Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- Romans - 068 (Be Obedient to your Authorities)
This page in: -- Afrikaans -- Arabic -- Armenian -- Azeri -- Bengali -- Bulgarian -- Cebuano -- Chinese -- English -- French -- Georgian -- Greek? -- Hausa -- Hebrew -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- MALAYALAM -- Polish -- Portuguese -- Russian -- Serbian -- Somali -- Spanish? -- Tamil -- Telugu -- Turkish -- Urdu? -- Yiddish -- Yoruba

Previous Lesson -- Next Lesson

റോമര്‍ - കര്‍ത്താവ് നമ്മുടെ നീതി
റോമര്‍ക്ക് എഴുതിയ ലേഖനം ഒരു പഠനം
ഭാഗം മൂന്ന് - ക്രിസ്തുവിനെ പിന്‍പറ്റുന്നവരുടെ ജീവിതത്തിലൂടെ ദൈവനീതി വെളിപ്പെടുന്നു (റോമര്‍ 12:1 - 15:13)

5. അധികാരികളെ അനുസരിക്കുക (റോമര്‍ 13:1-6)


റോമര്‍ 13:1-6
1 ഏതു മനുഷ്യനും ശ്രേഷ്ഠാധികാരങ്ങള്‍ക്കു കീഴടങ്ങട്ടെ. ദൈവത്താലല്ലാതെ ഒരധികാരവും ഇല്ലല്ലോ; ഉള്ള അധികാരങ്ങളോ ദൈവത്താല്‍ നിയമിക്കപ്പെട്ടിരിക്കുന്നു. 2 ആകയാല്‍ അധികാരത്തോടു മറുക്കുന്നവന്‍ ദൈവവ്യവസ്ഥയോടു മറുക്കുന്നു. മറുക്കുന്നവരോ ശിക്ഷാവിധി പ്രാപിക്കും. 3 അധികാരികള്‍ ഭയങ്കരരായിരിക്കുന്നതു സല്‍പ്രവൃത്തിക്കല്ല, ദുഷ്പ്രവൃത്തിക്കത്രെ. അധികാരസ്ഥനെ ഭയപ്പെടാതിരിപ്പാന്‍ ഇച്ഛിക്കുന്നുവോ? നന്മ ചെയ്യുക; എന്നാല്‍ അവനോടു പുകഴ്ച ലഭിക്കും. 4 നിന്റെ നന്മയ്ക്കായിട്ടല്ലോ അവന്‍ ദൈവശുശ്രൂഷക്കാരനായിരിക്കുന്നത്. നീ തിന്മ ചെയ്താലോ ഭയപ്പെടുക; വെറുതെ അല്ല അവന്‍ വാള്‍ വഹിക്കുന്നത്; അവന്‍ ദോഷം പ്രവര്‍ത്തിക്കുന്നവന്റെ ശിക്ഷയ്ക്കായി പ്രതികാരിയായ ദൈവശുശ്രൂഷക്കാരന്‍ തന്നെ. 5 അതുകൊണ്ടു ശിക്ഷയെമാത്രമല്ല മനസ്സാക്ഷിയെയും വിചാരിച്ചു കീഴടങ്ങുക ആവശ്യം. 6 അതുകൊണ്ടു നിങ്ങള്‍ നികുതിയും കൊടുക്കുന്നു. അവര്‍ ദൈവശുശ്രൂഷകന്മാരും ആ കാര്യംതന്നെ നോക്കുന്നവരും ആകുന്നു.

ശുശ്രൂഷകന്മാരുടെ ചതിവ്, അനീതിയുള്ള ഭരണകൂടങ്ങള്‍, അഗാധമായ ക്രമരാഹിത്യം എന്നിങ്ങനെ പലതുംകൊണ്ടു പ്രയാസം അനുഭവിക്കുന്നവരുണ്ട്. ഈ ലോകത്തില്‍ പൂര്‍ണ്ണതയുള്ള യാതൊരു ഭരണകൂടവുമില്ല. അതിന്റെ കാരണം പാപമില്ലാത്ത യാതൊരു മനുഷ്യരുമില്ല എന്നതുതന്നെ. അതുകൊണ്ടു നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും കര്‍ത്താവു സഹിക്കുന്നതുപോലെ നിങ്ങളുടെ ഭരണകൂടത്തെയും സഹിക്കുക.

