Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- Romans - 024 (The Revelation of the Righteousness of God)
This page in: -- Afrikaans -- Arabic -- Armenian -- Azeri -- Bengali -- Bulgarian -- Cebuano -- Chinese -- English -- French -- Georgian -- Greek -- Hausa -- Hebrew -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- MALAYALAM -- Polish -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Turkish -- Urdu? -- Yiddish -- Yoruba

Previous Lesson -- Next Lesson

റോമര്‍ - കര്‍ത്താവ് നമ്മുടെ നീതി
റോമര്‍ക്ക് എഴുതിയ ലേഖനം ഒരു പഠനം
ഭാഗം ഒന്ന് - ദൈവത്തിന്റെ നീതി പാപികളെ ശിക്ഷിക്കുന്നു; ക്രിസ്തുവില്‍ വിശ്വസിക്കുന്നവരെ നീതീകരിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന് (റോമര്‍ 1:18 - 8:39)
ആ - വിശ്വാസത്താലുള്ള പുതിയ നീതീകരണം സകലമനുഷ്യര്‍ക്കും നല്കപ്പെട്ടിരിക്കുന് (റോമര്‍ 3:21 - 4:22)

1. ക്രിസ്തുവിന്റെ പ്രായശ്ചിത്ത മരണത്തില്‍ വെളിപ്പെട്ട ദൈവനീതി (റോമര്‍ 3:21-26)


റോമര്‍ 3:25-26
25 വിശ്വസിക്കുന്നവര്‍ക്ക് അവന്‍ തന്റെ രക്തംമൂലം പ്രായശ്ചിത്തമാകുവാന്‍ ദൈവം അവനെ പരസ്യമായി നിറുത്തിയിരിക്കുന്നു. ദൈവം തന്റെ പൊറുമയില്‍ മുന്‍കഴിഞ്ഞ പാപങ്ങളെ ശിക്ഷിക്കാതെ വിടുകനിമിത്തം തന്റെ നീതിയെ പ്രദര്‍ശിപ്പിപ്പാന്‍, 26 താന്‍ നീതിമാനും യേശുവില്‍ വിശ്വസിക്കുന്നവനെ നീതീകരിക്കുന്നവനും ആകേണ്ടതിന് ഇക്കാലത്ത് തന്റെ നീതിയെ പ്രദര്‍ശിപ്പിക്കാന്‍തന്നെ അങ്ങനെ ചെയ്തത്.

മനുഷ്യവര്‍ഗ്ഗം കര്‍ത്താവിനെ ക്രൂശിച്ചു; എന്നാല്‍ ദൈവം പാപികളെ അത്രയ്ക്കു സ്നേഹിച്ചുകൊണ്ട് തന്റെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകം അവനെ ക്രൂശിക്കും എന്നറിഞ്ഞുകൊണ്ടുതന്നെയാണ്. എന്നിരുന്നാലും അവന്റെ സ്വര്‍ഗ്ഗീയമായ ജ്ഞാനത്തില്‍ തന്റെ പുത്രന്റെ മരണം എക്കാലത്തുമുള്ള എല്ലാ പാപികളുടെയും പാപത്തിന്റെ പ്രായശ്ചിത്തമായ യാഗമായിരിക്കണമെന്ന് ദൈവം ആഗ്രഹിച്ചു. യേശുവിന്റെ രക്തം സകലപാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു. ദൈവപുത്രന്റെ നിര്‍മ്മലമായ രക്തം ചൊരിഞ്ഞിട്ടല്ലാതെ വീണ്ടെടുപ്പ് സാധ്യമല്ല.

