Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- Romans - 052 (God Selects whom He has Mercy on)
This page in: -- Afrikaans -- Arabic -- Armenian -- Azeri -- Bengali -- Bulgarian -- Cebuano -- Chinese -- English -- French -- Georgian -- Greek -- Hausa -- Hebrew -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- MALAYALAM -- Polish -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Turkish -- Urdu? -- Yiddish -- Yoruba

Previous Lesson -- Next Lesson

റോമര്‍ - കര്‍ത്താവ് നമ്മുടെ നീതി
റോമര്‍ക്ക് എഴുതിയ ലേഖനം ഒരു പഠനം
ഭാഗം രണ്ട് - ദൈവജനമായ യിസ്രായേലിന്റെ കാഠിന്യത്തിനു ശേഷവും ദൈവത്തിന്റെ നീതിക്ക് മാറ്റംവരുന്നില്ല (റോമര്‍ 9:1 - 11:36)
ഋ - നമ്മുടെ വിശ്വാസം എന്നേക്കും നിലനില്ക്കുന് (റോമര്‍ 8:28-39)
3. യിസ്രായേല്യരില്‍ ഭൂരിഭാഗവും ദൈവത്തിനു വിരോധികളെങ്കിലും ദൈവം എപ്പോഴും നീതിമാന്‍ തന്നെ (റോമര്‍ 9:6-29)

യ) ദൈവം തനിക്ക് കരുണതോന്നുന്നവനെ തെരഞ്ഞെടുക്കുന്നു; തനിക്ക് മനസ്സുള്ളവനെ അവന്‍ കഠിനനാക്കുന് (റോമര്‍ 9:14-18)


റോമര്‍ 9:14-18
14 ആകയാല്‍ നാം എന്തു പറയേണ്ടു? ദൈവത്തിന്റെ പക്കല്‍ അനീതി ഉണ്ടോ? ~ഒരുനാളും ഇല്ല. 15 "എനിക്ക് കരുണ തോന്നേണം എന്നുള്ളവനോട് കരുണ തോന്നുകയും എനിക്ക് കനിവ് തോന്നേണം എന്നുള്ളവനോട് കനിവ് തോന്നുകയും ചെയ്യും" എന്ന് അവന്‍ മോശെയോട് അരുളിചെയ്യുന്നു. 16 അതുകൊണ്ട് ഇച്ഛിക്കുന്നവനാലുമല്ല, ഓടുന്നവനാലുമല്ല, കരുണ തോന്നുന്ന ദൈവത്താലത്രെ സകലവും സാധിക്കുന്നത്. 17 "ഇതിനായിട്ടുതന്നെ ഞാന്‍ നിന്നെ നിറുത്തിയിരിക്കുന്നത്; നിന്നില്‍ എന്റെ ശക്തി കാണിക്കേണ്ടതിനും എന്റെ നാമം സര്‍വ്വഭൂമിയിലും പ്രസ്താവിക്കപ്പെടേണ്ടതിനുംതന്നെ" എന്നു തിരുവെഴുത്തില്‍ ഫറവോനോട് അരുളിച്ചെയ്യുന്നു. 18 അങ്ങനെ തനിക്ക് മനസ്സുള്ളവനോട് അവന് കരുണ തോന്നുന്നു; തനിക്ക് മനസ്സുള്ളവനെ അവന്‍ കിനനാക്കുന്നു.

പുറപ്പാട് 33:19 ല്‍ ദൈവം മോശേക്ക് നല്കിയ വെളിപ്പാടില്‍നിന്ന് ഒരു വസ്തുത നാം മനസ്സിലാക്കുന്നു; അതായത് ഒരു വ്യക്തി പാപം ചെയ്താലും ഇല്ലെങ്കിലും അവനോടു കരുണ തോന്നണമെന്നും ആ കരുണ നിലനിര്‍ത്തണമെന്നും ദൈവത്തിനുണ്ടെങ്കില്‍ അതിനുള്ള അധികാരം അവനുണ്ട്. അതുകൊണ്ട് മനുഷ്യന്റെ തെരഞ്ഞെടുപ്പ് അവന്റെ പ്രവൃത്തികളെയല്ല, ദൈവത്തിന്റെ കരുണയെ മാത്രം ആശ്രയിച്ചിരിക്കുന്നു. മനുഷ്യന്റെ രക്ഷയെന്നാല്‍ അനന്തമായ ദൈവകൃപ നിമിത്തം മനുഷ്യന്റെ യാതൊരു നന്മയും കൂടാതെയുള്ള നീതീകരണമാണ്.

