Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- Romans - 013 (The Wrath of God against the Nations)
This page in: -- Afrikaans -- Arabic -- Armenian -- Azeri -- Bengali -- Bulgarian -- Cebuano -- Chinese -- English -- French -- Georgian -- Greek -- Hausa -- Hebrew -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- MALAYALAM -- Polish -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Turkish -- Urdu? -- Yiddish -- Yoruba

Previous Lesson -- Next Lesson

റോമര്‍ - കര്‍ത്താവ് നമ്മുടെ നീതി
റോമര്‍ക്ക് എഴുതിയ ലേഖനം ഒരു പഠനം
ഭാഗം ഒന്ന് - ദൈവത്തിന്റെ നീതി പാപികളെ ശിക്ഷിക്കുന്നു; ക്രിസ്തുവില്‍ വിശ്വസിക്കുന്നവരെ നീതീകരിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന് (റോമര്‍ 1:18 - 8:39)
മ - സര്‍വ്വലോകവും ദുഷ്ടന്റെ അധീനതയില്‍ കിടക്കുന്നു; ദൈവം സകലരെയും തന്റെ നീതിയില്‍ വിധിക്കും (റോമര്‍ 1:18 - 3:20)

1. ജാതികള്‍ക്കെതിരെ ദൈവക്രോധം വെളിപ്പെടുന്നു (റോമര്‍ 1:18-32)


റോമര്‍ 1:26-28
26 അതുകൊണ്ട് ദൈവം അവരെ അപമാനരാഗങ്ങളില്‍ ഏല്പിച്ചു; അവരുടെ സ്ത്രീകള്‍ സ്വാഭാവികഭോഗത്തെ സ്വഭാവവിരുദ്ധമാക്കിക്കളഞ്ഞു. 27 അവ്വണ്ണം പുരുഷന്മാരും സ്വാഭാവിക സ്ത്രീഭോഗം വിട്ട് അന്യോന്യം കാമം ജ്വലിച്ച് ആണോട് ആണ്‍ അവലക്ഷണമായത് പ്രവര്‍ത്തിച്ചു. ഇങ്ങനെ അവര്‍ തങ്ങളുടെ വിഭ്രമത്തിന് യോഗ്യമായ പ്രതിഫലം തങ്ങളില്‍ത്തന്നെ പ്രാപിച്ചു. 28 ദൈവത്തെ പരിജ്ഞാനത്തില്‍ ധരിപ്പാന്‍ ഇഷ്ടമില്ലാഞ്ഞതിന് തക്കവണ്ണം ദൈവം അവരെ ഉചിതമല്ലാത്തത് ചെയ്യുവാന്‍ നികൃഷ്ടബുദ്ധിയില്‍ ഏല്പിച്ചു.

"ഏല്പിച്ചുകൊടുത്തു'' എന്ന പദം മൂന്നു പ്രാവശ്യം ആദ്യത്തെ അദ്ധ്യായത്തില്‍ പൌലോസ് ഉപയോഗിച്ചിട്ടുണ്ട്. നീക്കിക്കളയുക, കോപം എന്നിങ്ങനെ ശിക്ഷയുടെ ആദ്യപടിയെയാണ് ഈ പ്രയോഗം കൊണ്ടര്‍ത്ഥമാക്കുന്നത്. തിന്മയുടെ വ്യാപാരശക്തിക്ക് ദൈവം ഏല്പിച്ചുകൊടുത്തവര്‍ക്ക് അയ്യോ കഷ്ടം. സര്‍വ്വശക്തന്റെ കരുതലില്‍നിന്നും കാവലില്‍നിന്നും അവര്‍ വീണുപോയി.

ദൈവത്തില്‍നിന്നും അവര്‍ അകലപ്പെട്ടതിന്റെ പ്രത്യക്ഷലക്ഷണങ്ങളാണ് അവരില്‍ കാണുന്ന അത്യഗാധമായ രാഗമോഹങ്ങളും അശുദ്ധചിന്തകളും. അവരുടെ ലൈംഗിക സംതൃപ്തിയെന്ന ഏകചിന്തയില്‍ ചൂടുപിടിച്ചവരായി മൃഗങ്ങളെപ്പോലെ അവര്‍ ഓടുന്നു. സല്‍സ്വഭാവത്തിന്റെയും മാന്യതയുടെയും മുഖംമൂടി ധരിച്ചുകൊണ്ടു നടക്കുന്നവനെങ്കിലും ഹൃദയത്തില്‍ പരിശുദ്ധാത്മാധിവാസമില്ലാത്തവനും ശരീരത്തെയും ഉപബോധമനസ്സിനെയും നിയന്ത്രിക്കാത്തവനുമായ മനുഷ്യന്‍ വ്യഭിചാരിയായി പരിണമിക്കുന്നു.

