Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- Romans - 039 (Man without Christ always Fails before Sin)
This page in: -- Afrikaans -- Arabic -- Armenian -- Azeri -- Bengali -- Bulgarian -- Cebuano -- Chinese -- English -- French -- Georgian -- Greek -- Hausa -- Hebrew -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- MALAYALAM -- Polish -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Turkish -- Urdu? -- Yiddish -- Yoruba

Previous Lesson -- Next Lesson

റോമര്‍ - കര്‍ത്താവ് നമ്മുടെ നീതി
റോമര്‍ക്ക് എഴുതിയ ലേഖനം ഒരു പഠനം
ഭാഗം ഒന്ന് - ദൈവത്തിന്റെ നീതി പാപികളെ ശിക്ഷിക്കുന്നു; ക്രിസ്തുവില്‍ വിശ്വസിക്കുന്നവരെ നീതീകരിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന് (റോമര്‍ 1:18 - 8:39)
ഉ - ദൈവത്തിന്റെ ശക്തി പാപത്തിന്റെ ശക്തിയില്‍നിന്നും നമ്മെ വിടുവിക്കുന്നു (റോമര്‍ 6:1 - 8:27)

5. ക്രിസ്തുവിനെ കൂടാതെയുള്ള മനുഷ്യന്‍ പാപത്തിന്റെ മുമ്പാകെ പരാജയപ്പെടുന്നു (റോമര്‍ 7:14-25)


റോമര്‍ 7:14-25
14 ന്യായപ്രമാണം ആത്മികം എന്നു നാം അറിയുന്നുവല്ലോ; ഞാനോ ജഡമയന്‍, പാപത്തിനു ദാസനായി വില്ക്കപ്പെട്ടവന്‍ തന്നെ. 15 ഞാന്‍ പ്രവര്‍ത്തിക്കുന്നത് ഞാന്‍ അറിയുന്നില്ല; ഞാന്‍ ഇച്ഛിക്കുന്നതിനെ അല്ല പകയ്ക്കുന്നതിനെ അത്രെ ചെയ്യുന്നത്. 16 ഞാന്‍ ഇച്ഛിക്കാത്തതിനെ ചെയ്യുന്നു എങ്കിലോ ന്യായപ്രമാണം നല്ലത് എന്ന് ഞാന്‍ സമ്മതിക്കുന്നു. 17 ആകയാല്‍ അതിനെ പ്രവര്‍ത്തിക്കുന്നത് ഞാനല്ല എന്നില്‍ വസിക്കുന്ന പാപമത്രെ. 18 എന്നില്‍ എന്നുവെച്ചാല്‍ എന്റെ ജഡത്തില്‍ നന്മ വസിക്കുന്നില്ല എന്നു ഞാന്‍ അറിയുന്നു; നന്മ ചെയ്യുവാനുള്ള താല്‍പര്യം എനിക്കുണ്ട്; പ്രവര്‍ത്തിക്കുന്നതോ ഇല്ല. 19 ഞാന്‍ ചെയ്യുവാന്‍ ഇച്ഛിക്കുന്ന നന്മ ചെയ്യുന്നില്ലല്ലോ; ഇച്ഛിക്കാത്ത തിന്മയത്രെ പ്രവര്‍ത്തിക്കുന്നത്. 20 ഞാന്‍ ഇച്ഛിക്കാത്തതിനെ ചെയ്യുന്നു എങ്കിലോ അതിനെ പ്രവര്‍ത്തിക്കുന്നത് ഞാനല്ല എന്നില്‍ വസിക്കുന്ന പാപമത്രെ. 21 അങ്ങനെ നന്മ ചെയ്യുവാന്‍ ഇച്ഛിക്കുന്ന ഞാന്‍ തിന്മ എന്റെ പക്കല്‍ ഉണ്ട് എന്നൊരു പ്രമാണം കാണുന്നു. 22 ഉള്ളംകൊണ്ട് ഞാന്‍ ദൈവത്തിന്റെ ന്യായപ്രമാണത്തില്‍ രസിക്കുന്നു. 23 എങ്കിലും എന്റെ ബുദ്ധിയുടെ പ്രമാണത്തോടു പോരാടുന്ന വേറൊരു പ്രമാണം ഞാന്‍ എന്റെ അവയവങ്ങളില്‍ കാണുന്നു; അത് എന്റെ അവയവങ്ങളിലുള്ള പാപപ്രമാണത്തിന് എന്നെ ബദ്ധനാക്കിക്കളയുന്നു. 24 അയ്യോ, ഞാന്‍ അരിഷ്ടമനുഷ്യന്‍! ഈ മരണത്തിനധീനമായ ശരീരത്തില്‍നിന്ന് എന്നെ ആര്‍ വിടുവിക്കും? 25 നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു മുഖാന്തരം ഞാന്‍ ദൈവത്തിന് സ്തോത്രം ചെയ്യുന്നു. ഇങ്ങനെ ഞാന്‍ തന്നെ ബുദ്ധികൊണ്ട് ദൈവത്തിന്റെ പ്രമാണത്തെയും ജഡംകൊണ്ട് പാപത്തിന്റെ പ്രമാണത്തെയും സേവിക്കുന്നു.