സാങ്കേതികതയും പ്രതിഭാസാത്മകതയും മുന്തിനില്ക്കുന്ന ഈ കാലത്ത് ലോകചരിത്രത്തില്‍ പ്രാവര്‍ത്തികമായി നിലനില്ക്കുന്ന ശക്തി ദൈവത്തിന്റെ ക്രോധവും ന്യായവിധിയുമാണെന്നുള്ള അറിവ് നാം നഷ്ടപ്പെടുത്തിക്കളഞ്ഞു. വിമാനത്തെക്കാളും, അന്തര്‍വാഹിനികളെക്കാളും, യുദ്ധയന്ത്രങ്ങളെക്കാളും, ഹൈഡ്രജന്‍ ബോംബുകളെക്കാളും പ്രാധാന്യമേറിയതാണ് അവ. നമ്മുടെ ഓരോ പാപത്തിനും ശിക്ഷയും പ്രായശ്ചിത്തവും അനിവാര്യമാണ്. തത്വത്തില്‍ നാം മരണയോഗ്യരായിത്തീര്‍ന്നിരിക്കുന്നതുകൊണ്ട് ക്രിസ്തുവിന്റെ പാപപരിഹാരബലി മാത്രമാണ് നമ്മുടെ രക്ഷയ്ക്കുള്ള ഏക പോംവഴി. ക്രൂശാകുന്ന യാഗപീഠത്തിലെ ദൈവക്രോധാഗ്നിയില്‍ യാഗമായിത്തീരുവാനാണ് ദൈവപുത്രന്‍ മനുഷ്യാവതാരമെടുത്തത്. വിശ്വാസത്താല്‍ അവനെ സമീപിക്കുന്നവന്‍ നീതീകരിക്കപ്പെടുന്നു. ക്രിസ്തുവിന്റെ ചൊരിയപ്പെട്ട രക്തത്തില്‍ ദൈവത്തിന്റെ സകലശക്തിയും വ്യാപരിച്ചിരിക്കുന്നതായി ലക്ഷോപലക്ഷം പേര്‍ അനുഭവമാക്കിയിട്ടുണ്ട്. അതുകൊണ്ട് ക്രൂശില്‍ മരിച്ച ക്രിസ്തുവിങ്കലേക്ക് പ്രിയ സ്നേഹിതാ, ഞങ്ങള്‍ താങ്കളെ ആഹ്വാനം ചെയ്യുകയാണ്. ദൈവത്തിന്റെ സത്യത്താല്‍ നിങ്ങള്‍ ശുദ്ധീകരിക്കപ്പെട്ട് നിത്യമായി സൂക്ഷിക്കപ്പെടേണ്ടതിന്, നിന്നെത്തന്നെയും നിന്റെ വീട്, വേല, നിന്റെ ഭൂതകാലം, ഭാവി, സഭ ഇവയെല്ലാം ദൈവകുഞ്ഞാടിന്റെ ചൊരിയപ്പെട്ട രക്തത്തിന്റെ കീഴിലേക്ക് കൂട്ടിക്കൊണ്ടുവരിക. സാത്താന്റെ കുറ്റാരോപണത്തില്‍നിന്നും ദൈവത്തിന്റെ ക്രോധത്തില്‍നിന്നും സംരക്ഷണമുള്ളത് യേശുക്രിസ്തുവിന്റെ രക്തത്താല്‍ മാത്രം.

21 മുതല്‍ 28 വരെയുള്ള വാക്യങ്ങള്‍ മനഃപാഠമാക്കുക. അതിലെ ഓരോ വാക്കുകളും ക്രമമായി വായിക്കുക. അതിന്റെ അര്‍ത്ഥം നിങ്ങളുടെ ഹൃദയത്തില്‍ സൂക്ഷിക്കുക. അങ്ങനെയെങ്കില്‍ ഈ പാഠഭാഗത്തെ അതിപ്രധാന വിഷയം പാപിയുടെ നീതീകരണമല്ല, പ്രത്യുത ദൈവനീതിയുടെ പ്രദര്‍ശനമാണെന്നുള്ള വസ്തുത നിങ്ങള്‍ക്ക് ബോധ്യമാകും. ഈ വേദഭാഗത്ത് ഇക്കാര്യം മൂന്നുപ്രാവശ്യം പ്രസ്താവിച്ചിട്ടുണ്ട്.

ന്യായപ്രമാണം ആവശ്യപ്പെട്ടതുപോലെ സ്നേഹനിധിയായ ദൈവം പാപികളെ കഴിഞ്ഞകാലങ്ങളില്‍ നശിപ്പിച്ചില്ല. കരുണാസമ്പന്നനായ ദൈവം അവന്റെ സഹിഷ്ണുതയും വാത്സല്യവും നിമിത്തം എല്ലാ പാപങ്ങളെയും അനീതിയെയും ക്ഷമിച്ചുകളഞ്ഞു. സര്‍വ്വസൃഷ്ടിയും ഈറ്റുനോവോടെ കാത്തിരുന്ന ആ സമയം സമാഗതമായി; ക്രിസ്തുവിന്റെ ക്രൂശിലെ മരണം ലോകത്തെ ദൈവത്തോടു നിരപ്പിച്ചു. ക്രൂശിതനായവന്റെ പുനരുത്ഥാനത്താല്‍ എല്ലാ പാപികളും നീതീകരിക്കപ്പെട്ടതുകൊണ്ട് ദൈവത്തിന്റെ ദൂതന്മാരും സന്തോഷിച്ചു.

