Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- Romans - 007 (Paul’s Desire to Visit Rome)
This page in: -- Afrikaans -- Arabic -- Armenian -- Azeri -- Bengali -- Bulgarian -- Cebuano -- Chinese -- English -- French -- Georgian -- Greek -- Hausa -- Hebrew -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- MALAYALAM -- Polish -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Turkish -- Urdu? -- Yiddish -- Yoruba

Previous Lesson -- Next Lesson

റോമര്‍ - കര്‍ത്താവ് നമ്മുടെ നീതി
റോമര്‍ക്ക് എഴുതിയ ലേഖനം ഒരു പഠനം
പ്രവേശകം: വന്ദനംപറച്ചില്‍, ദൈവത്തിന്റെ നീതിയെ ഓര്‍ത്ത് ദൈവത്തിനു നന്ദി പറയുക എന്നതത്രെ തന്റെ ലേഖനത്തിന്റെ ഉദ്ദേശ്യം (റോമര്‍ 1:1-17)

യ) റോമരെ സന്ദര്‍ശിക്കുവാനുള്ള പൌലോസിന്റെ ദീര്‍ഘകാല താല്പര്യം (റോമര്‍ 1:8-15)


റോമര്‍ 1:13-15
13 എന്നാല്‍ സഹോദരന്മാരേ, എനിക്കുശേഷം ജാതികളില്‍ എന്നപോലെ നിങ്ങളിലും വല്ല ഫലവും ഉണ്ടാകേണ്ടതിന് നിങ്ങളുടെ അടുക്കല്‍ വരുവാന്‍ പലപ്പോഴും ഭാവിച്ചുവെങ്കിലും ഇതുവരെ മുടക്കം വന്നു എന്ന് നിങ്ങള്‍ അറിയാതിരിക്കരുത് എന്നു ഞാന്‍ ആഗ്രഹിക്കുന്നു. 14 യവനന്മാര്‍ക്കും ബര്‍ബ്ബരന്മാര്‍ക്കും, ജ്ഞാനികള്‍ക്കും ബുദ്ധിഹീനര്‍ക്കും ഞാന്‍ കടക്കാരന്‍ ആകുന്നു. 15 അങ്ങനെ റോമയിലുള്ള നിങ്ങളോടും സുവിശേഷം അറിയിപ്പാന്‍ എന്നാല്‍ ആവോളം ഞാന്‍ ഒരുങ്ങിയിരിക്കുന്നു.

ഈ ലേഖനത്തില്‍ പൌലോസ് തന്റെ ഹൃദയം റോമിലുള്ള സഹോദരന്മാര്‍ക്ക് തുറന്നുകൊടുക്കുന്നു. പലപ്പോഴും അവരെ സന്ദര്‍ശിപ്പാന്‍ താന്‍ ആലോചിച്ചിരുന്നുവെന്നും, എന്നാല്‍ ദൈവം തന്റെ പദ്ധതിയെ തടഞ്ഞുവെന്നും താന്‍ അവരോട് പറയുന്നു. ദൈവത്തിന്റെ ചിന്ത തന്റെ ചിന്തയില്‍നിന്നും വ്യത്യസ്തമാണെന്നും ആകാശം ഭൂമിക്കു മീതെ ഉയര്‍ന്നിരിക്കുന്നതുപോലെ യഹോവയുടെ വഴികള്‍ വിദൂരമായിരിക്കുന്നു എന്നുമുള്ള പാഠം ശ്രേഷ്ഠനായ ഈ ദൈവഭൃത്യന്‍ മുന്നമേ അഭ്യസിക്കേണ്ടിയിരിക്കുന്നു. ഒരുപക്ഷേ തന്റെ പദ്ധതികള്‍ തനിക്ക് പ്രയോജനപ്രദവും വിശുദ്ധവും നല്ലതുമായിരുന്നെങ്കില്‍പ്പോലും ആ പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍നിന്നും ക്രിസ്തുവിന്റെ ആത്മാവ് അവനെ തടുത്തു. മാത്രമല്ല, യാത്രയ്ക്ക് അനുകൂലമായ സാഹചര്യങ്ങള്‍ ഉണ്ടായപ്പോഴും ദൈവവും അവനെ തയുെകയുണ്ടായി.

എങ്ങനെയായാലും ലോകത്തോടു പ്രസംഗിക്കുവാന്‍ പൌലോസ് ഹൃദയനിര്‍ണ്ണയം ചെയ്തിരുന്നു. റോമിലും ഇതര ജാതികളുടെ നടുവിലും തന്റെ ജീവിതത്തിലൂടെ ദൈവരാജ്യം സ്ഥാപിതമാകുവാന്‍ അവന്‍ ആഗ്രഹിച്ചു. വ്യക്തികള്‍ക്ക് ആത്മീയവര്‍ദ്ധന വരുത്തുവാനല്ല, മറിച്ച് ജനങ്ങള്‍ക്ക് ആത്മീയവര്‍ദ്ധന വരുത്തുവാനാണവനാഗ്രഹിച്ചത്, കാരണം അവനിലൂടെ വ്യാപരിച്ചുപോന്ന ക്രിസ്തുവിന്റെ അനുഗ്രഹങ്ങളെപ്പറ്റി അവന് നിശ്ചയമുണ്ടായിരുന്നു. മഹത്വ സമ്പൂര്‍ണ്ണനായ കര്‍ത്താവിനെ അവന്‍ കണ്ടു; ലോകം മുഴുവനും രാജാധിരാജാവിന്റെ വകയാണെന്നും, അവന്‍ ജയാളിയാണെന്നും അവനുറപ്പുണ്ടായിരുന്നു.

