Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- Romans - 072 (Do not Enrage your Neighbor for Unimportant Reasons)
This page in: -- Afrikaans -- Arabic -- Armenian -- Azeri -- Bengali -- Bulgarian -- Cebuano -- Chinese -- English -- French -- Georgian -- Greek? -- Hausa -- Hebrew -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- MALAYALAM -- Polish -- Portuguese -- Russian -- Serbian -- Somali -- Spanish? -- Tamil -- Telugu -- Turkish -- Urdu? -- Yiddish -- Yoruba

Previous Lesson -- Next Lesson

റോമര്‍ - കര്‍ത്താവ് നമ്മുടെ നീതി
റോമര്‍ക്ക് എഴുതിയ ലേഖനം ഒരു പഠനം
ഭാഗം മൂന്ന് - ക്രിസ്തുവിനെ പിന്‍പറ്റുന്നവരുടെ ജീവിതത്തിലൂടെ ദൈവനീതി വെളിപ്പെടുന്നു (റോമര്‍ 12:1 - 15:13)

9. അപ്രധാനമായ കാര്യങ്ങള്‍ക്കുവേണ്ടി അയല്‍ക്കാരനെ കോപിപ്പിക്കരുത് (റോമര്‍ 14:13-23)


റോമര്‍ 14:13-23
13 അതുകൊണ്ടു നാം ഇനി അന്യോന്യം വിധിക്കരുത്; സഹോദരന് ഇടര്‍ച്ചയോ തടങ്ങലോ വെക്കാതിരിപ്പാന്‍ മാത്രം ഉറച്ചുകൊള്‍വിന്‍. 14 യാതൊന്നും സ്വതവെ മലിനമല്ല എന്നു ഞാന്‍ കര്‍ത്താവായ യേശുവില്‍ അറിഞ്ഞും ഉറച്ചുമിരിക്കുന്നു. വല്ലതും മലിനമെന്ന് എണ്ണുന്നവനുമാത്രം അതു മലിനമാകുന്നു. 15 നിന്റെ ഭക്ഷണം നിമിത്തം സഹോദരനെ വ്യസനിപ്പിച്ചാല്‍ നീ സ്നേഹപ്രകാരം നടക്കുന്നില്ല. ആര്‍ക്കുവേണ്ടി ക്രിസ്തു മരിച്ചുവോ അവനെ നിന്റെ ഭക്ഷണംകൊണ്ടു നശിപ്പിക്കരുത്. 16 നിങ്ങളുടെ നന്മയ്ക്കു ദൂഷണം വരുത്തരുത്. 17 ദൈവരാജ്യം ഭക്ഷണവും പാനീയവുമല്ല, നീതിയും സമാധാനവും പരിശുദ്ധാത്മാവില്‍ സന്തോഷവുമത്രെ. 18 അതില്‍ ക്രിസ്തുവിനെ സേവിക്കുന്നവന്‍ ദൈവത്തെ പ്രസാദിപ്പിക്കുന്നവനും മനുഷ്യര്‍ക്കു കൊള്ളാകുന്നവനും തന്നെ. 19 ആകയാല്‍ നാം സമാധാനത്തിനും അന്യോന്യം ആത്മികവര്‍ദ്ധനയ്ക്കും ഉള്ളതിനു ശ്രമിച്ചുകൊള്‍ക. 20 ഭക്ഷണം നിമിത്തം ദൈവനിര്‍മ്മാണത്തെ അഴിക്കരുത്. എല്ലാം ശുദ്ധംതന്നെ; എങ്കിലും ഇടര്‍ച്ചവരുത്തുമാറു തിന്നുന്ന മനുഷ്യന് അതു ദോഷമത്രെ. 21 മാംസം തിന്നാതെയും വീഞ്ഞു കുടിക്കാതെയും സഹോദരന് ഇടര്‍ച്ച വരുത്തുന്ന യാതൊന്നും ചെയ്യാതെയും ഇരിക്കുന്നതു നല്ലത്. 22 നിനക്കുള്ള വിശ്വാസം ദൈവസന്നിധിയില്‍ നിനക്കുതന്നെ ഇരിക്കട്ടെ; താന്‍ സ്വീകരിക്കുന്നതില്‍ തന്നെത്താന്‍ വിധിക്കാത്തവന്‍ ഭാഗ്യവാന്‍. 23 എന്നാല്‍ സംശയിക്കുന്നവന്‍ തിന്നുന്നു എങ്കില്‍ അതു വിശ്വാസത്തില്‍നിന്ന് ഉത്ഭവിക്കായ്കകൊണ്ട് അവന്‍ കുറ്റക്കാരനായിരിക്കുന്നു. വിശ്വാസത്തില്‍നിന്ന് ഉത്ഭവിക്കാത്തതൊക്കെയും പാപമത്രെ.