അതുപോലെതന്നെ മിസ്രയീമിന്റെ ആത്മാവിനാല്‍ നിറഞ്ഞുനിന്ന ഫറവോനോട് പുറപ്പാട് 9:16 ല്‍ ദൈവം പറയുന്നത്, "എങ്കിലും എന്റെ ശക്തി നിന്നില്‍ കാണിക്കേണ്ടതിനും, എന്റെ നാമം സര്‍വ്വഭൂമിയിലും പ്രസ്താവിക്കപ്പെടേണ്ടതിനും ഞാന്‍ നിന്നെ നിറുത്തിയിരിക്കുന്നു'' എന്നത്രെ. ദൈവാത്മപ്രേരിതനായ പൌലോസ് പ്രസ്താവിക്കുന്നു: "തനിക്ക് മനസ്സുള്ളവനോട് അവന് കരുണ തോന്നുന്നു; തനിക്ക് മനസ്സുള്ളവനെ അവന്‍ കഠിനനാക്കുന്നു" (റോമര്‍ 9:18).

ദൈവത്തിന്റെ വിശുദ്ധി നിമിത്തം ഈ കാര്യം സത്യമാണ്. ദൈവം ഒരു സ്വേച്ഛാധിപതിയല്ല. സകല മനുഷ്യരും രക്ഷിക്കപ്പെട്ട് സത്യത്തിന്റെ പരിജ്ഞാനത്തിലേക്ക് വരണമെന്നാണ് അവന്റെ താല്‍പര്യം (റോമര്‍ 11:32;1 തിമോ. 2:4; 2 പത്രോ. 3:9). ~ഒരുവന്‍ ദൈവത്തിനു വിരോധമായി തന്റെ ഹൃദയം തിരിക്കുകയും, അഥവാ യേശുക്രിസ്തുവിനു വിരോധമായ ഒരു കുടുംബപശ്ചാത്തലത്തില്‍നിന്നും ക്രിസ്തുവിനു വിരോധമായി കടന്നുവരികയും ചെയ്യുന്നുവെങ്കില്‍, അങ്ങനെ അവന്‍ ദൈവ കല്പനകളോട് മറുതലിക്കുവാന്‍ ദൈവം അവനെ അനുവദിക്കുന്നു എന്നാണ് മനസ്സിലാകുന്നത്. അങ്ങനെയുള്ള വ്യക്തിയിലൂടെ തന്റെ നിത്യശക്തിയെ വെളിപ്പെടുത്തുവാനും ദൈവത്തിനു സാധിക്കും.

പൌലോസിന്റെ മേല്‍പ്പറഞ്ഞ വാക്യത്തെ ഇസ്ലാമിലെ ദൈവത്തിന്റെ മനോഭാവത്തോടു ചിലര്‍ താരതമ്യപ്പെടുത്താറുണ്ട്. ദൈവം തനിക്ക് ബോധിച്ചവരെ വഴിതെറ്റിക്കുകയും തനിക്ക് ബോധിച്ചവരെ വഴിനടത്തുകയും ചെയ്യുന്നു എന്നും, മനുഷ്യരില്‍ ആരും നീതിമാന്മാരല്ലായ്കകൊണ്ട് ദൈവിക വിശുദ്ധിക്കൊത്തവണ്ണം അവരെ വഴിതെറ്റിക്കുവാനുള്ള അധികാരം ദൈവത്തിനുണ്ടുപോലും. എന്നാല്‍ ദൈവം അവ്വിധം ഏര്‍പ്പെടാറില്ല, കാരണം അവന്‍ എല്ലാവരോടും കരുണയുള്ളവനാണ്. ക്രിസ്തുവില്‍ വിശ്വസിക്കുന്ന ഏവനും അവന്റെ തെരഞ്ഞെടുപ്പില്‍ പങ്കാളികളായിത്തീരുന്നു. ഒരിക്കലും പാപം ചെയ്തിട്ടില്ലാത്ത ഏകവ്യക്തി ക്രിസ്തു മാത്രമാകുന്നു.