ക്രിസ്തുവിനെ കൂടാതെയുള്ള പ്രാകൃതമനുഷ്യന്‍ ന്യായപ്രമാണത്തിന്റെ ഭയാനകമായ പേക്കിനാവിന്റെ കീഴില്‍ എപ്രകാരം ജീവിക്കുന്നു എന്ന് പൌലോസ് ഇവിടെ കാണിച്ചുതരുന്നു. ആത്മാനുഭൂതിയുടെ പരമകാഷ്ഠയെ തത്വശാസ്ത്രപരമായ നിരൂപണങ്ങള്‍കൊണ്ടോ പ്രത്യയശാസ്ത്രംകൊണ്ടോ അല്ല, മറിച്ച് പ്രാകൃതമനുഷ്യനെ വ്യക്തിപരമായ ഏറ്റുപറച്ചിലിലൂടെയാണ് താനിവിടെ വ്യക്തമാക്കുന്നത്. ദൈവഹിതത്തില്‍നിന്ന് അല്പംമാത്രം അകന്നുപോയാല്‍പ്പോലും അത് ഭയാനകമായ കാര്യമാണെന്ന് തനിക്ക് ബോധ്യപ്പെടുവാന്‍ തക്കവണ്ണം അപ്പോസ്തലിക മനസ്സാക്ഷിയെ ദൈവത്തിന്റെ പരിശുദ്ധാത്മാവ് അത്രമാത്രം ലാഘവമാക്കിത്തീര്‍ത്തു.

എന്റെ സ്വന്ത കഴിവുകളെ എത്രത്തോളം ഞാന്‍ ശ്രദ്ധിച്ചുകൊണ്ടിരിക്കുമോ അത്രത്തോളം ഞാന്‍ ജഡമയന്‍ എന്ന് പൌലോസ് പറയുന്നു. തനിക്ക് നല്കപ്പെട്ട ദൈവിക സാദൃശ്യം നഷ്ടപ്പെട്ടുപോയിരിക്കയാല്‍ ഏതു മനുഷ്യനും ജഡികനാണ്. "എല്ലാവരും പാപം ചെയ്ത് ഒരുപോലെ ദൈവതേജസ്സില്ലാത്തവരായിത്തീര്‍ന്നു. അവര്‍ എല്ലാവരും ഒരുപോലെ കൊള്ളരുതാത്തവരായിത്തീര്‍ന്നതുകൊണ്ട്, തങ്ങളുടെ സ്വാര്‍ത്ഥതയിലെ പ്രശംസ നിമിത്തം ആത്മാവിന്റെ പ്രമാണത്താല്‍ അവരുടെ മനസ്സാക്ഷി ശിക്ഷാവിധിയിന്‍ കീഴില്‍ ആയിത്തീര്‍ന്നിരിക്കുന്നു. "ഞാന്‍ വിശുദ്ധനായിരിക്കുന്നതുപോലെ നിങ്ങളും വിശുദ്ധരായിരിപ്പിന്‍ എന്നുള്ള പ്രസ്താവന കേള്‍ക്കുന്നതു നിമിത്തം വിശുദ്ധന്മാര്‍ക്കു പ്രത്യേകിച്ചും ദൈവവചനത്തിലുള്ള ആശ ഇല്ലാതെയാകുന്നു. അഥവാ "സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് സല്‍ഗുണപൂര്‍ണ്ണനായിരിക്കുന്നതുപോലെ നിങ്ങളും സല്‍ഗുണപൂര്‍ണ്ണരാകുവിന്‍'' എന്നുള്ള കര്‍ത്താവിന്റെ കല്ന ഒരുപക്ഷേ അവരെ മനഃതകര്‍ച്ചയുള്ളവരാക്കുന്നു. പ്രാകൃതമനുഷ്യന് സ്വശക്തിയാല്‍ ദൈവഹിതം നിവര്‍ത്തിക്കുവാന്‍ സാധ്യമല്ല എന്ന് മനഃശാസ്ത്രപരമായ വേദനയോടെത്തന്നെ പൌലോസ് ഏറ്റുപറയുകയാണ്. മാനുഷശക്തിയുടെ ബലഹീനതയെ ഏറ്റുപറയുക എത്ര ഭയങ്കരമായ കാര്യമാണ്!

