Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- Romans - 043 (In Christ, Man is Delivered)
This page in: -- Afrikaans -- Arabic -- Armenian -- Azeri -- Bengali -- Bulgarian -- Cebuano -- Chinese -- English -- French -- Georgian -- Greek -- Hausa -- Hebrew -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- MALAYALAM -- Polish -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Turkish -- Urdu? -- Yiddish -- Yoruba

Previous Lesson -- Next Lesson

റോമര്‍ - കര്‍ത്താവ് നമ്മുടെ നീതി
റോമര്‍ക്ക് എഴുതിയ ലേഖനം ഒരു പഠനം
ഭാഗം ഒന്ന് - ദൈവത്തിന്റെ നീതി പാപികളെ ശിക്ഷിക്കുന്നു; ക്രിസ്തുവില്‍ വിശ്വസിക്കുന്നവരെ നീതീകരിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന് (റോമര്‍ 1:18 - 8:39)
ഉ - ദൈവത്തിന്റെ ശക്തി പാപത്തിന്റെ ശക്തിയില്‍നിന്നും നമ്മെ വിടുവിക്കുന്നു (റോമര്‍ 6:1 - 8:27)

6. ക്രിസ്തുവില്‍ മനുഷ്യന്‍ പാപത്തില്‍നിന്നും, മരണത്തില്‍നിന്നും, ശിക്ഷാവിധിയില്‍നിന്നും വിടുവിക്കപ്പെടുന് (റോമര്‍ 8:1-11)


റോമര്‍ 8:9-11
9 നിങ്ങളോ, ദൈവത്തിന്റെ ആത്മാവ് നിങ്ങളില്‍ വസിക്കുന്നു എന്നുവരികില്‍ ജഡസ്വഭാവമുള്ളവരല്ല ആത്മസ്വഭാവമുള്ളവരത്രെ. ക്രിസ്തുവിന്റെ ആത്മാവില്ലാത്തവന്‍ അവനുള്ളവനല്ല. 10 ക്രിസ്തു നിങ്ങളില്‍ ഉണ്ടെങ്കിലോ ശരീരം പാപം നിമിത്തം മരിക്കേണ്ടതെങ്കിലും ആത്മാവ് നീതി നിമിത്തം ജീവനാകുന്നു. 11 യേശുവിനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചവന്റെ ആത്മാവ്നിങ്ങളില്‍ വസിക്കുന്നു എങ്കില്‍ ക്രിസ്തുയേശുവിനെ മരണത്തില്‍നിന്ന് ഉയിര്‍പ്പിച്ചവന്‍ നിങ്ങളില്‍ വസിക്കുന്ന തന്റെ ആത്മാവിനെക്കൊണ്ട് നിങ്ങളുടെ മര്‍ത്യശരീരങ്ങളെയും ജീവിപ്പിക്കും.

റോമിലും എവിടെയുമുള്ള വിശ്വാസസമൂഹത്തോട് പൌലോസിനു പറയുവാനുള്ളത് തങ്ങളുടെ ജീവിതങ്ങളെ പരിശുദ്ധാത്മാവിന്റെ ശക്തിക്കും താല്‍പര്യങ്ങള്‍ക്കും സ്ഥാപിതമാക്കിയിരിക്കകൊണ്ട് ദൈവാത്മാവ് അവരുടെ അലസമായ ശരീരങ്ങളെയും ദോഷകരമായ സ്വയത്തെയും ഇപ്പോള്‍ അതിജീവിച്ചിരിക്കുന്നു എന്നുള്ള കാര്യമാണ്. അവന്‍ അവരെ സൃഷ്ടിച്ചു; വീണ്ടുംജനനം പ്രാപിച്ച് വളരുമാറാക്കി; പരിപാലിച്ചു; ആശ്വസിപ്പിച്ചു; അവരെ സ്ഥിരീകരിച്ചു; ദൈവസ്നേഹത്താല്‍ അവരെ നിറച്ചു; അനേക ശുശ്രൂഷകള്‍ക്ക് കൊള്ളാകുന്നവരാക്കി; നിരവധി ശുശ്രൂഷകള്‍ക്ക് ശക്തി പകര്‍ന്നുകൊടുത്തു. പരിശുദ്ധാത്മ അധിവാസമുള്ളതുകൊണ്ട് ഏതു വിശ്വാസിയും സന്തുഷ്ടനാണ്.

