Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- Romans - 060 (Warning the Believers of the Gentiles of being Proud)
This page in: -- Afrikaans -- Arabic -- Armenian -- Azeri -- Bengali -- Bulgarian -- Cebuano -- Chinese -- English -- French -- Georgian -- Greek -- Hausa -- Hebrew -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- MALAYALAM -- Polish -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Turkish -- Urdu? -- Yiddish -- Yoruba

Previous Lesson -- Next Lesson

റോമര്‍ - കര്‍ത്താവ് നമ്മുടെ നീതി
റോമര്‍ക്ക് എഴുതിയ ലേഖനം ഒരു പഠനം
ഭാഗം രണ്ട് - ദൈവജനമായ യിസ്രായേലിന്റെ കാഠിന്യത്തിനു ശേഷവും ദൈവത്തിന്റെ നീതിക്ക് മാറ്റംവരുന്നില്ല (റോമര്‍ 9:1 - 11:36)
ഋ - നമ്മുടെ വിശ്വാസം എന്നേക്കും നിലനില്ക്കുന് (റോമര്‍ 8:28-39)
5. യിസ്രായേല്‍ജനതയുടെ പ്രത്യാശ (റോമര്‍ 11:1-36)

ര) ജാതീയ വിശ്വാസികള്‍ യഹൂദന്മാര്‍ക്കു വിരോധമായി നിഗളിക്കാതിരിക്കേണ്ട തിനുള്ള മുന്നറിയിപ്പ് (റോമര്‍ 11:16-24)


റോമര്‍ 11:16-24
16 ആദ്യഭാഗം വിശുദ്ധം എങ്കില്‍ പിണ്ഡം മുഴുവനും അങ്ങനെതന്നെ; വേര്‍ വിശുദ്ധമെങ്കില്‍ കൊമ്പുകളും അങ്ങനെതന്നെ. 17 കൊമ്പുകളില്‍ ചിലത് ഒടിച്ചിട്ടു കാട്ടൊലിവായ നിന്നെ അവയുടെയിടയില്‍ ഒട്ടിച്ചുചേര്‍ത്ത് ഒലിവുമരത്തിന്റെ ഫലപ്രദമായ വേരിനു പങ്കാളിയായിത്തീര്‍ന്നുവെങ്കിലോ, 18 കൊമ്പുകളുടെ നേരെ പ്രശംസിക്കരുത്; പ്രശംസിക്കുന്നുവെങ്കില്‍ നീ വേരിനെ അല്ല വേര്‍ നിന്നെയത്രെ ചുമക്കുന്നു എന്നോര്‍ക്ക. 19 എന്നാല്‍ എന്നെ ഒട്ടിക്കേണ്ടതിനു കൊമ്പുകളെ ഒടിച്ചുകളഞ്ഞു എന്നു നീ പറയും. 20 ശരി; അവിശ്വാസത്താല്‍ അവ ഒടിഞ്ഞുപോയി; വിശ്വാസത്താല്‍ നീ നില്ക്കുന്നു; 21 ഞെളിയാതെ ഭയപ്പെടുക. സ്വാഭാവികകൊമ്പുകളെ ദൈവം ആദരിക്കാതെ പോയെങ്കില്‍ നിന്നെയും ആദരിക്കാതെ വന്നേക്കും. 22 ആകയാല്‍ ദൈവത്തിന്റെ ദയയും ഖണ്ഡിതവും കാണ്‍ക; വീണവരില്‍ ദൈവത്തിന്റെ ഖണ്ഡിതവും നിന്നിലോ നീ ദയയില്‍ നിലനിന്നാല്‍ ദയയും തന്നെ; അല്ലെങ്കില്‍ നീയും ഛേദിക്കപ്പെടും. 23 അവിശ്വാസത്തില്‍ നിലനില്ക്കാഞ്ഞാല്‍ അവരെയുംകൂടെ ഒട്ടിക്കും; അവരെ വീണ്ടും ഒട്ടിപ്പാന്‍ ദൈവം ശക്തനല്ലോ. 24 സ്വഭാവത്താല്‍ കാട്ടുമരമായതില്‍നിന്നു നിന്നെ മുറിച്ചെടുത്തു സ്വഭാവത്തിനു വിരോധമായി നല്ല ഒലിവുമരത്തില്‍ ഒട്ടിച്ചുവെങ്കില്‍, സ്വാഭാവിക കൊമ്പുകളായവരെ സ്വന്തമായ ഒലിവുമരത്തില്‍ എത്ര അധികമായി ഒട്ടിക്കും.