എന്നിരുന്നാലും നന്മ ചെയ്യുവാനും വിശുദ്ധ ജീവിതം നയിക്കാനുമുള്ള വാഞ്ഛ ഏതു മനുഷ്യനുമുണ്ട്. ഏറ്റവും താണ മനുഷ്യരിലും ഈ വാഞ്ഛയുണ്ട്. അതുകൊണ്ട് പാപത്തെയോ അതിന്റെ ശക്തിയെക്കുറിച്ചോ മാത്രം സംസാരിക്കുകയോ, മറ്റുള്ളവരോട് ധാര്‍ഷ്ട്യമായി ഇടപെടുകയോ മാത്രം ചെയ്യാതെ ഏതു മനുഷ്യന്റെയും മനസ്സില്‍ ദൈവം ഓര്‍പ്പിച്ചുണര്‍ത്തുന്ന ദൈവിക പ്രമാണത്തെ നാം തിരിച്ചറിയേണ്ടതാണ്. നന്മ പ്രവര്‍ത്തിക്കാന്‍ കഴിയാത്തവനായിത്തീരാതവണ്ണം അത്രമാത്രം ദോഷവാനായ മനുഷ്യരില്ല. നന്മ പ്രവര്‍ത്തിക്കുവാനുള്ള വാഞ്ഛയില്‍ നിരന്തരമായി പരാജയപ്പെടുകയും തന്റെ നന്മക്കെതിരെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് പരിതാപകരമാണ്. മനുഷ്യനെ സംബന്ധിച്ച ഏറ്റവും വിചിത്രമായ സംഗതിയാണിത്. അവന്‍ തനിക്കുതന്നെ ശത്രുവാണ്. അവന്‍ തന്റെ നല്ല മനസ്സിനെ തള്ളിപ്പറഞ്ഞ് മനസ്സാക്ഷിയുടെ ശബ്ദത്തെ മറികടക്കുകയാണ്. നമ്മിലുള്ള പാപം നമ്മുടെ മനസ്സിനേക്കാള്‍ ശക്തമാണ്. മനുഷ്യന്റെ നല്ല താല്‍പര്യത്തിന്മേല്‍ ആധിപത്യം നടത്തുന്നതാണ് ദൈവത്തിന്റെ ന്യായപ്രമാണം.

വിശുദ്ധ ജീവിതം നയിച്ചുകൊണ്ട് ദൈവസ്നേഹത്തില്‍ തുടരുവാന്‍ നമുക്ക് കഴിയാത്തത് എന്തുകൊണ്ടാണ്? കാരണം ദൈവമില്ലാത്ത മനുഷ്യന്‍ പാപത്താല്‍ ബന്ധിതനാണ്. പാപം ചെയ്യുന്നവനെല്ലാം പാപത്തിനു ദാസന്‍. ക്രിസ്തുയേശുവിനാല്‍ സൂക്ഷിക്കപ്പെടാത്തപക്ഷം പാപം ചെയ്യുവാനുള്ള പ്രവണത വിശ്വാസികളിലുമുണ്ട്. ദൈവഹിതം നിറവേറ്റുവാനുള്ള ശക്തി നമ്മുടെ ശരീരങ്ങളില്‍ നമുക്കില്ല. മനുഷ്യന്റെ നിസ്സഹായതയുടെ ഏറ്റുപറച്ചിലാണത്. "എന്നില്‍, എന്നുവെച്ചാല്‍ എന്റെ ജഡത്തില്‍ നന്മ വസിക്കുന്നില്ല എന്നു ഞാന്‍ അറിയുന്നു. നന്മ ചെയ്യുവാനുള്ള താല്‍പര്യം എനിക്കുണ്ട്; പ്രവര്‍ത്തിക്കുന്നതോ ഇല്ല; ഞാന്‍ ചെയ്വാന്‍ ഇച്ഛിക്കുന്ന നന്മ ചെയ്യുന്നില്ലല്ലോ. ഇച്ഛിക്കാത്ത തിന്മയത്രെ പ്രവര്‍ത്തിക്കുന്നത്.'' പൌലോസിനോട് ചേര്‍ന്ന് ഇവ്വിധം ഏറ്റുപറയുവാനും, നിങ്ങള്‍ കുറ്റക്കാരനാണെന്ന് സമ്മതിക്കുവാനും നിങ്ങള്‍ തയ്യാറാകുമോ? മലിനമായ നിങ്ങളുടെ സ്വയത്തെ നിത്യനായ ന്യായാധിപതിയുടെ കൃപയുടെ മുമ്പാകെ നിങ്ങള്‍ സമര്‍പ്പിക്കുമോ?