അനേക സ്ഥലംസഭകളിലെ ശുശ്രൂഷകളില്‍ നിഷേധിക്കപ്പെട്ടതും അനുവദിക്കപ്പെട്ടതുമായ ഭക്ഷണത്തെപ്പറ്റിയുള്ള ശക്തമായ അഭിപ്രായഭിന്നതകള്‍ തുടര്‍ന്നുപോന്നതു പൌലോസ് വ്യക്തമായി മനസ്സിലാക്കിയിരുന്നു. മര്‍ക്കോസ് 7:15-23 വരെയുള്ള വാക്യങ്ങളിലെ കര്‍ത്താവിന്റെ പ്രസ്താവനയെ പരാമര്‍ശിച്ചുകൊണ്ടു യാതൊന്നും അതില്‍ത്തന്നെ മലിനമല്ലെന്നും, മനുഷ്യനില്‍നിന്നു പുറപ്പെടുന്നവയത്രെ അവനെ അശുദ്ധനാക്കുന്നത് എന്നും അവന്‍ ചൂണ്ടിക്കാണിച്ചു. വിശ്വാസിക്കു ഗുണകരമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് അവനു നല്ലതാണ്. അപ്പോള്‍ത്തന്നെഅവന്റെ ആരോഗ്യത്തെ ഹനിക്കുന്ന ഭക്ഷണപാനീയങ്ങളില്‍നിന്ന് അകന്നുനില്ക്കുന്നതും അവനു നല്ലതാണ്.

വിശ്വാസികള്‍ മറ്റുള്ളവര്‍ക്കു നല്ല മാതൃകയായിരിക്കേണ്ടതാണ്. മറ്റുള്ളവരെക്കൊണ്ടു പാപം ചെയ്യിക്കുവാന്‍ കാരണമായ സകലത്തില്‍നിന്നും അവര്‍ ഒഴിവുള്ളവരായിരിക്കണം. അനിയന്ത്രിതമായി തിന്നുകയും കുടിക്കുകയും ചെയ്യുകയും അതില്‍ പ്രശംസിക്കുകയും ചെയ്യുന്ന വിശ്വാസി തിന്നാത്തവന്റെ ഹൃദയത്തില്‍ അവനെ മറ്റവനെ ധിക്കരിക്കുന്നതായി സംശയം ഉളവാക്കുന്നു. അങ്ങനെ ചെയ്യുമ്പോള്‍ സ്വതന്ത്രന്‍ പുതുവിശ്വാസിയില്‍ സംശയം ജനിപ്പിക്കുവാന്‍ ഹേതുവായിത്തീരുന്നു; അവനു ക്രിസ്തുവിലുള്ള വിശ്വാസത്തിനു കുലുക്കം ഭവിക്കുവാന്‍ കാരണമാക്കുന്നു. വിശ്വാസത്തില്‍ ബലഹീനനായവന്റെ അഭിപ്രായത്തിന്റെയും തെരഞ്ഞെടുപ്പിന്റെയും മുമ്പാകെ അവന് ഇടര്‍ച്ചയായിത്തീരാതെ കാത്തുസൂക്ഷിക്കുന്നതിനു ദൈവസ്നേഹം അനിവാര്യമത്രെ.