ജാതികളുടെ ഈ അപ്പോസ്തലന്‍ സകല മനുഷ്യര്‍ക്കും കടക്കാരനായിരുന്നു; അവരോട് പണം കടംകൊണ്ടതുകൊണ്ടല്ല, മറിച്ച് ദൈവം തന്റെ ശക്തിയും അധികാരവും അവനെ ഭരമേല്പിച്ചതുകൊണ്ടാണ്. അതുകൊണ്ട് ക്രിസ്തുവില്‍ തെരഞ്ഞെടുക്കപ്പെട്ട ഏവരെയും ഈ ശക്തിയും അധികാരവും ഭരമേല്പിക്കുക എന്ന വലിയ ദൌത്യം അവനുണ്ടായിരുന്നു. സത്യത്തില്‍ ഞാനും നിങ്ങളും ഇന്ന് ജീവിക്കുന്നത് പൌലോസിന് ദൈവം നല്കിയ ദാനം മുഖാന്തരമാണ്. തന്റെ ലേഖനം മുഖാന്തരം നമ്മെ താന്‍ അതിനു പങ്കാളികളാക്കുകയാണ്. ഈ അര്‍ത്ഥത്തില്‍ ഞങ്ങള്‍ നിങ്ങള്‍ക്കും, നിങ്ങള്‍ ലോകത്തിലുള്ള സകലര്‍ക്കും കടക്കാരാകുന്നു; എന്തെന്നാല്‍ നമ്മില്‍ പ്രവര്‍ത്തിക്കുന്ന ആത്മാവ് നമ്മുടേതല്ല, മറിച്ച് അനേകരില്‍ വസിക്കുവാന്‍ ഒരുക്കപ്പെട്ട ആത്മാവാണ്.

വിദ്യാസമ്പന്നരായ യവനായരുടെയിടയിലാണ് പൌലോസ് തന്റെ ശുശ്രൂഷ നിര്‍വ്വഹിച്ചുപോന്നത്; ദൈവം പൌലോസിന്റെ ബലഹീനതയിലൂടെ തന്റെ ശുശ്രൂഷ ഉറപ്പിച്ചുപോന്നു. മെഡിറ്ററേനിയന്റെ ഭാഗങ്ങളിലുള്ള ദ്വീപുകളില്‍ മുഴുവന്‍ അവന്‍ സഭകള്‍ സ്ഥാപിച്ചു. ഈ ലേഖനം എഴുതുവാന്‍ തുടങ്ങുന്ന സമയത്ത് ഫ്രാന്‍സ്, സ്പെയിന്‍, ജര്‍മ്മനി മുതലായ സ്ഥലത്തെ ബര്‍ബ്ബരന്മാരുടെ ഇടയില്‍ പ്രവര്‍ത്തിക്കുവാന്‍ അവന്‍ ആഗ്രഹിച്ചു. ദൈവത്തിന് ഒരു പുത്രനുണ്ടെന്നും അവന്‍ ക്രൂശില്‍ നമ്മുടെ വീണ്ടെടുപ്പ് സാധിപ്പിച്ചുവെന്നുമുള്ള സദ്വര്‍ത്തമാനം എല്ലാവരോടും അറിയിക്കുവാന്‍ അവന്‍ അത്യുത്സാഹിയായിരുന്നു. വിക്ഷേപിക്കുവാന്‍ ഒരുക്കപ്പെട്ട ഒരു റോക്കറ്റുപോലെയായിരുന്നു പൌലോസിന്റെ സമര്‍പ്പണശക്തി. മറ്റുള്ളവരോട് പറയുവാനാണ് താന്‍ ഇത് സ്വീകരിച്ചത്. ബര്‍ബ്ബരന്മാരോട് സുവിശേഷം അറിയിക്കുവാനുള്ള അവന്റെ സ്നേഹം നിമിത്തം റോമാക്കാരുടെ ശ്രദ്ധ നേടി അവനോടുകൂടെ ജാതികളെ സുവിശേഷം അറിയിക്കുന്ന ശുശ്രൂഷയില്‍ പങ്കാളികളാകുവാന്‍ പൌലോസ് ആഗ്രഹിച്ചു. റോമാക്കാര്‍ പില്‍ക്കാലത്ത് പ്രസംഗകരായിത്തീരേണ്ടതിനത്രെ താന്‍ അവരുടെ ഇടയില്‍ പ്രസംഗിച്ചത്. രക്ഷിക്കപ്പെട്ടവന്റെ ഉള്ളില്‍ രക്ഷിക്കപ്പെടാത്തവരോട് ഈ സന്ദേശം അറിയിക്കുവാനുള്ള ഒരു കടപ്പാട് ഉണ്ട്. ലോകത്തോടു സുവിശേഷം പ്രസംഗിക്കുവാനുള്ള ഒരു കേന്ദ്രമായി റോമിനെ പൌലോസ് മുന്നില്‍ ക്കണ്ടു.