ഏതു മനുഷ്യനെയും പാപത്തിന്റെ ദാസന്‍ എന്നത്രെ അപ്പോസ്തലന്‍ വിളിക്കുന്നത്. കാരണം അതിന്റെ ശക്തി ഒരു പ്രമാണമായി അഭിവൃദ്ധി പ്രാപിച്ചുകഴിഞ്ഞു. പാപത്തിന്റെ പ്രമാണമെന്നത്രെ താന്‍ അതിനെ വിളിക്കുന്നത്. പാപത്തിന്റെ അടിമത്തം ഒരു പ്രമാണമായി മാറി. ഈ അടിമത്തം നമുക്ക് വേദനയ്ക്കും കാരണമായിത്തീര്‍ന്നു; എന്തെന്നാല്‍ നമ്മുടെ കടപ്പാടുകളെപ്പറ്റി നമ്മുടെ മനസ്സില്‍ നാം ബോധവാന്മാരാണ്; അവ ചെയ്യണമെന്നുമുണ്ട്, എന്നാല്‍ നമുക്ക് സാധിക്കുന്നില്ല. അത് നിരാശയ്ക്ക് കാരണമാകുന്നു; എന്തെന്നാല്‍ നിങ്ങളുടെ സ്വയം നിങ്ങള്‍ ആയിരിക്കുന്ന തടവറയുടെ തൂണുകളെ കുലുക്കുന്നു; എന്നാല്‍ അതിനെ വിട്ടുപോരുന്നതുമില്ല. നാം എല്ലാവരും നമ്മുടെ സ്വാര്‍ത്ഥതകള്‍ക്ക് അടിമപ്പെട്ടവരാണ്. അപ്പോള്‍ത്തന്നെ ദൈവിക പൂര്‍ണ്ണതയിലേക്ക് ക്രിസ്തു നിങ്ങളെ ആഹ്വാനം ചെയ്യുന്നുമുണ്ട്. ഏതു മനുഷ്യനിലുമുള്ള ചിന്തകളും പ്രവൃത്തികളും തമ്മില്‍ യോജിച്ചുപോകാന്‍ കഴിയാത്ത അവസ്ഥയെ നിങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടോ? നന്മ ചെയ്യുവാന്‍ അവനാഗ്രഹമുണ്ട്, എന്നാല്‍ അത് ചെയ്യുവാന്‍ അവന് സാധിക്കുന്നില്ല.

സഹായിപ്പാനാരുമില്ലേ? മലിനമായ സ്വയത്തെക്കുറിച്ചുള്ള അറിവിന്റെ ആഴത്തിലേക്ക് പൌലോസ് നമ്മെ ആനയിക്കുകയാണ്. അതായത് രക്ഷയുടെ ഉറവിടം സ്വയനീതിയോ, നേരുള്ള ജീവിതമോ, നിങ്ങളുടെ കഴിവുകളോ, ന്യായപ്രമാണമോ ഒന്നുംതന്നെയല്ല. അപ്പോസ്തലന്റെ സാക്ഷ്യം ഉപരിപ്ളവമായ വിശ്വാസത്തില്‍നിന്നും നിങ്ങളെ സ്വതന്ത്രരാക്കി മാനവസമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളെയും അശുഭപ്രതീക്ഷയോടെ കാണത്തക്കവിധം നിങ്ങളെ ആക്കിത്തീര്‍ത്തുവോ? പരിശുദ്ധാത്മജ്ഞാനം ലഭിക്കാത്തപക്ഷം വിദ്യാഭ്യാസവിചക്ഷണന്മാര്‍ കപടക്കാരും തത്വജ്ഞാനികള്‍ ഭോഷന്മാരുമാണ്. അവരുടെ പരിമിതികളെ അവര്‍ മനസ്സിലാക്കുന്നില്ല. ദൈവത്തിന്റെ പരിശുദ്ധിയുടെ മുമ്പാകെ, താന്‍ തന്നെ അസത്യവാനും, പാപിയും, നാശയോഗ്യനുമെന്ന് തിരിച്ചറിയുന്ന മനുഷ്യന്‍ ഭാഗ്യവാനാണ്. അടിമപ്പെട്ടുപോയ തന്റെ സ്വയത്തിന്മേലുള്ള ഭയാനകമായ ന്യായവിധിയുടെ പ്രമാണത്തെ തിരിച്ചറിഞ്ഞ്, മാനുഷികമായ നീതീകരണത്തില്‍നിന്ന് വിടുതല്‍ പ്രാപിച്ചവനും, മനുഷ്യനേതൃത്വത്തില്‍ വിശ്വസിക്കാതെ ക്രിസ്തുവിനെ മാത്രം ആശ്രയിക്കുന്നവനുമായ മനുഷ്യന്‍ ഭാഗ്യവാനത്രെ.