ദൈവരാജ്യം ഭക്ഷണവും പാനീയവുമല്ല, മറിച്ച് അതു പരിശുദ്ധാത്മഫലങ്ങളായ നീതി, സമാധാനം, സന്തോഷം എന്നിവയിലൂടെ പ്രകടമായിത്തീരുന്നതാണെന്ന് അപ്പോസ്തലന്‍ സാക്ഷിക്കുന്നു. സഭയുടെ ഐക്യതയ്ക്കായി വാഞ്ഛിച്ചുകൊണ്ടു ഭക്ഷണപാനീയങ്ങള്‍ സംബന്ധി ച്ചുള്ള വിഭിന്നതകള്‍ സഭയ്ക്കു ഭൂഷണമല്ല എന്നു പറയുകയാണ് പൌലോസ്. ആത്മാവിന്റെ ഐക്യതയാണു പ്രധാനം. ദ്വിതീയ പ്രാധാന്യമുള്ള വിഷയങ്ങളാണു ഭക്ഷണം, പാനീയം, വസ്ത്രധാരണം, മുടികത്രിക്കല്‍, ധനവിനിയോഗം എന്നിവ. ക്രിസ്തുവിന്റെ ആത്മാവ് സ്നേഹം, ദീര്‍ഘക്ഷമ എന്നിവയാല്‍ ലൌകിക ജീവിത ആവശ്യകതകളിന്മേല്‍ വിജയം വരിക്കുവാന്‍ ശക്തമാണ്. സ്നേഹബദ്ധരായി, ക്രിസ്തുവിനെക്കുറിച്ചുള്ള പരിജ്ഞാനത്തില്‍ അടിസ്ഥാനപ്പെട്ടു നിരര്‍ത്ഥകങ്ങളായ വിഷയങ്ങള്‍ക്കതീതമായി ക്രിസ്തു ആര്‍ക്കുവേണ്ടി മരിച്ചുവോ ആ ജനതയ്ക്കുവേണ്ടി നാം താല്‍പര്യമുള്ളവരായിത്തീരണം.

ന്യായപ്രമാണത്തിന്റെ ആവശ്യകതകളെക്കാളും സമ്പൂര്‍ണ്ണ സ്വാതന്ത്യ്രത്തെക്കാളും അത്യന്തം പ്രധാനപ്പെട്ടതു സഭകളുടെ സമാധാനമാണ്. സഭയില്‍ ഒരുവന്‍ മാംസം ഭക്ഷിക്കുകയോ, മനസ്സാക്ഷി നിമിത്തം വീഞ്ഞു കുടിക്കുകയോ ചെയ്യാതിരിക്കുന്നുവെങ്കില്‍, ആവലാതി കൂടാതെ അതിനോടു നാം അനുരൂപപ്പെടണം; നമ്മുടെ സ്വഭാവചേഷ്ട നിമിത്തം അപരന്റെ വിശ്വാസത്തിന് ഇടര്‍ച്ച സംഭവിക്കരുതല്ലോ.

എന്നാല്‍, മനസ്സാക്ഷിയുടെ അസ്വസ്ഥതയോടെ തിന്നുകയും കുടിക്കുകയും ചെയ്യുന്ന പുതുവിശ്വാസി സഭയിലെ ഇതര വിശ്വാസികളോടുകൂടെ തെറ്റുകാരനായിത്തീരുന്നു; എന്തെന്നാല്‍ അന്ധവിശ്വാസത്തില്‍ അധിഷ്ഠിതമായ സമാധാനത്തെക്കാള്‍ ആവശ്യമായിരിക്കുന്നതു വിശ്വാസത്തിന്റെ പൂര്‍ണ്ണനിശ്ചയമാണ്.

പ്രാര്‍ത്ഥന: കര്‍ത്താവായ യേശുവേ, മുക്കുവന്മാരെയും, ചുങ്കക്കാരെയും, ശാസ്ത്രികളെയും, മിഥ്യാവാദികളെയുമെല്ലാം അവിടുത്തെ ശിഷ്യരായി അവിടുന്നു കൈക്കൊള്ളുന്നതുകൊണ്ട് ഞങ്ങള്‍ നിന്നെ സ്തുതിക്കുന്നു. നീ അവരെ കൂട്ടിവരുത്തി, അവരെ ഐക്യപ്പെടുത്തി, സമ്പൂര്‍ണ്ണമായ പാപമോചനം, സഹിഷ്ണുത, സമാധാനം എന്നീ കല്പനകള്‍ അവരെ ഭരമേല്പിച്ചു. ഞങ്ങളുടെ പാപങ്ങളെ ഏഴ് എഴുപതുവട്ടം മറ്റുള്ളവര്‍ ക്ഷമിക്കേണ്ടതായതുകൊണ്ട് അവരുടെ പാപങ്ങളെയും ഏഴ് എഴുപതു വട്ടം ക്ഷമിപ്പാന്‍ ഞങ്ങളെ സഹായിക്കണമേ.

ചോദ്യം:

  1. ദൈവരാജ്യം ഭക്ഷണവും പാനീയവുമല്ല, നീതിയും, സമാധാനവും, പരിശുദ്ധാത്മാവില്‍ സന്തോഷവുമത്രെ എന്ന വാക്യത്തിന്റെ സാരമെന്താണ് (റോമര്‍ 14:17)?

www.Waters-of-Life.net

Page last modified on January 22, 2013, at 07:26 AM | powered by PmWiki (pmwiki-2.3.3)