എന്നാല്‍ ഒരുവന്‍ ക്രിസ്തീയ പൈതൃകത്തില്‍ ജനിച്ചവനായാല്‍ പ്പോലും പരിശുദ്ധാത്മ അധിവാസമുള്ളവനല്ലെങ്കില്‍ അവന്‍ ക്രിസ്ത്യാനിയല്ല. 'ക്രിസ്ത്യാനി' എന്ന പദത്തിന് 'ദൈവാത്മാവിനാല്‍ അഭിഷേകം ചെയ്യപ്പെട്ടവന്‍' എന്നാണര്‍ത്ഥം. ക്രിസ്തു പരിശുദ്ധാത്മാവിനാല്‍ അഭിഷിക്തനായതുപോലെയാണ് വിശ്വാസിയും. ഒരുവന് ക്രിസ്തീയമായ ഒരു നാമമുള്ളതുകൊണ്ടോ, പശ്ചാത്തലമുള്ളതുകൊണ്ടോ, സ്നാനപ്പെട്ടതുകൊണ്ടോ, സഭയില്‍ കൊടുക്കേണ്ട പണം കൊടുക്കുന്നതുകൊണ്ടോ അവന്‍ ക്രിസ്ത്യാനിയാകുന്നില്ല. കര്‍ത്താവിന്റെ ശക്തി നിങ്ങളില്‍ വസിക്കുന്നതുകൊണ്ടു മാത്രമാണ് അവന്റെ ആലയത്തിലെ ജീവനുള്ള കല്ല് എന്ന നിലയില്‍ പ്രവര്‍ത്തനോന്മുഖനായിരിപ്പാന്‍ നിങ്ങള്‍ക്ക് സാധിക്കയുള്ളു. പരിശുദ്ധാത്മദാനം പ്രാപിക്കാത്തവനും, ദൈവസ്നേഹം അനുഭവമല്ലാത്തവനും ക്രിസ്തുവുമായി യാതൊരു ബന്ധവും ഇല്ലാത്തവനാണ്. അങ്ങനെയുള്ളവന്‍ ക്രിസ്തുവില്‍നിന്നും അകലപ്പെട്ടവനാണ്. പരിശുദ്ധാത്മാവില്‍നിന്നും ജനിച്ചവനു മാത്രമേ ക്രിസ്തുസാമീപ്യമുള്ളൂ; അവന്‍ അവനോടു ബന്ധപ്പെട്ട്, അവന്റെ മണ്ഡലത്തില്‍ ജീവിക്കുന്നവനാണ്. അതുകൊണ്ട് ശീതോഷ്ണവാനാകരുത്. ക്രിസ്തുവിനെ സമ്പൂര്‍ണ്ണമായി മുറുകെപ്പറ്റാത്തവന് അവനില്‍ യാതൊരവകാശവുമില്ല. നിങ്ങളെ സമ്പൂര്‍ണ്ണമായി ക്രിസ്തുവിനാവശ്യമുണ്ട്; അവന്‍ തന്റെ പൂര്‍ണ്ണതയില്‍ നിങ്ങളില്‍ വസിക്കുന്നു. അതല്ലെങ്കില്‍ നിങ്ങള്‍ അവനില്‍നിന്ന് അന്യപ്പെട്ടിരിക്കുന്നു; എന്തെന്നാല്‍ സംശയാസ്പദമായ വിശ്വാസം വിശ്വാസമേ അല്ല.