പ്രത്യേകിച്ച് ഇക്കാലത്ത്, സ്ത്രീപുരുഷസമത്വത്തിനുവേണ്ടി മുറവിളി കൂട്ടുന്ന ഈ സമയത്ത്, പുരുഷനെ കൂടാതെ തങ്ങളുടെ ആഗ്രഹ നിവൃത്തി കൈവരിക്കാനാകുമെന്ന് ചില സ്ത്രീകള്‍ അവകാശപ്പെടുന്നു. ജനസംഖ്യാവര്‍ദ്ധനവിനെ തടയുവാന്‍ ചില സംഘടനകള്‍ സ്വവര്‍ഗ്ഗരതിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ അസ്വാഭാവികമായ നിലയില്‍ മോഹങ്ങള്‍ക്കധീനരായിത്തീരുന്ന ഏവരും ദൈവക്രോധത്തിന്‍ കീഴില്‍ സ്വയം വഞ്ചിതരായിത്തീരുന്നുവെന്നത്രെ പൌലോസ് വിവക്ഷിക്കുന്നത്.

അവര്‍ എല്ലാവരും അവരില്‍ത്തന്നെ ദണ്ഡിപ്പിക്കപ്പെടുന്നവരും മനസ്സില്‍ വക്രബുദ്ധിയുള്ളവരുമത്രെ. അവര്‍ സഹജസ്വഭാവ ജീവിതം നയിക്കുന്നവരല്ല; ചെയ്യുവാന്‍ പാടില്ലാത്തത് സ്വപ്നം കാണുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണവര്‍. പാപം ചെയ്യുന്നവനേവനും പാപത്തിനടിമപ്പെട്ടിരിക്കുന്നു. ദൈവിക ക്രമപ്രകാരം ജീവിക്കാത്തവര്‍ ഏര്‍പ്പെട്ടുപോകുന്ന അതിശക്തമായ പല പാപവേഴ്ചകളുമുണ്ട്.

സാംസ്കാരിക അധഃപതനത്തിന്റെ കാരണം ആഴമേറിയതാണ്. ലൈംഗികതയില്‍ വന്ന വ്യതിയാനമല്ല, മറിച്ച് ദൈവത്തെ ഹൃദയത്തില്‍ സൂക്ഷിപ്പാന്‍ മനസ്സില്ലാത്ത മലിനന്മാരാണ് തിന്മയുടെ യഥാര്‍ത്ഥ സാരാംശം. ദൈവത്തെക്കാള്‍ അധികം തങ്ങളെത്തന്നെയും ലോകത്തെയും സ്നേഹിക്കകൊണ്ട് അവര്‍ അശുദ്ധിയില്‍നിന്ന് അപമാനരാഗങ്ങളിലേക്ക് വഴുതിവീണിരിക്കുന്നു. ക്രിസ്തു മുഖാന്തരം രക്ഷിക്കപ്പെട്ടവരുടെ സാക്ഷ്യം വായിക്കുന്നവനറിയാം ഇക്കൂട്ടര്‍ രക്ഷിക്കപ്പെടുന്നതിനു മുമ്പെ ദൈവത്തില്‍നിന്നകന്നവരായിരുന്നുവെന്ന്. അവരുടെ അവിശ്വാസത്തിന്റെ ഫലമായി ലൈംഗിക വ്യതിചലനങ്ങള്‍ക്കും അശുദ്ധിക്കും അവര്‍ അടിമപ്പെട്ടുപോയി. എന്നാല്‍ ക്രിസ്തു അവരെ കണ്ടെത്തിയാറെ പാപമോചനവും, ശുദ്ധീകരണവും, രൂപാന്തരവും, ആശ്വാസവും, പ്രത്യാശയും, സന്തോഷവും അവര്‍ക്ക് പ്രദാനം ചെയ്തു.

എങ്കിലും മനഃപൂര്‍വ്വമായി ദൈവത്തില്‍നിന്ന് അകന്നുനില്‍ക്കുകയും മാനസാന്തരത്തിനും വീണ്ടെടുപ്പിനുമായുള്ള പരിശുദ്ധാത്മാവിന്റെ ആഹ്വാനത്തെ മറുക്കുകയും ചെയ്യുന്നവന്‍ വഷളായ മനസ്സുള്ളവ നായിരിക്കും. "തരംതാഴ്ത്തപ്പെട്ടവന്‍, വഷളന്‍ എന്ന് ഒരുവന്റെ മേല്‍ ദൈവം വിധി പ്രഖ്യാപിക്കുന്നതിനേക്കാള്‍ ഭാരമേറിയതും ദൈവം എഴുതുന്നതുമായ മറ്റൊരു വിധിയെഴുത്തില്ല. അത്തരം ഒരു സാഹചര്യത്തില്‍ ദൈവത്തിങ്കലേക്ക് മടങ്ങിവരുവാന്‍ അവന് സാധിക്കയില്ല, അഥവാ മടങ്ങിവരണമെങ്കില്‍ മാനസാന്തരം അനിവാര്യമാണ്. 'മാനസാന്തരം' എന്നതിന്റെ ഗ്രീക്ക് പദത്തിന് "മനസ്സിനുണ്ടാകുന്ന മാറ്റമെന്നാണര്‍ത്ഥം. പൂര്‍വ്വകാലചിന്താഗതികളില്‍നിന്നും ജീവിതശൈലിയില്‍നിന്നും ദൈവത്താല്‍ കൈക്കൊള്ളപ്പെട്ട് പുതുക്കം പ്രാപിക്കത്തക്കവിധം ഹൃദയത്തിനുണ്ടാകുന്ന അടിസ്ഥാനപരമായ മാറ്റമാണ് ഇവിടെയര്‍ത്ഥമാക്കുന്നത്.