ദൈവത്തിന് ആരോട്, എപ്പോള്‍ വേണമെങ്കിലും തന്റെ ഇഷ്ടംപോലെ ക്ഷമിക്കാം എന്ന് ചിന്തിക്കുന്നവര്‍ അജ്ഞരാണ്. കേവലം മാനുഷികമായതും, അന്ധമായതുമായ ന്യായാന്യായങ്ങളാണത്. ദൈവം തന്നില്‍ത്തന്നെ സമ്പൂര്‍ണ്ണമായി സ്വതന്ത്രനല്ല. തന്റെ വാക്കുകളുടെയും വിശുദ്ധിയുടെ അര്‍ത്ഥത്തിന്റെയും പരിമിതിയിലാണവന്‍ സ്ഥിതിചെയ്യുന്നത്. അതുകൊണ്ട് ഏതു പാപിയെയും താന്‍ മരണത്തിനേല്പിച്ചേ മതിയാവൂ. രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ലെന്ന കാര്യവും അവന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ക്രിസ്തു യാഗമാക്കപ്പെടാതിരിക്കയും, നീതീകരണത്തിന്റെ ആവശ്യകതകള്‍ നിവര്‍ത്തിക്കപ്പെടാതെ താന്‍ ക്ഷമിക്കുന്നുവെന്നു വരികയും ചെയ്താല്‍ ദൈവത്തെ കുറ്റപ്പെടുത്തേണ്ടതായി വരും.

ക്രിസ്തുവിന്റെ ക്രൂശീകരണത്തില്‍ രണ്ട് കാര്യങ്ങളാണ് സംഭവിച്ചത്: ഒരേസമയത്ത് ദൈവം തന്റെ നീതിയെ പ്രദര്‍ശിപ്പിക്കുകയും നമ്മെ സമ്പൂര്‍ണ്ണമായി നീതീകരിക്കുകയും ചെയ്തു. പരിശുദ്ധനായ ദൈവം നമ്മോടു ക്ഷമിക്കുന്നതില്‍ അനീതിയുള്ളവനല്ല; കാരണം നീതീകരണത്തിന്റെ എല്ലാ ആവശ്യകതകളും ക്രിസ്തു ക്രൂശില്‍ നിവര്‍ത്തിച്ചുകഴിഞ്ഞു. നസറത്തുകാരന്‍ വിശുദ്ധനും, വിനയാനതനും, പാപമില്ലാത്തവനുമായി ജീവിച്ചു. അവന്റെ സ്നേഹത്തിന്റെ അപാരമായ ശക്തിമൂലം സകല സൃഷ്ടികളിലുംവെച്ച് ലോകത്തിന്റെ പാപത്തെ ചുമക്കുവാന്‍ പ്രാപ്തന്‍ അവന്‍ മാത്രമായിരുന്നു. അതുകൊണ്ട് യേശുവിനെ നമുക്ക് ആരാധിക്കാം, സ്നേഹിക്കാം; അവന്റെ പിതാവിനെ നമുക്ക് മഹത്വപ്പെടുത്താം. തന്റെ പുത്രനു പകരമായി അവന്‍ മരിക്കുവാന്‍ ഇച്ഛിച്ചുവെങ്കിലും ഈ പ്രപഞ്ചത്തിന്റെ നിലനില്പു നിമിത്തവും ക്രൂശിതനാകുന്നവന്റെ മേല്‍ ന്യായവിധി ചുമത്തേണ്ടതുകൊണ്ടും ക്രിസ്തുവിന്റെ സ്ഥാനത്ത് പിതാവ് മരിപ്പാന്‍ തയ്യാറായില്ല എന്നു മാത്രം.