ദൈവം മറ്റൊരു നിലയില്‍ പൌലോസിന്റെ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്‍കി. ദൈവം തന്റെ സ്ഥാനപതിയെ നേരെ റോമിലേക്കയച്ചില്ല; താന്‍ ബന്ധനസ്ഥനായി തടവിലാക്കപ്പെടുംവണ്ണം ആദ്യമേ അവനെ യരൂശലേമിലേക്ക് മടക്കി അയയ്ക്കയാണുണ്ടായത്. നീണ്ടതും വേദനാജന്യവുമായ സംവത്സരങ്ങള്‍ക്കുശേഷം ബന്ധനസ്ഥനും തടവുകാരനുമായി ക്രിസ്തുവിന്റെ ഈ ബന്ധിതദാസന്‍ റോമന്‍ ആസ്ഥാനത്തെത്തി. അപ്പോഴും ദൈവശക്തി അവനില്‍ നിലച്ചിരുന്നില്ല. ചങ്ങലയിലെങ്കിലും റോമര്‍ക്കെഴുതിയ ലേഖനദ്വാരാ അവന്‍ സര്‍വ്വലോകത്തോടും പ്രസംഗിച്ചു; ഇന്നും ജനതകളോടും ആളുകളോടും അത് പ്രസംഗിച്ചുകൊണ്ടേയിരിക്കുന്നു.

പൌലോസ് യാതൊരു ബര്‍ബ്ബരന്മാരോട് പ്രസംഗിക്കുവാന്‍ ആഗ്രഹിച്ചുവോ ആ ബര്‍ബ്ബരന്മാരുടെ കൊച്ചുമക്കളായ നാം പൌലോസിന് അക്കാലത്ത് അത് എപ്രകാരം ഭരമേല്പിക്കപ്പെട്ടുവോ അതുപോലെതന്നെ ഭരമേല്പിക്കപ്പെട്ട സുവിശേഷം സസന്തോഷം വ്യാപിപ്പിക്കുന്നു; പ്രചരിപ്പിക്കുന്നു. റോമാലേഖനം ലോകത്തോടു സുവിശേഷം പ്രസംഗിക്കുവാനുള്ള ആഗ്രഹനിവര്‍ത്തിയാണെന്ന് ഒരുപക്ഷേ പൌലോസ് ചിന്തിച്ചിട്ടുണ്ടാവില്ല. യോഹന്നാന്റെ സുവിശേഷം കഴിഞ്ഞാല്‍, ആത്മാവിന്റെ ഞരക്കത്താലും പ്രാര്‍ത്ഥനയാലും എഴുതപ്പെട്ട ഈ ലേഖനംപോലെ ലോകത്തെ മാറ്റിമറിച്ച മറ്റൊരു പുസ്തകമില്ല.

പ്രാര്‍ത്ഥന: കര്‍ത്താവേ, അവിടുന്നു രാജാവാണ്; അവിടുത്തെ ദാസന്മാരെ അവിടുത്തെ ഇഷ്ടംപോലെ അങ്ങ് നയിക്കുന്നു. അവിടുത്തെ ഇഷ്ടത്തിനു വിപരീതമായുള്ള ഞങ്ങളുടെ ആഗ്രഹങ്ങളെ ഞങ്ങളോടു ക്ഷമിക്കണമേ. നിന്റെ സ്നേഹത്തിനു വെളിയില്‍ അപഥസഞ്ചാരം ചെയ്യാതെ, നിന്റെ ആത്മാവിന്റെ ആലോചനകളെ അനുസരിച്ച് അവിടുത്തെ ഇഷ്ടം ചെയ്യുവാന്‍ അത് ഞങ്ങളുടെ താല്‍പര്യങ്ങള്‍ ക്കെതിരാണെങ്കില്‍പ്പോലും പ്രവര്‍ത്തിപ്പാന്‍ ഞങ്ങളെ പ്രാപ്തരാക്കണമേ. കര്‍ത്താവേ, നിന്റെ വഴി വിശുദ്ധമാണല്ലോ; അവിടുത്തെ കരുതലുകളുടെ മുമ്പാകെ ഞങ്ങള്‍ ഞങ്ങളെത്തന്നെ സമര്‍പ്പിക്കുന്നു. അവിടുത്തെ കരുണയില്‍ ഞങ്ങളെ കാത്തുസൂക്ഷിക്കുന്നതിനായിട്ട് സ്തോത്രം.

ചോദ്യം:

  1. എപ്പോഴൊക്കെ ഏതെല്ലാം വിധം പൌലോസിന്റെ പദ്ധതികളെ ദൈവം തുത്തിട്ടുണ്ട്?

www.Waters-of-Life.net

Page last modified on January 21, 2013, at 09:01 AM | powered by PmWiki (pmwiki-2.3.3)