Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- Romans - 002 (Identification and apostolic benediction)
This page in: -- Afrikaans -- Arabic -- Armenian -- Azeri -- Bengali -- Bulgarian -- Cebuano -- Chinese -- English -- French -- Georgian -- Greek -- Hausa -- Hebrew -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- MALAYALAM -- Polish -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Turkish -- Urdu? -- Yiddish -- Yoruba

Previous Lesson -- Next Lesson

റോമര്‍ - കര്‍ത്താവ് നമ്മുടെ നീതി
റോമര്‍ക്ക് എഴുതിയ ലേഖനം ഒരു പഠനം
പ്രവേശകം: വന്ദനംപറച്ചില്‍, ദൈവത്തിന്റെ നീതിയെ ഓര്‍ത്ത് ദൈവത്തിനു നന്ദി പറയുക എന്നതത്രെ തന്റെ ലേഖനത്തിന്റെ ഉദ്ദേശ്യം (റോമര്‍ 1:1-17)

മ) താരതമ്യനിരൂപണവും അപ്പോസ്തലിക ആശീര്‍വ്വാദവും (റോമര്‍ 1:1-7)


റോമര്‍ 1:1
1 സുവിശേഷത്തിനായി വേര്‍തിരിച്ച് വിളിക്കപ്പെട്ട അപ്പോസ്തലനും യേശുക്രിസ്തുവിന്റെ ദാസനുമായ പൌലോസ്.

പൌലോസ് ജനിച്ചപ്പോള്‍ ബന്യമിന്‍ ഗോത്രക്കാരനായിരുന്ന ശൌല്‍ രാജാവിന്റെ പേരിനൊത്ത് ശൌല്‍ എന്നാണ് അവന് പേരിട്ടത്. എന്നാല്‍ ദൈവസഭയുടെ ഉപദ്രവകാരിയായ ഈ മനുഷ്യന്‍ (പൌലോസ്) ക്രിസ്തുവിന്റെ മഹത്വത്തെ ദര്‍ശിച്ചപ്പോള്‍ താന്‍ ആരുമല്ലെന്ന് അവന് മനസ്സിലായി. അതേത്തുടര്‍ന്ന് അവന്റെ പേര് പൌലോസ് എന്നായി; അതിന് 'ചെറിയത്' എന്നര്‍ത്ഥം. അതുകൊണ്ട് ഈ ലേഖനത്തിന്റെ ആരംഭത്തില്‍ 'ചെറിയവനായ ഞാന്‍ യേശുക്രിസ്തുവിന്റെ ബന്ധിതദാസനാ'ണെന്ന് പറഞ്ഞുകൊണ്ടാണ് താന്‍ ലേഖനം ആരംഭിക്കുന്നത്.

യേശുക്രിസ്തുവിന്റെ ബന്ധിതദാസന്‍ എന്ന തന്റെ പ്രസ്താവനയില്‍നിന്നും തന്റെ സ്വാതന്ത്യ്രം നഷ്ടപ്പെടുത്തി യജമാനന് സമ്പൂര്‍ണ്ണമായി തന്നെത്താന്‍ സമര്‍പ്പിക്കുവാന്‍ പൌലോസ് സമ്മതനായിരുന്നുവെന്ന് മനസ്സിലാക്കാം. മനഃപൂര്‍വ്വമായി അവന്‍ തന്നെത്താന്‍ ഒഴിച്ചു; തന്നെത്താന്‍ താഴ്ത്തി തന്റെ ഗര്‍വ്വിന് സ്വയം മരിച്ചു. തന്നിമിത്തം ക്രിസ്തുവിന്റെ ആത്മാവിന്റെ താല്പര്യങ്ങള്‍ക്കായി അവന്‍ ജീവി ക്കുകയും, തന്റെ യജമാനന്റെ ഇഷ്ടം അതീവസന്തോഷത്തോടെ നിവര്‍ത്തിക്കുകയും ചെയ്തു. തന്നെ അനുസരിക്കുന്ന തന്റെ ഭൃത്യനു നല്കിയ വെളിപ്പാടിലൂടെ ജീവിക്കുന്ന ക്രിസ്തു തന്നെയാണ് ഈ ലേഖനത്തിന്റെ എഴുത്തുകാരന്‍ എന്നാണിതിന്റെ അര്‍ത്ഥം. എന്നിരുന്നാലും ഈ വെളിപ്പാടുകള്‍ പൌലോസിന്റെ ഇഷ്ടത്തിനു വിരോധമായി അവന് നല്കിയതല്ല; മറിച്ച് അവന്റെ ഇഷ്ടത്തോടും സമ്മതത്തോടുംകൂടെ നല്കപ്പെട്ടതാണ്. കാരണം കര്‍ത്താവ് ഒരിക്കലും തന്റെ ഭക്തന്മാരെ അടിമപ്പെടുത്തുകയില്ല; മറിച്ച് വിശ്വസിക്കുവാനും, സ്നേഹിക്കുവാനും, അവനില്‍ നിന്നുപോലും സ്വതന്ത്രരായിരിപ്പാന്‍പോലും, അവരെ അവരുടെ സ്വാതന്ത്യ്രത്തിനു വിടുകയാണ് ചെയ്യുക. എങ്കിലും, അവര്‍ അവനില്‍നിന്ന് വേര്‍പെട്ടിരിക്കുവാന്‍ പാടില്ല; കാരണം സ്നേഹത്തിന്റെ ഉറവിടം അവനാണ്; അവര്‍ അവനിലേക്ക് ആകര്‍ഷിക്കപ്പെടുകയത്രെയാകുന്നു.