അബ്രഹാം വിശ്വാസത്താല്‍ മാത്രമത്രെ നീതീകരിക്കപ്പെട്ടത് എന്നും, പിതാവിനെപ്പോലെ തങ്ങളും വിശ്വസിക്കുമെങ്കില്‍ നീതീകരിക്കപ്പെടുമെന്നും, വൃക്ഷത്തിന്റെ വേര് നല്ലതെങ്കില്‍ കൊമ്പുകളും നല്ലതായിരിക്കുമെന്നും, ആദ്യത്തെ അപ്പം നല്ലതാണെങ്കില്‍ അതെ മാവില്‍നിന്നും ഉണ്ടാകുന്ന ബാക്കി അപ്പങ്ങളും രുചികരമായിരിക്കുമെന്നും അപ്പോസ്തലര്‍ ഇവിടെ തറപ്പിച്ചുപറയുന്നു. പ്രാരംഭനാളില്‍ ക്രിസ്ത്യാനികള്‍ ദൈവരാജ്യത്തിനന്യപ്പെട്ടവരായിരുന്നു. മരുഭൂമിയിലെ ഒലിവുവൃക്ഷത്തിന്റെ കൊമ്പുപോലെയായിരുന്നു അവര്‍. എന്നാല്‍ ദൈവകരങ്ങള്‍ ഒരു പഴയ ഒലിവുമരത്തോട് അവരെ ഒട്ടിച്ചുചേര്‍ത്തു. എങ്ങനെയെന്നാല്‍ അബ്രഹാമും അവന്റെ വംശാവലിയില്‍പ്പെട്ടവരും എന്നപോലെ. അവന്റെ ജീവരസത്തില്‍നിന്നു ജീവന്‍ ഉള്‍ക്കൊണ്ട് അവന്റെ ശക്തിയാല്‍ ഫലം പുറപ്പെടുവിക്കേണ്ടതിനാണങ്ങനെ ചെയ്തത്. ചില അന്യകൊമ്പുകളെ ഒട്ടിക്കേണ്ടതിനു ദൈവകരങ്ങള്‍ ചില സ്വാഭാവിക കൊമ്പുകളെ മുറിച്ചെങ്കില്‍, ഒട്ടിച്ചുചേര്‍ത്ത കൊമ്പുകള്‍ നിഗളിക്കരുത്. നീക്കപ്പെട്ട കൊമ്പുകളേക്കാള്‍ തങ്ങള്‍ ശ്രേഷ്ഠമായ കൊമ്പുകളാണെന്ന് ഒരിക്കലും ചിന്തിക്കരുത്.

ഇവിടെ വെട്ടിനീക്കിയ കൊമ്പുകള്‍ യഹൂദന്മാരാണ്. അവര്‍ യേശുവിനെ തള്ളിപ്പറഞ്ഞ് അവന്റെ രക്ഷയെ ഉപേക്ഷിച്ചവരാണ്. എന്നാല്‍ പുതുതായി ഒട്ടിക്കപ്പെട്ടവര്‍ ദൈവപുത്രനെ വിശ്വാസത്താല്‍ കൈക്കൊണ്ട ക്രിസ്തുവിശ്വാസികളാണ്. പുതുതായി ഒട്ടിക്കപ്പെട്ടവരാകട്ടെ യഹൂദന്മാര്‍ മലിനന്മാരും ദ്വേഷികളുമെന്നു പറഞ്ഞു തന്നെത്താന്‍ പുകഴുവാന്‍ സാധ്യതയുള്ളവരുമാണ്. തന്നെത്താന്‍ നിഗളിച്ചു പുകഴ്ത്തുന്നവനെല്ലാം വേഗത്തില്‍ നാശത്തിലേക്കു വഴുതിവീഴും. അതുകൊണ്ടാണു ചീര്‍ത്തുപോകരുത് എന്ന മുന്നറിയിപ്പ് ജാതികളായ വിശ്വാസികള്‍ക്ക് അപ്പോസ്തലന്‍ നല്കുന്നത്.