എന്നാല്‍ സാത്താനോടു ബന്ധപ്പെട്ട ഒരുവന്‍ ദൈവത്തെക്കാള്‍ കൂടുതല്‍ മാമോനെ സ്നേഹിച്ചാല്‍, അവന്‍ സമ്പൂര്‍ണ്ണമായി വീണുപോകുവാന്‍ ദൈവം അവനെ അനുവദിക്കുന്നതില്‍ വിസ്മയത്തിനിടയില്ല. യോഹന്നാന്‍ 8:43-45 വരെയുള്ള ഭാഗത്ത് യേശു പ്രസ്താവിച്ചതുപോലെ അങ്ങനെയുള്ളവന്‍ ദൈവവചനത്തെ മനസ്സിലാക്കാന്‍ പ്രാപ്തിയില്ലാത്ത കുരുടനാണ്. ദൈവം സ്വതന്ത്രമായി തീരുമാനിക്കുന്നു; എന്നാല്‍ മനുഷ്യന്‍ താന്‍ മാനസാന്തരപ്പെടുന്നുവോ ഇല്ലയോ എന്നതിന്റെ അടിസ്ഥാനത്തിലാണ് തന്റെ ഉത്തരവാദിത്വത്തില്‍ പങ്കാളിയായിത്തീരുന്നത്.

മേല്പറഞ്ഞ വസ്തുത അനുവാചകരെ ബോധ്യമാക്കുവാന്‍ ഇപ്രകാരം നാം ചൂണ്ടിക്കാണിക്കുന്നു: പൌലോസ് ഈ പരാമര്‍ശം നല്കുന്നതു ജാതികള്‍ക്കല്ല, പ്രത്യുത തങ്ങളുടെ ഹൃദയകാഠിന്യം മറികടക്കുവാന്‍ കഴിയേണ്ടതിന് യഹൂദന്മാര്‍ക്കത്രെ. യേശുക്രിസ്തുവിന്റെ സുവിശേഷത്തിനായി തങ്ങളുടെ ഹൃദയത്തെ തുറക്കാത്തപക്ഷം ദൈവം താന്‍ തെരഞ്ഞെടുത്ത ജനതതിയാണവരെന്നിരുന്നാലും ദൈവം അവരെ വഴിതെറ്റിക്കുമെന്ന് അവന്‍ അവര്‍ക്കു വ്യക്തമാക്കി. പൌലോസിന്റെ ഈ ലേഖനം കേവലം അനുവാചകസമക്ഷം അവതരിപ്പിക്കുന്ന ഒരു തത്വചിന്തയല്ല, മറിച്ച് യഹൂദന്മാരുടെ ഹൃദയകാഠിന്യത്തെ എപ്രകാരമാണ് താന്‍ കൈകാര്യം ചെയ്തിരിക്കുന്നത് എന്ന് വ്യക്തമക്കുകയാകുന്നു.

പ്രാര്‍ത്ഥന: സ്വര്‍ഗ്ഗീയപിതാവേ, പാപികളായ ഞങ്ങളെ യേശുക്രിസ്തുവില്‍ നീ തെരഞ്ഞെടുത്ത്, മക്കള്‍ എന്ന പദവി ഞങ്ങള്‍ക്കു തന്നതിനായി സ്തോത്രം. ഞങ്ങള്‍ ഒരുനാളും ഇതിനര്‍ഹരല്ല. അവിടുത്തെ നിരന്തരമായ കരുണയെ ഓര്‍ത്ത് ഞങ്ങള്‍ നിന്നെ സ്തുതിക്കുന്നു. ഞങ്ങള്‍ പാപികളായിരുന്നിട്ടും ഞങ്ങളുടെ ഹൃദയത്തെ കഠിനമാക്കുകയോ ഞങ്ങളെ തള്ളിക്കളയുകയോ ചെയ്യാതെ അവിടുത്തെ മഹാസ്നേഹത്തിലേക്ക് ഞങ്ങളെ കൂട്ടിക്കൊണ്ടുവന്നതിനായി സ്തോത്രം.

ചോദ്യങ്ങള്‍:

  1. യാതൊരു മനുഷ്യനും ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെടാന്‍ യോഗ്യത ഇല്ലാത്തവരായിരിക്കുന്നതിന്റെ കാരണം എന്ത്? നമ്മെ ക്രിയാത്മകമായി തെരഞ്ഞെടുത്തതിന്റെ കാരണമെന്താണ്?
  2. ദൈവം ഫറവോനെ കഠിനപ്പെടുത്തിയത് എന്തുകൊണ്ട്? എന്തുകൊണ്ടാണ് വ്യക്തികളും കൂട്ടങ്ങളുമെല്ലാം കഠിനപ്പെട്ടു കാണുന്നത്?

www.Waters-of-Life.net

Page last modified on January 21, 2013, at 10:31 AM | powered by PmWiki (pmwiki-2.3.3)