ദൈവത്താല്‍ അധികാരപ്പെടുത്തിയിട്ടല്ലാതെ, ശക്തീകരിച്ചിട്ടല്ലാതെ യാതൊരു ഭരണകൂടവും മനുഷ്യന്റെമേല്‍ വിജയം വരിക്കയില്ല എന്ന് അപ്പോസ്തലന്‍ കണ്ടു. അതുകൊണ്ട് ഏതു ഭരണകൂടവും ദൈവത്തോടു കണക്കുബോധിപ്പിക്കേണ്ടിയിരിക്കുന്നു. മോശപ്പെട്ട ജനത മോശപ്പെട്ട ഒരു ഭരണകൂടത്തിന് അര്‍ഹതയുള്ളവരാണ്. ജാതികളുടെ അപ്പോസ്തലന്റെ വാക്കുകളെ ആഴമായി പരിശോധിച്ചാല്‍ വളരെ വിചിത്രമായ പല പ്രകടനങ്ങളും നമുക്കു കാണുവാന്‍ കഴിയും:

മ) എല്ലാ ഭരണകൂടങ്ങളും ദൈവത്താല്‍ ആക്കിവെക്കപ്പെടുന്നു; അവന്റെ അറിവും സമ്മതവും കൂടാതെ യാതൊന്നും സംഭവിക്കയില്ല.
യ) തന്റെ ഭരണകൂടത്തോട് അനുസരണക്കേടു കാണിക്കുന്നവന്‍ ദൈവത്തോട് അനുസരണക്കേട് കാണിക്കുകയാകുന്നു.
ര) അധികാരത്തോടു മറുക്കുന്നവന്‍ യോഗ്യമായ ശിക്ഷ പ്രാപിക്കുന്നു.
റ) പ്രസിഡന്റുമാര്‍, മന്ത്രിമാര്‍ എന്നിവരെ ദൈവം വിളിച്ചാക്കിയിരിക്കുന്നതു കുറ്റവാളികളുടെയും, വഞ്ചകരുടെയും ഭയത്തിനും, നീതിയുടെ വാള്‍ ജ്ഞാനത്തോടും തുല്യതയോടുംകൂടി ഉപയോഗിക്കേണ്ടതിനുമാകുന്നു.
ല) നന്മ ചെയ്യുന്നവര്‍ക്കു ഭയപ്പെടേണ്ടതില്ല. അവര്‍ക്കു വേണ്ടതു നീതിയുള്ള ഒരു ഭരണകൂടമാണ്. അതിനെ ദൈവത്താല്‍ വിളിക്കപ്പെട്ട അധികാരമെന്നവര്‍ വിളിച്ചിരിക്കുന്നു. നീതിമാന്മാരുടെ ക്രിയാത്മകമായ ശുശ്രൂഷകള്‍ തുടരുന്നതിന് അവരെ പ്രോത്സാഹിപ്പിക്കുവാനുള്ളതാണ് ഈ അധികാരം.

ഭരണകൂടത്തെ 'ദൈവത്താലുള്ള അധികാരം' എന്നു രണ്ടു പ്രാവശ്യം പൌലോസ് വിളിച്ചിരിക്കുന്നു. സത്യവും നീതിയും പ്രവര്‍ത്തി ക്കുമെങ്കില്‍, ദൈവം ആ ഭരണകൂടത്തെ അതിലെ ജനങ്ങളോടുകൂടെ അനുഗ്രഹിക്കും. എന്നാല്‍ അതു സത്യത്തെ മറിച്ചുകളഞ്ഞ്, കൈക്കൂലി വാങ്ങിയാല്‍ ദൈവം അതിനെ ശിക്ഷിക്കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഓരോരുത്തരും തങ്ങളുടെ പദവികളില്‍ ദൈവത്തിന്റെ ശുശ്രൂഷക്കാരാണ്. ഒന്നുകില്‍ ദൈവത്തിന്റെ സംരക്ഷണം, അല്ലെങ്കില്‍ ദൈവത്തിന്റെ ന്യായവിധി അവര്‍ അനുഭവിക്കേണ്ടിവരുന്നു.