ഇപ്പോഴത്തെ നിങ്ങളുടെ ഹൃദയത്തിന്റെ സ്ഥിതി എന്താണ്? ദൈവത്തിന്റെ പരിശുദ്ധാത്മാവിനും അവന്റെ രക്ഷയ്ക്കും വിശുദ്ധിക്കുമായി നിങ്ങളുടെ ഹൃദയം തുറക്കപ്പെട്ടിട്ടുണ്ടോ? ഇന്നും നിങ്ങള്‍ അന്യപ്പെട്ടവരായി ദൈവത്തില്‍നിന്നകന്നു കഴിയുന്നുവെങ്കില്‍, ഇന്ന് എന്ന് പറയുന്നിടത്തോളം നിങ്ങള്‍ ദൈവത്തിങ്കലേക്ക് മടങ്ങുക. നിങ്ങളുടെ ഉപബോധമനസ്സിനെ ശുദ്ധീകരിച്ച് ഹൃദയത്തെ രൂപാന്തരപ്പെടുത്തുവാന്‍ ദൈവത്തോടു പ്രാര്‍ത്ഥിക്കുക. നിങ്ങളുടെ ഗതകാലജീവിതത്തിന്റെ അശുദ്ധിയില്‍ തുടരരുത്. കര്‍ത്താവ് നിങ്ങളെ സൌഖ്യമാക്കും. നിങ്ങളുടെ ഹൃദയത്തിന്റെ മോഹങ്ങളില്‍നിന്ന് അവന്‍ നിങ്ങളെ വിടുവിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നപക്ഷം, നിങ്ങളുടെ എല്ലാ ബന്ധനങ്ങളില്‍നിന്നും അവന്‍ നിങ്ങളെ വിടുവിക്കും. നിങ്ങള്‍ക്ക് നിങ്ങളെ രക്ഷിപ്പാനാകില്ല; നിങ്ങളെ രക്ഷിപ്പാന്‍ ദൈവം ഒരുക്കിയിട്ടുള്ള രക്ഷയ്ക്കായി നിങ്ങള്‍ ആഗ്രഹിച്ച് തീരുമാനിച്ച് അവനോടപേക്ഷിച്ച് അത് സ്വീകരിക്കുക.

പ്രാര്‍ത്ഥന: വിശുദ്ധനായ ദൈവമേ, അങ്ങ് എന്നെ അറിയുന്നു; എന്റെ എല്ലാ ചിന്തകളും അവിടുത്തെ മുമ്പില്‍ നഗ്നമായിരിക്കുന്നു. എന്റെ കഴിഞ്ഞ കാലങ്ങളെയും നീ അറിയുന്നു; ആരോടെല്ലാം ഞാന്‍ പാപം ചെയ്തിട്ടുണ്ട് എന്നുള്ളത് അവിടുത്തേക്ക് അറിയാം. എന്റെ രാഗമോഹങ്ങളെ എന്നോട് ക്ഷമിച്ച് എന്റെ അന്തരംഗത്തെ ശുദ്ധീകരിക്കണമേ. അങ്ങയെ സ്നേഹിപ്പാന്‍ തക്കവണ്ണം അവിടുത്തെ വചനത്തിങ്കലേക്ക് എന്നെ നടത്തണമേ. മേലാല്‍ പാപം ചെയ്യുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അവിടുത്തെ കരങ്ങളാലുള്ള സ്വാതന്ത്യ്രം അനുഭവിക്കേണ്ടതിന് ബലമായ ഒരിച്ഛയെ എന്നില്‍ സൃഷ്ടിക്കണമേ. വഷളായിപ്പോയ എന്റെ മനസ്സിനെയും മലിനമായ എന്റെ ശരീരത്തെയും രക്ഷിക്കണമേ. അവിടുന്ന് എന്റെ വൈദ്യനും രക്ഷകനുമാണല്ലോ; അങ്ങയെ ഞാന്‍ ആശ്രയിക്കട്ടെ.

ചോദ്യം:

  1. ദൈവത്തിന്റെ ക്രോധത്തെ പൌലോസ് ഏതു വിധത്തില്‍ ചിത്രീകരിച്ചിരിക്കുന്നു?

www.Waters-of-Life.net

Page last modified on January 21, 2013, at 09:09 AM | powered by PmWiki (pmwiki-2.3.3)