നിരന്തരമായി വാഗ്ദത്തങ്ങളാല്‍ ദൈവം അവരോടു സംസാരിച്ചുവെങ്കിലും അവര്‍ ഫലം കായ്ക്കായ്കകൊണ്ടു നീതിമാനും വിശുദ്ധനുമായ ദൈവം സ്വാഭാവിക കൊമ്പുകളോടു കരുണ കാണിച്ചില്ല എന്ന് അപ്പോസ്തലന്‍ പറയുന്നു. തങ്ങളുടെ പ്രകൃതിയില്‍ രോഗാവസ്ഥയില്‍ തുടരുകയും, തങ്ങളെ യഥാസ്ഥാനപ്പെടുത്തുവാനുള്ള വേരിന്റെ കഴിവിനെ അവര്‍ അനുവദിക്കുകയും ചെയ്യാത്തപക്ഷം പുതിയതായി ഒട്ടിച്ച കൊമ്പുകളെയും നീക്കിക്കളയുവാന്‍ ദൈവം മടിക്കുകയില്ല. ദൈവത്തിന്റെ നന്മയെയും ഗൌരവത്തെയും ഒരേ സമയത്ത് പൌലോസ് ചൂണ്ടിക്കാണിക്കുകയാണ്. വീണ്ടുംജനനത്തിനും വിശുദ്ധീകരണ ത്തിനും അനുസാരമായ നിലയില്‍ ഫലം കായ്ക്കുന്നില്ലെങ്കില്‍ അത്തരം കൊമ്പുകളെ നീക്കിക്കളയുന്നതില്‍ ദൈവത്തിന്റെ ഖണ്ഡിതം വെളിപ്പെടുന്നു. ക്രിസ്തുവില്‍ ഒട്ടിച്ചുചേര്‍ത്തവരില്‍ ദൈവത്തിന്റെ പ്രസാദം കാണാം, കാരണം ആത്മിക ഒലിവുവൃക്ഷമാണു ക്രിസ്തു; അവനില്‍ നിലനിന്നാല്‍ അവര്‍ യഥാസ്ഥാനപ്പെട്ടു ഫലം കായ്ക്കും. എന്നാല്‍ അവര്‍ മരുക്കമില്ലാത്തവരായി പരിശുദ്ധാത്മാവിന്റെ പ്രവൃത്തികളോട് എതിര്‍ത്തുനില്ക്കുന്ന പക്ഷം, അവന്‍ അവരെയും മുറിച്ചുനീക്കും.

"ഞാന്‍ മുന്തിരിവള്ളിയും നിങ്ങള്‍ കൊമ്പുകളുമാകുന്" എന്ന കര്‍ത്താവിന്റെ പ്രസ്താവനയില്‍ ഈ പ്രമാണം കാണാം. "ഒരുത്തന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു എങ്കില്‍, അവന്‍ വളരെ ഫലം കായ്ക്കും. എന്നെ പിരിഞ്ഞു നിങ്ങള്‍ക്ക് ഒന്നും ചെയ്യുവാന്‍ കഴികയില്ല. എന്നില്‍ വസിക്കാത്തവനെ ഒരു കൊമ്പുപോലെ പുറത്തുകളഞ്ഞിട്ട് അവന്‍ ഉണങ്ങിപ്പോകുന്നു; ആ വക ചേര്‍ത്തു തീയില്‍ ഇടുന്നു; അതു വെന്തുപോകും" (യോഹ. 15:5-6).