കര്‍ത്താവിന്റെ അഭിഷേകം നിങ്ങള്‍ പ്രാപിച്ചിട്ടുണ്ടെങ്കില്‍, ക്രിസ്തു നിങ്ങളിലുണ്ട്. ആകയാല്‍ പ്രിയ സഹോദരാ, കര്‍ത്താവിനെ ആരാധിക്കുക. ദൈവാത്മാവില്‍ ജീവിക്കുന്ന ഏവനും ഈ അനുഭവത്തെ സാക്ഷിക്കുന്നു; എന്തെന്നാല്‍ അവരിലുള്ള അവന്റെ സാന്നിദ്ധ്യത്തിന്റെ ഉറപ്പ് അവന്‍ അവര്‍ക്ക് നല്കുന്നു.

ക്രിസ്തുവും പാപവും ഒരുപോലെ നിങ്ങളുടെ ശരീരത്തില്‍ വസിക്കും എന്നു ചിന്തിക്കരുത്. ഒരേസമയത്ത് ക്രിസ്തുവിനെ സ്നേഹിക്കുവാനും സഹോദരെ പകയ്ക്കുവാനും നിങ്ങള്‍ക്ക് സാധിക്കയില്ല. അശുദ്ധിക്ക് സമര്‍പ്പിക്കുകയും അപ്പോള്‍ത്തന്നെ പരിശുദ്ധാത്മനിറവും നിങ്ങള്‍ക്ക് അവകാശപ്പെടാനാവില്ല. എന്തെന്നാല്‍ ആത്മാവ് തീക്ഷ്ണതയുള്ളവനാണ്. അവന്‍ കരുണകൂടാതെ നിങ്ങളുടെ പാപത്തോടേര്‍പ്പെടും. നിങ്ങളുടെ പാപങ്ങളെ ഓര്‍ത്ത് കരഞ്ഞ് മാനസാന്തരപ്പെട്ട് അവയെ ഏറ്റുപറഞ്ഞിട്ടല്ലാതെ, വെറുപ്പോടെ അതിനെ ദ്വേഷിച്ചിട്ടല്ലാതെ, നിങ്ങളടെ അഹന്തയെ നശിപ്പിച്ചിട്ടല്ലാതെ, മലിനമായ നിങ്ങളുടെ സ്വയത്തെ സ്രഷ്ടാവിന്റെ മുമ്പാകെ പുതുതായി സമര്‍പ്പിച്ചിട്ടല്ലാതെ നിങ്ങളുടെ മനസ്സാക്ഷിയില്‍ നിങ്ങള്‍ക്ക് സ്വസ്ഥത ഉണ്ടാകയില്ല. യേശുക്രിസ്തു നമ്മെ അശുദ്ധിക്കല്ല, വിശുദ്ധീകരണത്തിനത്രെ വിളിച്ചത്. തന്നിമിത്തം ദൈവാത്മാവ് നിങ്ങളുടെ പാപത്തിനെതിരെ പോരാടി നിങ്ങളെ സമ്പൂര്‍ണ്ണമായി ശുദ്ധീകരിക്കുന്നു.

യേശുക്രിസ്തുവിലും അവന്റെ വാഗ്ദത്തത്തിലും നിങ്ങള്‍ വിശ്വസിക്കുമെങ്കില്‍ ക്രിസ്തുവിന്റെ രക്തം സകലപാപങ്ങളെയും പോക്കി നിങ്ങളെ ശുദ്ധീകരിക്കും. അവന്റെ ശക്തി നിങ്ങളുടെ ബലഹീനതയില്‍ തികഞ്ഞുവരുന്നു. നിങ്ങളുടെ ഇച്ഛാശക്തി പ്രബലപ്പെട്ട് നിങ്ങള്‍ സ്വയം ത്യജിച്ച് ദൈവത്തിനായി ജീവിക്കുവാന്‍ പ്രാപ്തരായിത്തീരുന്നു. ഓര്‍ക്കുക; നിങ്ങളുടെ ശരീരം പാപം നിമിത്തം മരിക്കേണ്ടതെങ്കിലും സ്വര്‍ഗ്ഗത്തില്‍നിന്നും നല്കപ്പെട്ട ആത്മാവ് എന്നേക്കും ജീവിക്കുന്നു. അതുല്യമായ ഒരു പ്രത്യാശയാണ് നമുക്കുള്ളത്. നമ്മുടെ കര്‍ത്താവിന്റെ പ്രത്യക്ഷതയിങ്കല്‍ നമുക്ക് ലഭിപ്പാനുള്ള തേജസ്സിന്റെ ഉറപ്പ് എന്ന നിലയിലാണ് ദൈവത്തിന്റെ ജീവനെ ഇന്ന് നമ്മില്‍ നാം വഹിക്കുന്നത്.

