Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- Romans - 063 (The Sanctification of your Life)
This page in: -- Afrikaans -- Arabic -- Armenian -- Azeri -- Bengali -- Bulgarian -- Cebuano -- Chinese -- English -- French -- Georgian -- Greek? -- Hausa -- Hebrew -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- MALAYALAM -- Polish -- Portuguese -- Russian -- Serbian -- Somali -- Spanish? -- Tamil -- Telugu -- Turkish -- Urdu? -- Yiddish -- Yoruba

Previous Lesson -- Next Lesson

റോമര്‍ - കര്‍ത്താവ് നമ്മുടെ നീതി
റോമര്‍ക്ക് എഴുതിയ ലേഖനം ഒരു പഠനം
ഭാഗം മൂന്ന് - ക്രിസ്തുവിനെ പിന്‍പറ്റുന്നവരുടെ ജീവിതത്തിലൂടെ ദൈവനീതി വെളിപ്പെടുന്നു (റോമര്‍ 12:1 - 15:13)

1. ദൈവത്തിലുള്ള സമ്പൂര്‍ണ്ണ സമര്‍പ്പണത്താല്‍ ലഭ്യമാകുന്ന വിശുദ്ധീകരണം (റോമര്‍ 12:1-2)


റോമര്‍ 12:1
1 സഹോദരന്മാരേ, ഞാന്‍ ദൈവത്തിന്റെ മനസ്സലിവോര്‍പ്പിച്ചു നിങ്ങളെ പ്രബോധിപ്പിക്കുന്നത്: നിങ്ങള്‍ ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിനു പ്രസാദവുമുള്ള യാഗമായി സമര്‍പ്പിപ്പിന്‍.

പഴയനിയമത്തിലെ ആളുകള്‍ ദൈവത്തിന്റെ നന്മകള്‍ക്കുള്ള നന്ദി പ്രകടനം ദൈവാലയത്തിലര്‍പ്പിച്ച വിവിധ അര്‍പ്പണങ്ങള്‍വഴിയാണു പ്രകടമാക്കിപ്പോന്നത്. തങ്ങളുടെ ഓരോ പാപങ്ങള്‍ക്കും പ്രതിപകരമായി ഓരോ മൃഗങ്ങളെ അവര്‍ യാഗമര്‍പ്പിച്ചുപോന്നു. അങ്ങനെ ചെയ്യുകവഴി ദൈവമുമ്പാകെയുള്ള അവരുടെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടുവന്നു. യരൂശലേം ദൈവാലയത്തിന്റെ നശീകരണശേഷം യഹൂദരില്‍നിന്നും ക്രൈസ്തവമാര്‍ഗ്ഗം സ്വീകരിച്ച വിശ്വാസികളെ പ്രബോധിപ്പിച്ചുകൊണ്ടു തങ്ങള്‍ പണവും യാഗങ്ങളും ദൈവത്തിനര്‍പ്പിക്കരുത് എന്ന് അവരോടു പറഞ്ഞു. മറിച്ചു തങ്ങളെത്തന്നെയും അവരുടെ ശരീരങ്ങളെയും യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിനു സമ്പൂര്‍ണ്ണമായി സമര്‍പ്പിക്കുവാന്‍ അവന്‍ ആഹ്വാനം ചെയ്തു.

ഇത്തരം സമര്‍പ്പണം അവര്‍ മേലാല്‍ തങ്ങള്‍ക്കുള്ളവരല്ല, അവര്‍ ദൈവത്തിന്റെ മാത്രം വകയാണെന്നു തെളിയിക്കുന്നു.

മേല്‍പ്പറഞ്ഞ വസ്തുത ഏതു വിശ്വാസിക്കും എന്നും ബാധകമായ ഒരു ചോദ്യത്തിലേക്കു വഴിതെളിക്കുന്നു: നിങ്ങള്‍ ഇപ്പോഴും നിങ്ങളുടെ വകയോ? അതോ ക്രിസ്തുവിന്റെ രക്ഷയുടെ വെളിച്ചത്തില്‍ നിങ്ങള്‍ നിങ്ങളെത്തന്നെ ദൈവത്തിനു സമര്‍പ്പിച്ചിരിക്കുന്നുവോ?

ഇനി ഒട്ടും ശങ്കിക്കാതെ വിശ്വാസികള്‍ തങ്ങളെത്തന്നെ മരിപ്പിച്ചുകൊണ്ടു തങ്ങളുടെ ആത്മാവ്, ദേഹം, പണം, എല്ലാമെല്ലാമായി ദൈവസേവയില്‍ വ്യാപരിക്കണമെന്ന അര്‍ത്ഥമല്ല ഈ സമര്‍പ്പണത്തിനുള്ളത്. നമ്മുടെ ശരീരങ്ങള്‍ക്കു വിരോധമായി വരുന്ന ഏതു പരീക്ഷകളുമായുള്ള പോരാട്ടമുള്‍പ്പെടുന്നതാണീ സമര്‍പ്പണം; എന്തെന്നാല്‍ ജഡാഭിലാഷം ആത്മാവിനും, ആത്മാഭിലാഷം ജഡത്തിനും വിരോധമായിരിക്കുന്നുവെന്നു ദൈവവചനം പറയുന്നു (ഗലാ. 5:17). ഈ വാക്യത്തിന്റെ ഒരു വിശദീകരണമായി പൌലോസ് തന്നെക്കുറിച്ചുതന്നെ പറയുന്നു: "ഞാന്‍ ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു; ഇനി ജീവിക്കുന്നത് ഞാനല്ല; ക്രിസ്തുവത്രെ എന്നില്‍ ജീവിക്കുന്നു'' (ഗലാ. 2:19-20).