ഈ വിഷയത്തെ മനുഷ്യന്‍ കൊടുക്കേണ്ട ചുങ്കം, കരം ഇത്യാദി കടപ്പാടുകളോടുള്ള ബന്ധത്തില്‍ യേശു പ്രസ്താവിച്ച വിധം നാം വായിക്കുന്നു: "കൈസര്‍ക്കുള്ളതു കൈസര്‍ക്കും ദൈവത്തിനുള്ളതു ദൈവത്തിനും കൊടുപ്പിന്‍" (മത്താ. 22:21). മനുഷ്യന്‍ തന്റെ ഭരണകൂടത്തോടുള്ള കടപ്പാടുകളും ഉത്തരവാദിത്വങ്ങളും കൃത്യമായി നിറവേറ്റണമെന്നാണ് ഈ പ്രസ്താവനയുടെ സാരം. അപ്പോള്‍ത്തന്നെ ഭരണകൂടത്തിന്റെ അധികാരത്തെ അവന്‍ പരിമിതപ്പെടുത്തിയിട്ടുമുണ്ട്. അതുകൊണ്ട് ഏതൊരു അധികാരം സത്യദൈവത്തിനും അവന്റെ കല്പനകള്‍ക്കും വിരോധമായിരിക്കുന്നുവോ, അഥവാ സത്യദൈവത്തെയല്ലാതെ മറ്റു ദേവന്മാരെ ആരാധിക്കുവാന്‍ കല്പന കൊടുക്കുന്നപക്ഷം അത്തരം അധികാരത്തോടു മനുഷ്യന്‍ മറുത്തുനില്ക്കണം. എന്തെന്നാല്‍, "നാം മനുഷ്യരെക്കാള്‍ അധികം ദൈവത്തെ അനുസരിക്കേണ്ടതാണ്" (അ. പ്ര. 5:29). ഇത്തരം എതിര്‍പ്പ് ചിലപ്പോള്‍ തന്നെ പുറത്താക്കുന്നതിനോ, പീഡിപ്പിക്കുന്നതിനോ, കൊല്ലുന്നതിനോ വരെ കാരണമായേക്കാവുന്നതാണ്. മെഡിറ്ററേനിയനു ചുറ്റുമുള്ള ദേശം രക്തസാക്ഷികളുടെ രക്തത്താല്‍ കുതിര്‍ന്ന ദേശമാണ്. അവര്‍ തങ്ങളുടെ ഭരണകൂടങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥനാവീരന്മാരായി നിലനിന്നവരാണ്. എങ്കിലും ക്രിസ്തുവിനു വിരോധമായ അവരുടെ നിര്‍ദ്ദേശങ്ങളെ അവര്‍ എഃിര്‍ത്തു.

അന്ത്യനാളില്‍ അന്തിക്രിസ്തു ലോകജനതയുടെമേല്‍ ആധിപത്യമുള്ളവനായി എഴുന്നേറ്റു ത്രിയേകദൈവത്തിനു പകരം തന്നെ ആരാധിക്കുവാന്‍ ആജ്ഞാപിക്കുമെന്നു വിശുദ്ധ ബൈബിള്‍ പ്രഖ്യാപിക്കുന്നു. ദൈവത്തോട് അന്നാളില്‍ പ്രാര്‍ത്ഥിക്കുന്ന ഏവനെയും ദൈവത്തിനു വിരോധമായ അന്തിക്രിസ്തുവിന്റെ കല്പനകളോട് എതിര്‍ക്കുന്നവരായി കാണുകയും അവര്‍ വേദനയോടെ മരിക്കേണ്ടിവരികയും ചെയ്യും. എന്നാല്‍ സദാകാലത്തേക്കും നശിച്ചുപോകുന്നതിനെക്കാള്‍, അല്പകാലത്തേക്കു യാതനപ്പെടുന്നതാണു മനുഷ്യനു നല്ല്ഃ.

നമ്മുടെ ഭരണകൂടങ്ങളുടെ തെരഞ്ഞെടുപ്പും, ഭരണഘടന, അതിലെ അവകാശങ്ങള്‍ എന്നിവയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക എന്നതു നമ്മുടെ ആത്മിക കര്‍ത്തവ്യമാണ്. ദൈവത്തിന്റെ വിശ്വസ്ത കൃപയാലല്ലാതെ ഭരണാധിപന്മാര്‍ക്കു നന്മ പ്രവര്‍ത്തിക്കുവാന്‍ കഴികയില്ല.

പ്രാര്‍ത്ഥന: കര്‍ത്താവായ യേശുവേ, അവിടുന്നു മനുഷ്യരെക്കാള്‍ അധികം അവിടുത്തെ പിതാവിനെ അനുസരിച്ചതുകൊണ്ട് അവിടുന്നു ക്രൂശിക്കപ്പെടേണ്ടിവന്നു. ഞങ്ങളുടെ ഭരണകൂടത്തിന്റെ നന്മയ്ക്കായി പ്രാര്‍ത്ഥിപ്പാന്‍ ഞങ്ങളെ സഹായിക്കണമേ. അവിശ്വാസത്തിനും അധര്‍മ്മപ്രവൃത്തിക്കുമായി ഭരണകൂടം ഞങ്ങളെ നിര്‍ബ്ബന്ധിച്ചാല്‍ അതിനെ എതിര്‍ക്കുവാന്‍ ആവശ്യമായ ധൈര്യം ഞങ്ങള്‍ക്കു നല്കണമെ.

ചോദ്യം:

  1. ഏതു ഭരണകൂടത്തിന്റെയും അധികാര പരിധി ഏതുവരെയാണ്? മനുഷ്യരെക്കാള്‍ കൂടുതല്‍ നാം ദൈവത്തെ അനുസരിക്കേണ്ടതിന്റെ ആവശ്യകത എന്താണ്?

www.Waters-of-Life.net

Page last modified on January 22, 2013, at 07:17 AM | powered by PmWiki (pmwiki-2.3.3)