Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- Romans - 040 (In Christ, Man is Delivered)
This page in: -- Afrikaans -- Arabic -- Armenian -- Azeri -- Bengali -- Bulgarian -- Cebuano -- Chinese -- English -- French -- Georgian -- Greek -- Hausa -- Hebrew -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- MALAYALAM -- Polish -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Turkish -- Urdu? -- Yiddish -- Yoruba

Previous Lesson -- Next Lesson

റോമര്‍ - കര്‍ത്താവ് നമ്മുടെ നീതി
റോമര്‍ക്ക് എഴുതിയ ലേഖനം ഒരു പഠനം
ഭാഗം ഒന്ന് - ദൈവത്തിന്റെ നീതി പാപികളെ ശിക്ഷിക്കുന്നു; ക്രിസ്തുവില്‍ വിശ്വസിക്കുന്നവരെ നീതീകരിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന് (റോമര്‍ 1:18 - 8:39)
ഉ - ദൈവത്തിന്റെ ശക്തി പാപത്തിന്റെ ശക്തിയില്‍നിന്നും നമ്മെ വിടുവിക്കുന്നു (റോമര്‍ 6:1 - 8:27)

6. ക്രിസ്തുവില്‍ മനുഷ്യന്‍ പാപത്തില്‍നിന്നും, മരണത്തില്‍നിന്നും, ശിക്ഷാവിധിയില്‍നിന്നും വിടുവിക്കപ്പെടുന് (റോമര്‍ 8:1-11)


റോമര്‍ 8:1
1 അതുകൊണ്ട് ഇപ്പോള്‍ ക്രിസ്തുയേശുവിലുള്ളവര്‍ക്ക് ഒരു ശിക്ഷാവിധിയും ഇല്ല.

സ്വന്തശക്തിയാല്‍ പാപസ്വഭാവത്തില്‍നിന്ന് നമ്മെത്തന്നെ വിടുവിക്കുവാന്‍ നമുക്ക് സാധിക്കയില്ല എന്ന് അഞ്ചുമുതല്‍ ഏഴുവരെയുള്ള അദ്ധ്യായങ്ങളിലൂടെ അപ്പോസ്തലന്‍ സ്ഥിരീകരിക്കയുണ്ടായി. ന്യായപ്രമാണത്തിന് നമ്മെ സഹായിക്കുവാന്‍ കഴികയില്ലെന്നും, അത് പാപത്തിനായുള്ള ആഗ്രഹം നമ്മില്‍ ജനിപ്പിക്കുകയും, അന്തിമമായി നമ്മെ ശിക്ഷാവിധിക്കേല്പിക്കുകയും ചെയ്യുന്നുവെന്ന് താന്‍ വ്യക്തമാക്കി. മരണത്തിന്റെ ആത്മാവ് നമ്മില്‍ വാഴുന്നു; പാപം നമ്മുടെ നല്ല മനസ്സിന്റെ മേല്‍ ആധിപത്യം നടത്തുന്നു. മേല്പറഞ്ഞ തെളിവുകള്‍കൊണ്ട് മനുഷ്യന്റെ സര്‍വ്വ കഴിവുകളാലും അവന് അവനെ സ്വശക്തിയാല്‍ രക്ഷിപ്പാന്‍ കഴികയില്ലെന്നും, തന്റെ നേരായ ജീവിതശൈലിയും, ധാര്‍മ്മിക ജീവിതവും, മാനുഷശക്തിയും, വ്യാജപ്രത്യാശയും ആശയ്ക്ക് വക നല്കുന്നില്ലെന്നും പൌലോസ് തെളിയിച്ചു.

തര്‍ക്കമറ്റ ഈ തെളിവുകളെ അണിനിരത്തിയശേഷം ക്രിസ്തുവിലുള്ള പുതുജീവിതത്തിന്റെ പ്രമാണമാണ് ദൈവത്തോടുകൂടെയുള്ള ജീവിതത്തിനുള്ള ഏകമാര്‍ഗ്ഗമെന്ന് 8-ാം അദ്ധ്യായത്തില്‍ താന്‍ നമുക്ക് കാണിച്ചുതരുന്നു.