എങ്കിലും ഒരിക്കല്‍ പഴയ ഒലിമുമരത്തില്‍നിന്നും വെട്ടിമാറ്റപ്പെട്ട യഹൂദന്‍ യേശുവിലും അവന്റെ ദൈവത്വത്തിലും വിശ്വസിച്ച് അവന്റെ പാപപരിഹാരബലിയെ അംഗീകരിച്ചാല്‍, ദൈവകരങ്ങള്‍ പിന്നെയും അവനെ ഒട്ടിച്ചുചേര്‍ക്കും. അവിശ്വസനീയമായതു ചെയ്യുവാന്‍ ദൈവത്തിനു കഴിയും. വെട്ടിമാറ്റിയ കൊമ്പുകള്‍ക്കു ജീവന്‍ നല്കുവാന്‍ അവന്‍ ശക്തനാകയാല്‍ യഹൂദന്മാരില്‍ ചിലരെങ്കിലും തങ്ങളുടെ രക്ഷിതാവായ യേശുവില്‍ വിശ്വാസമര്‍പ്പിക്കുവാന്‍ ഇടയാകും.

നമ്മെ സംബന്ധിച്ചിടത്തോളം, നാം പാപികളായിരിക്കെത്തന്നെ, നമ്മുടെ മാനസാന്തരത്തില്‍ യേശുക്രിസ്തുവിന്റെ രക്തത്താല്‍ ശുദ്ധീകരിച്ചു പരിശുദ്ധാത്മാവിന്റെ ജീവനിലേക്കു നമ്മെ കൂട്ടിക്കൊണ്ടുവന്നു. സത്യത്തെ അന്വേഷിക്കുമെങ്കില്‍ യിസ്രായേല്‍ജനതയെ, അബ്രഹാമിന്റെ സന്തതികളായ യിശ്മായേല്യരെയും, യാക്കോബിന്റെ മക്കളെയും, എല്ലാവരെയും ഈ നിലയില്‍ രക്ഷിപ്പാന്‍ അവനു സാധിക്കും. അവരില്‍ അധികം ഫലം ഉണ്ടാകുക എന്ന ഉദ്ദേശ്യത്തോടെയത്രെ യേശു അവരെ ഒട്ടിച്ചുചേര്‍ത്തത്.

പ്രാര്‍ത്ഥന: സ്വര്‍ഗ്ഗീയപിതാവേ, വഴക്കമില്ലാത്തവരായ ഞങ്ങളെ വിശുദ്ധീകരിച്ചതിനായിട്ടു സ്തോത്രം. അവിടുത്തെ കൃപയാല്‍ ഞങ്ങളെ വിശുദ്ധീകരിച്ചു ക്രിസ്തുവിന്റെ ആത്മിക ശരീരത്തിന്റെ അവയവങ്ങളാക്കി ഞങ്ങളെ തീര്‍ത്തുവല്ലോ. അവിടുന്നു ഞങ്ങള്‍ക്കു സൌജന്യമായി നല്കിയത് എത്ര മഹത്തായ ആനുകൂല്യമാണ്! ഞങ്ങള്‍ ഞങ്ങള്‍ക്കായിട്ടു ജീവിക്കുവാനോ, ഞങ്ങളില്‍ത്തന്നെ അഹങ്കരിപ്പാനോ ഇടയാകാതെ, അനേകരെ അവിടുത്തെ ജീവനിലേക്ക് ആനയിപ്പാന്‍ ഞങ്ങളെ സഹായിക്കണമേ.

ചോദ്യങ്ങള്‍:

  1. ക്രിസ്തുവിന്റെ ആത്മിക ശരീരത്തിലേക്ക് ഒട്ടിക്കുക എന്നതു കൊണ്ട് അര്‍ത്ഥമാക്കുന്നതെന്താണ്?
  2. ഒട്ടിച്ചുചേര്‍ത്തതു നശിച്ചുപോയാല്‍ ആര്‍ക്കാണു നഷ്ടമുണ്ടാകുക?

www.Waters-of-Life.net

Page last modified on January 21, 2013, at 10:50 AM | powered by PmWiki (pmwiki-2.3.3)