കര്‍ത്താവായ യേശുക്രിസ്തുവിനെ മരിച്ചവരില്‍നിന്നും ഉയിര്‍ത്തെഴുന്നേല്പിച്ച അതേ ശക്തിയത്രെ ഏതൊരു വിശ്വാസിയിലുംകൂടി ഇന്ന് വ്യാപരിച്ചിരിക്കുന്നത്. ദൈവത്തിന്റെ ജീവന്റെ പ്രവാഹം ക്രിസ്തുവിന്റെ മടങ്ങിവരവില്‍ നമുക്കുണ്ടാകും. വീണ്ടുംജനനം പ്രാപിക്കാത്ത അസംഖ്യം ആളുകളുടെ ആത്മാക്കള്‍ മരണാവസ്ഥയിലായിരിക്കും. എന്നാല്‍ നാമോ തന്റെ മഹത്വകരമായ കൃപയാല്‍ ജീവന്‍ പ്രാപിച്ചവര്‍; എന്തെന്നാല്‍ ദൈവത്തിന്റെ ആത്മാവ് നമ്മില്‍ പ്രവര്‍ത്തിക്കുന്നു; അത് സന്തോഷമായി, മഹത്വമായി, ശക്തിയായി നമ്മില്‍ പ്രത്യക്ഷപ്പെടുന്നു; കാരണം അവിടുന്നു ദൈവം തന്നെ.

പ്രാര്‍ത്ഥന: കര്‍ത്താവേ, ഞങ്ങള്‍ അവിടുത്തെ മക്കളായി എന്നും ജീവിപ്പാന്‍ നിന്റെ ആത്മാവിനെ ഞങ്ങള്‍ക്ക് തന്നതിനാല്‍ ഞങ്ങള്‍ നിന്നെ ആരാധിക്കുന്നു. ക്രിസ്തുവിന്റെ മരണത്താല്‍ ഞങ്ങള്‍ നീതീകരിക്കപ്പെട്ടതുകൊണ്ട് ഞങ്ങള്‍ അവിടുത്തെ വകയാകുന്നു. ഞങ്ങളുടെ അവിശ്വാസത്തില്‍നിന്നും, മാലിന്യതയില്‍നിന്നും നീ ഞങ്ങളെ രക്ഷിച്ചു. മരണത്തിന് ഇനി ഞങ്ങളെ അടക്കിവെക്കാന്‍ കഴിയാത്തതുകൊണ്ട് ഞങ്ങള്‍ അവിടുത്തേക്ക് നന്ദി പറയുന്നു. ഞങ്ങള്‍ അവിടുത്തെ കരങ്ങളില്‍ സുരക്ഷിതരാണ്. നിന്ദിതരായ മനുഷ്യരുടെ മദ്ധ്യേ അവിടുത്തെ പുത്രന്‍ ജീവിച്ചതുപോലെ, ഞങ്ങളും ജീവിക്കേണ്ടതിന് അവിടുത്തെ മഹത്വത്തിന്റെ നിര്‍ണ്ണയം അവിടുന്നു ഞങ്ങള്‍ക്ക് നല്കിയല്ലോ.

ചോദ്യം:

  1. ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്ക് പരിശുദ്ധാത്മാവ് എന്ത് നല്കുന്നു?

www.Waters-of-Life.net

Page last modified on January 21, 2013, at 10:10 AM | powered by PmWiki (pmwiki-2.3.3)