യേശുക്രിസ്തു ജയാളിയായിരിക്കയാല്‍ ദൈവത്തിനു സ്തോത്രം. അവനെക്കൂടാതെ നാം നഷ്ടപ്പെട്ടവരും, മറ്റുള്ള ഏവരെയുംപോലെ ചതിക്കപ്പെട്ടവരുമാണ്. സത്യവും പുതുശക്തിയും അവന്‍ നമുക്ക് നല്കിയിരിക്കുന്നു. അവിടുത്തെ ദിവ്യാത്മാവ് നമുക്ക് ജീവനെ നല്കി നമ്മെ ആശ്വസിപ്പിക്കുകയും, ഏകരക്ഷകനിലുള്ള പ്രത്യാശ നമുക്ക് പ്രദാനം ചെയ്യുകയും ചെയ്യുന്നു.

പ്രാര്‍ത്ഥന: പരിശുദ്ധ പിതാവേ, മുഴുഹൃദയത്തോടുംകൂടെ ഞങ്ങള്‍ അങ്ങയെ ആരാധിക്കുകയും അവിടുത്തെ മഹത്വപ്പെടുത്തുകയും ചെയ്യുന്നു. ഞങ്ങളെ നിരാശയില്‍ തള്ളിക്കളയാതെ അവിടുത്തെ പുത്രനായ ക്രിസ്തുവിനെ സകല മനുഷ്യന്റെയും രക്ഷകനും വീണ്ടെടുപ്പുകാരനുമായി അയച്ചുതന്നുവല്ലോ. അവന്റെ നീതിയാല്‍ അവിടുത്തെ ആത്മാവിനെ ഞങ്ങള്‍ക്ക് ലഭിച്ചു. ഞങ്ങളുടെ പാപത്തിന്റെ തടവറയെ ഞങ്ങള്‍ കാണേണ്ടതിന് ഞങ്ങള്‍ ഞങ്ങളുടെ മനസ്സിനെ അവനിലേക്ക് തുറക്കുന്നു. ഞങ്ങളുടെ രാജ്യത്തും സര്‍വ്വലോകത്തുമുള്ള സകല വിശുദ്ധന്മാരോടുംകൂടി വിശുദ്ധ ജീവിതത്തിനായി ഞങ്ങള്‍ അവിടുത്തെ മുമ്പില്‍ ഞങ്ങളെ സമര്‍പ്പിക്കുന്നു.

ചോദ്യം:

  1. പൌലോസ് തന്നെത്താന്‍ ഏറ്റുപറഞ്ഞത് എന്താണ്? ഈ ഏറ്റുപറച്ചില്‍കൊണ്ട് നമുക്കുള്ള പ്രയോജനം എന്താണ്?

എന്നില്‍ എന്നുവെച്ചാല്‍ എന്റെ ജഡത്തില്‍ നന്മ വസിക്കുന്നില്ല എന്നു ഞാന്‍ അറിയുന്നു. നന്മ ചെയ്യുവാനുള്ള താല്‍പര്യം എനിക്കുണ്ട്; പ്രവര്‍ത്തിക്കുന്നതോ ഇല്ല.
(ഠറാമര്‍ 7:18)

www.Waters-of-Life.net

Page last modified on January 21, 2013, at 10:06 AM | powered by PmWiki (pmwiki-2.3.3)