ക്രിസ്തുവിനോടേകീഭവിച്ച മനുഷ്യന്‍ വീണ്ടെടുപ്പുകാരനോടൊത്ത് തന്റെ വിസ്തൃതമായ മണ്ഡലത്തിലേക്ക് കടന്നിരിക്കുന്നു. തന്റെ കര്‍ത്താവ് അവനോടുകൂടെയുള്ളതുകൊണ്ടും, അവനെ സംരക്ഷി ക്കുകയും, കരുതുകയും ചെയ്യുന്നതുകൊണ്ടും മേലാല്‍ ഇനി അവന്‍ ഏകാപഥികനോ, കൈവിടപ്പെട്ടവനോ, ബലഹീനനോ, കുറ്റഭാരം ചുമക്കുന്നവനോ അല്ല. വിശ്വാസി അവനില്‍ത്തന്നെ നല്ലവനായതുകൊണ്ടല്ല കര്‍ത്താവ് അങ്ങനെ ചെയ്യുന്നത്, പ്രത്യുത തന്നെ നീതീകരിച്ചവനും, ശുദ്ധീകരിച്ചവനും, സ്നേഹത്താല്‍ അലങ്കരിച്ചവനും, എന്നേക്കും അവനെ പരിപാലിക്കുന്നവനുമായ കരുണാനിധിയായ രക്ഷിതാവിന് അവന്‍ തന്നെത്താന്‍ സമര്‍പ്പിച്ചിരിക്കകൊണ്ടത്രെ. ക്രിസ്തു താന്‍ തന്നെ വിശ്വാസിയില്‍ അധിവസിച്ചുകൊണ്ട് തന്റെ ആത്മിക പൂര്‍ണ്ണതയിലേക്ക് അവനെ രൂപാന്തരപ്പെടുത്തുകയും അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യുന്നു. 'ക്രിസ്തുവില്‍ ആയിരിക്കുന്ന അവസ്ഥ'യായിട്ടത്രെ അപ്പോസ്തലന്‍ ഇതിനെപ്പറയുന്നത്. സഭാബന്ധത്തില്‍ തുടരുന്നതിനെക്കുറിച്ചല്ല; ക്രിസ്തുവിനോടേകീഭവിച്ച് അവന്റെ സ്നേഹവലയത്തില്‍ ആയിത്തീരുന്നതിനെപ്പറ്റിയാണ് അപ്പോസ്തലന്‍ പറയുന്നത്.

സൈദ്ധാന്തിക വിശ്വാസത്തില്‍മാത്രം അടിസ്ഥാനപ്പെട്ടതല്ല നമ്മുടെ വിശ്വാസം; അത് വിശുദ്ധ ജീവിതത്തിലും അടിസ്ഥാനപ്പെട്ടിരിക്കുന്നു; എന്തെന്നാല്‍, നമ്മുടെ അഹന്തയെ അവന്‍ ക്രൂശില്‍വെച്ച് ക്രൂശിച്ച് തന്റെ പുനരുത്ഥാനത്താല്‍ പുതുജീവനിലേക്ക് നമ്മെയും ഉയിര്‍ത്തെഴുന്നേല്പിച്ചിരിക്കയാണ്. കര്‍ത്താവില്‍ വിശ്വസിക്കുന്നവന്‍ കര്‍ത്താവിനോട് ചേര്‍ന്നുനിന്ന് അവനില്‍നിന്നും സ്വര്‍ഗ്ഗീയശക്തി പ്രാപിക്കുന്നു. ഈ വാക്കുകള്‍ കേവലം തത്വജ്ഞാനത്തിന്റെ വൃഥാവാക്കുകളല്ല, മറിച്ച് പരിശുദ്ധാത്മാധിവാസമുള്ള ലക്ഷോപലക്ഷം വിശ്വാസികളുടെ അനുഭവമാണ്. ക്രിസ്തുവിനെയും അവന്റെ രക്ഷയെയും അംഗീകരിക്കുന്നവരുടെ ഉള്ളിലേക്ക് ദൈവം താന്‍ തന്നെ കടന്നുവരുന്നു.

അതുല്യനും ദൈവിക കാര്യസ്ഥനുമായ പരിശുദ്ധാത്മാവ് പിശാചിന്റെ ആവലാതികള്‍ക്കെതിരെ കലങ്ങിപ്പോയ നിങ്ങളുടെ മനസ്സാക്ഷിയെ ആശ്വസിപ്പിക്കുന്നു. നിങ്ങള്‍ ദൈവമുമ്പാകെ നീതീകരിക്കപ്പെട്ടിരിക്കുന്നുവെന്നും ഈ ദുഷ്ടലോകത്തില്‍ വിശുദ്ധ ജീവിതം നയിപ്പാന്‍ തക്കവണ്ണം സാധിക്കേണ്ടതിന് സ്വര്‍ഗ്ഗീയശക്തി നിങ്ങള്‍ പ്രാപിച്ചിരിക്കുന്നുവെന്നും പരിശുദ്ധനായ ദൈവത്തിന്റെ നാമത്തില്‍ അവന്‍ നിങ്ങളെ ഉറപ്പിക്കുന്നു. പരിശുദ്ധാത്മ അധിവാസം റോമര്‍ 7 ല്‍ പൌലോസ് വിവരിച്ചതുപോലെയുള്ള മനുഷ്യന്റെ അവസ്ഥയ്ക്ക് മാറ്റം വരുത്തുന്നു. ഇനി മേലാല്‍ അവന്‍ പ്രാകൃതനോ, ജഡികനോ, ബലഹീനനോ ആയിരിക്കാതെ, ദൈവേഷ്ടം പ്രവര്‍ത്തിപ്പാന്‍ കഴിയുംവിധം പരിശുദ്ധാത്മാവില്‍ അവന്‍ ശക്തി പ്രാപിച്ചിരിക്കുന്നു. പരിശുദ്ധാത്മശക്തിയിലുള്ള വലിയ രക്ഷ അവന്‍ അനുഭവമാക്കിയിരിക്കയാണിപ്പോള്‍. ആഗ്രഹിച്ച നന്മയല്ല; ഇച്ഛിക്കാത്ത തിന്മയത്രെ താന്‍ പ്രവര്‍ത്തിക്കുന്നത് എന്ന് പൌലോസ് ഏറ്റുപറഞ്ഞ അവസ്ഥയ്ക്ക് മാറ്റംവന്നിരിക്കയാണിപ്പോള്‍. ഇപ്പോള്‍ അവന്‍ ചെയ്യുന്നത് ദൈവത്തിന്റെ ഇഷ്ടം; അവന്റെ ഹൃദയം ദൈവശക്തിയാല്‍ നിറയപ്പെട്ടുമിരിക്കുന്നു.