താന്‍ സ്വയം മരിച്ചു തനിക്കു നല്കപ്പെട്ട ക്രിസ്തുവിന്റെ ജീവനാല്‍ മാത്രം ജീവിക്കുന്നു എന്നു പറയത്തക്കവിധം സമ്പൂര്‍ണ്ണമായും നിത്യമായും പൌലോസ് തന്നെത്താന്‍ ക്രിസ്തുവിനോടു ചേര്‍ത്തുബന്ധിച്ചു. ഇതേ ആശയം മനസ്സില്‍ വെച്ചുകൊണ്ടു താങ്കളും നീതിമാനായ വ്യക്തി ആകേണ്ടതിനു നിങ്ങളെത്തന്നെ ദൈവത്തിനും അവന്റെ പുത്രനും സമര്‍പ്പിക്കുവാനുള്ള ആഹ്വാനമാണ് പൌലോസ് നല്കുന്നത്. എങ്കില്‍ ദൈവത്തിനു സ്വീകാര്യമായ യാഗമായി നിങ്ങളുടെ ജീവിതം തീരത്തക്കവിധം തന്റെ രക്തത്താലും നിങ്ങളില്‍ അധിവസിക്കുന്ന പരിശുദ്ധാത്മാവിനാലും ക്രിസ്തു നിങ്ങളെ ശുദ്ധീകരിക്കും. ക്രിസ്തുവിന്റെ രക്തം, നിങ്ങളില്‍ വസിക്കുന്ന പരിശുദ്ധാത്മാവ് ഈ രണ്ടു ദാനങ്ങളും നിങ്ങള്‍ക്കു നല്കപ്പെട്ട നിത്യജീവനാണ്. അതുകൊണ്ട് അനുദിനം തന്റെ വിശുദ്ധ ശക്തിയാല്‍ നിങ്ങളെ പുതുക്കത്തോടെ ദൈവം നിറവില്‍ നിര്‍ത്തേണ്ടതിന്, സ്വര്‍ഗ്ഗീയ പിതാവിങ്കലേക്കും അവന്റെ അനന്തമായ കരുണയിലേക്കും മടങ്ങിവരിക.

വിശ്വാസിയുടെ 'സമ്പൂര്‍ണ്ണ സമര്‍പ്പണത്തെ' 'ബുദ്ധിയുള്ള ആരാധന' എന്നാണു പൌലോസ് പറയുന്നത് (റോമര്‍ 12:1). ദൈവസേവയില്‍ നിങ്ങളുടെ സന്തോഷകരമായ പാട്ട് അനിവാര്യമാണ്. നിങ്ങളുടെ പ്രാര്‍ത്ഥനയ്ക്കും അഭയയാചനയ്ക്കും ഏറിയ ശക്തിയുണ്ട്. സമ്പൂര്‍ണ്ണമായും എന്നേക്കുമായും നിങ്ങളെത്തന്നെ ദൈവത്തിനു സമര്‍പ്പിക്കുന്നതില്‍ നിങ്ങളുടെ ആത്യന്തികമായ തീരുമാനവും ദൈവം പ്രതീക്ഷിക്കുന്നു. ഒരിക്കല്‍ എന്നേക്കുമായി സംഭവിക്കുന്ന സുവിശേഷത്തിലെ സമര്‍പ്പണമാണിത്. ഇതോടെ പുതിയനിയമവും നിത്യജീവനും നിങ്ങളില്‍ സ്ഥാനം പിടിക്കുന്നു.

പ്രാര്‍ത്ഥന: സ്വര്‍ഗ്ഗീയപിതാവേ, യേശുക്രിസ്തുവിന്റെ പ്രായശ്ചിത്തമരണംമൂലം അവിടുന്നു ഞങ്ങളുടെ കരുണയുള്ള പിതാവായിത്തീര്‍ന്നിരിക്കയാല്‍ ഞങ്ങള്‍ ആനന്ദിക്കുകയും അങ്ങയെ ആരാധിക്കുകയും ചെയ്യുന്നു. ഞങ്ങള്‍ സ്വാര്‍ത്ഥരും, അരിഷ്ടരുമായിത്തീരാതെ ഞങ്ങളുടെ സമയം, കഴിവുകള്‍, ഞങ്ങളെത്തന്നെയും അവിടുത്തെ പുത്രനു ഭരമേല്പിച്ചു പാപത്തെയും അശുദ്ധതകളെയും ഉപേക്ഷിപ്പാന്‍ ഞങ്ങളെ സഹായിക്കണമേ. അവിടുത്തെ സമൃദ്ധമായ ദയയില്‍ ഞങ്ങള്‍ ജീവിക്കേണ്ടതിനു നിന്റെ സ്നേഹം ഞങ്ങളിലേക്കു പകരണമേ.

ചോദ്യം:

  1. നിങ്ങള്‍ സമ്പൂര്‍ണ്ണമായി യേശുവിനു നിങ്ങളെ സമര്‍പ്പിച്ചിട്ടുണ്ടോ? അതോ ഇപ്പോഴും നിങ്ങള്‍ സ്വാര്‍ത്ഥമതികളായി നിങ്ങള്‍ക്കുവേണ്ടി ജീവിക്കുന്നവരോ?

www.Waters-of-Life.net

Page last modified on January 22, 2013, at 07:08 AM | powered by PmWiki (pmwiki-2.3.3)