യോഹന്നാന്‍ 17-ലെ ക്രിസ്തുവിന്റെ മഹാപൌരോഹിത്യ പ്രാര്‍ത്ഥനയില്‍ യേശു ദൈവത്തെ 'പരിശുദ്ധ പിതാവേ' എന്നാണ് സംബോധന ചെയ്തിരിക്കുന്നത്. ഈ വാക്കുകളില്‍ ദൈവനീതിയുടെ വ്യക്തമായ ഒരു ധ്വനിയുണ്ട്. സ്രഷ്ടാവാം ദൈവം സ്നേഹത്താലും സത്യത്താലും നിറയപ്പെട്ടിരിക്കുന്നു. അനീതിയുള്ള സ്നേഹം അവനില്ല; അവന്റെ കരുണ നീതിയില്‍ സ്ഥാപിതമാണ്. ക്രിസ്തുവിന്റെ മരണത്തില്‍ ദൈവിക സ്വഭാവങ്ങളുടെ ഏകീകരണം നമുക്കു കാണാം. ന്യായമായ അവകാശത്തിന്മേല്‍ പടുത്തുയര്‍ത്തപ്പെട്ട ഈ അനന്തമായ സ്നേഹത്തെയാണ് 'കൃപ'യെന്നു നാം വിളിച്ചുവരുന്നത്. അത് സൌജന്യമായ നീതീകരണത്താല്‍ നമുക്കു നല്കപ്പെട്ടിരിക്കുന്നു; ദൈവം നമ്മെ സ്നേഹിക്കുകയും നമ്മോടു ക്ഷമിക്കുകയും ചെയ്യുമ്പോള്‍ത്തന്നെ അവിടുന്നു നീതിമാനായി തുടരുന്നു.

പ്രാര്‍ത്ഥന: പിതൃപുത്രപരിശുദ്ധാത്മാവാം ത്രിയേക ദൈവമേ, സകല ബുദ്ധിക്കും അതീതമായ അവിടുത്തെ സ്നേഹത്തെയും, ആഴിയെക്കാള്‍ അഗാധമായ അവിടുത്തെ വിശുദ്ധിയെയും ഓര്‍ത്ത് ഞങ്ങള്‍ നിന്നെ ആരാധിക്കുന്നു. ഞങ്ങളുടെ പാപത്തില്‍നിന്നും, മരണത്തില്‍നിന്നും, സാത്താന്റെ ആധിപത്യത്തില്‍നിന്നും നീ ഞങ്ങളെ വീണ്ടെടുത്ത് പൊന്ന്, വെള്ളി മുതലായ അഴിഞ്ഞുപോകുന്ന വസ്തുക്കളെക്കൊണ്ടല്ല, ശാപകരമായ മരത്തിന്മേല്‍ ക്രിസ്തു അനുഭവിച്ച കഷ്ടാനുഭവമരണത്താലത്രെ. അവന്റെ വിലയേറിയ രക്തം ഞങ്ങളുടെ പാപം പോക്കി ഞങ്ങളെ ശുദ്ധീകരിച്ചിരിക്കയാല്‍ കൃപയാല്‍ ഞങ്ങള്‍ നീതിമാന്മാരും വിശുദ്ധരുമായിത്തീര്‍ന്നല്ലോ. കര്‍ത്താവിന്റെ യാഗത്തെ ഞങ്ങള്‍ ആദരിക്കുന്നു; ഞങ്ങളെത്തന്നെ അവിടുത്തേക്ക് സമര്‍പ്പിക്കുന്നു; ഞങ്ങളെ നീതീകരിച്ച് വീണ്ടെടുത്തതിനായി ഞങ്ങള്‍ അവിടുത്തേക്ക് നന്ദി കരേറ്റുന്നു.

ചോദ്യം:

  1. ദൈവത്തിന്റെ നീതിയെ പ്രദര്‍ശിപ്പിക്കുക' എന്ന പ്രയോഗത്തിന്റെ അര്‍ത്ഥമെന്താണ്?

ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്ത്
ദൈവതേജസ്സില്ലാത്തവരായിത്തീര്‍ന്നു. അവന്റെ
കൃപയാല്‍ ക്രിസ്തുയേശുവിങ്കലെ വീണ്ടെടുപ്പുമൂലം
സൌജന്യമായിട്ടത്രെ നീതീകരിക്കപ്പെടുന്നത്.

(റോമര്‍ 3:23-24)

www.Waters-of-Life.net

Page last modified on January 21, 2013, at 09:32 AM | powered by PmWiki (pmwiki-2.3.3)