ന്യായവിധിയുടെ മണിക്കൂറുകളില്‍ പുനരുത്ഥാനം ചെയ്ത കര്‍ത്താവ് ജയാളിയായി നമ്മോടൊപ്പമുണ്ടായിരിക്കും എന്നും ആത്മാവ് നമുക്കുറപ്പു നല്കുന്നു. ദൈവക്രോധത്തിന്റെ ജ്വാലാഗ്നിയില്‍ അവിടുത്തെ കരങ്ങളില്‍ അവന്‍ നമ്മെ വഹിക്കുകയും പരിശുദ്ധന്റെ ദൃഷ്ടിയില്‍നിന്ന് കാത്തുസൂക്ഷിക്കുകയും ചെയ്യും. എന്തെന്നാല്‍ ക്രിസ്തു യേശുവിലുള്ളവര്‍ക്ക് ഇനിമേല്‍ യാതൊരു ശിക്ഷാവിധിയുമില്ല.

ഇന്ന് സ്നേഹത്തിന്റെ സഹിഷ്ണുതയിലും, താഴ്മയുടെ സന്തോഷത്തിലും, സത്യത്തിന്റെ വിശുദ്ധിയിലും ക്രിസ്തീയ ജീവിതം നയിപ്പാന്‍ നമ്മെ സഹായിക്കുന്നതും പരിശുദ്ധാത്മാവാണ്. ഈ പറഞ്ഞ ഗുണഗണങ്ങള്‍ നമുക്ക് സൃഷ്ടിക്കാനാവില്ല, മറിച്ച് കൊമ്പുകള്‍ മുന്തിരിവള്ളിയില്‍ വസിക്കുംപോലെ നാം ക്രിസ്തുവില്‍ വസിക്കുന്നതിനാലുള്ള ഗുണങ്ങളാണവ. "നിങ്ങള്‍ അധികം ഫലം കായ്ക്കേണ്ടതിന് നിങ്ങള്‍ എന്നിലും ഞാന്‍ നിങ്ങളിലും വസിക്കുന്നു'' എന്ന് കര്‍ത്താവ് പറഞ്ഞത് ഇതുകൊണ്ടാണ്. എത്ര ശ്രേഷ്ഠമേറിയതാണ് നമ്മുടെ പ്രത്യാശ!

പ്രാര്‍ത്ഥന: പരിശുദ്ധനായ ദൈവമേ, ഞങ്ങള്‍ നിന്നെ ആരാധിക്കുന്നു; സന്തോഷിക്കുന്നു; എന്തെന്നാല്‍ അവിടുന്നു ഞങ്ങളുടെ അഹന്തയില്‍നിന്നും ഞങ്ങളെ വീണ്ടെടുത്തു, ഞങ്ങളുടെ അശുദ്ധമായ ജീവിതത്തില്‍നിന്ന് ഞങ്ങളെ രക്ഷിച്ചു; പാപങ്ങളില്‍നിന്ന് ഞങ്ങളെ നീതീകരിച്ചു; മ്ളേച്ഛതകളില്‍നിന്ന് ഞങ്ങളെ ശുദ്ധീകരിച്ചു. ഭൂതലത്തില്‍നിന്നും വിളിച്ചുവേര്‍തിരിക്കപ്പെട്ട കസക വിശുദ്ധന്മാരോടുംകൂടി അവിടുത്തെ നിത്യകൂട്ടായ്മയില്‍ തുടരുവാനും, വിശുദ്ധിയോടെ ജീവിപ്പാനും നിന്റെ സ്നേഹത്താല്‍ നീ ഞങ്ങളെ വീണ്ടെടുത്ത് നിന്റെ ജീവനിലേക്ക് ഞങ്ങളെ കൂട്ടിക്കൊണ്ടുവന്നതിനാല്‍ ഞങ്ങള്‍ നിന്നെ സ്തുതിക്കുന്നു.

ചോദ്യം:

  1. 8-ാം അദ്ധ്യായത്തിലെ ആദ്യവാക്യത്തിന്റെ അര്‍ത്ഥം എന്താണ്?

www.Waters-of-Life.net

Page last modified on January 21, 2013, at 10:08 AM | powered by PmWiki (pmwiki-2.3.3)