യേശുക്രിസ്തുവിന്റെ അടിമ എന്നുള്ള അവന്റെ താഴ്മ മുഖാന്തരമായി പൌലോസ് ഏറ്റവും ഉയര്‍ന്ന ഒരു പദവിയിലേക്കും സ്ഥാനത്തേക്കും ബഹുമാനത്തിലേക്കും ഉയര്‍ത്തപ്പെടുകയായിരുന്നു. ജാതികളുടെ ഇടയില്‍ ദൈവരാജ്യം പ്രസംഗിക്കേണ്ടതിന് കര്‍ത്താവ് തന്റെ അപ്പോസ്തലനായി പൌലോസിനെ വിളിച്ചു വേര്‍തിരിക്കുകയും അതിനുവേണ്ട അധികാരാവകാശങ്ങള്‍ അവന് നല്കുകയും ചെയ്തു. രാജാക്കന്മാരും പ്രസിഡന്റുമാരും രാജ്യത്തിന്റെ സ്ഥാനപതിമാരെ നിയമിക്കുമ്പോള്‍ അധികാരാവകാശങ്ങളോടെയാണ് അവരെ നിയമിക്കുന്നത്. ഈ സ്ഥാനപതിമാര്‍ നിരന്തരമായി തങ്ങളുടെ മേലധികാരികളോടുള്ള യോജിപ്പില്‍ ബന്ധം പുലര്‍ത്തിക്കൊണ്ടാണ് തല്‍സ്ഥാനത്തു പ്രവര്‍ ത്തിച്ചുവന്നത്. പൌലോസും അങ്ങനെയുള്ള ഒരു സ്ഥാനപതിയായിരുന്നു. ഇതുപോലെതന്നെ ക്രിസ്തുവും തന്റെ ശുശ്രൂഷയിലേക്ക് നേരിട്ട് നിങ്ങളെ വിളിക്കുന്നു. യേശുവിന്റെ ആഹ്വാനത്തിന് നിങ്ങളുടെ ഹൃദയങ്ങള്‍ തുറക്കുക; യാതൊരു കാലതാമസവും കൂടാതെ സമ്പൂര്‍ണ്ണമായി നിങ്ങളെ അവന് സമര്‍പ്പിക്കുക. സമര്‍പ്പണത്തോടും താഴ്മയോടുംകൂടെ അങ്ങനെ ചെയ്യുന്നുവെങ്കില്‍, അവന്റെ ശക്തി നിങ്ങളില്‍നിന്നു മറ്റുള്ളവരിലേക്ക് വ്യാപരിക്കുവാനിടയാകും. ക്രിസ്തുവിന്റെ സ്ഥാനപതി എന്ന നിലയില്‍ തന്റെ ലേഖനങ്ങളിലൂടെ ലോകത്തെ മാറ്റിമറിക്കുവാന്‍ പൌലോസിന് കഴിഞ്ഞു. ക്രിസ്തുവിനുശേഷം "ചെറിയവനായ'' പൌലോസിനേക്കാള്‍ ശ്രേഷ്ഠനായ ഒരു മനുഷ്യന്‍ ഉണ്ടായിട്ടില്ല.

യേശുക്രിസ്തുവിന്റെ ബന്ധിതദാസനായ പൌലോസിന്റെ സദ്വര്‍ത്തമാനമെന്തായിരുന്നു? ദൈവത്തിന്റെ മഹത്വകരമായ സുവിശേഷമല്ലാതെ മറ്റൊന്നുമായിരുന്നില്ല അത്. പൌലോസ് തന്റെ സ്വന്തചിന്ത കളെയല്ല, സുവിശേഷത്തെയാണ് ലോകത്തിന് വ്യക്തമാക്കിക്കൊടുത്തത്. "സുവിശേഷം'' എന്ന പദം അക്കാലത്ത് റോമര്‍ക്ക് പരിചിതമായ പദമായിരുന്നു. റോമന്‍ കൈസരുടെ അരമനയിലെ ഔദ്യോഗിക പ്രസ്താവനകള്‍ക്ക് ഈ പദം ഉപയോഗിച്ചിരുന്നു. അതായത് അരമനയില്‍ ഒരു കുഞ്ഞ് ജനിക്കയോ, ശത്രുക്കളുടെ മേല്‍ ജയം വരിക്കയോ ചെയ്യുന്ന സന്ദര്‍ഭങ്ങളിലൊക്കെ ഈ പദം ഉപയോഗിക്കുമായിരുന്നു. രാജകീയപദവികളില്‍നിന്നും കുടുംബങ്ങളില്‍നിന്നുമുണ്ടാകുന്ന പ്രഖ്യാപനങ്ങളെ ഈ പദം അര്‍ത്ഥമാക്കുന്നുണ്ട്. തന്റെ കേള്‍വിക്കാര്‍ കേട്ട് വിശുദ്ധീകരിക്കപ്പെട്ട് ദൈവനീതിയിലേക്ക് പ്രവേശിക്കത്തക്കവിധം ക്രിസ്തുവിന്റെ സാന്നിദ്ധ്യം, ശത്രുശക്തികളുടെ മേലുള്ള അവന്റെ വിജയം, അവന്റെ രക്ഷയുടെ ഫലങ്ങള്‍ ഇത്യാദി ദൈവിക സദ്വര്‍ത്തമാനങ്ങളെ പൌലോസ് മനുഷ്യരോടറിയിച്ചു.

പരിശുദ്ധനായ ദൈവം ന്യായശാസ്ത്രിയായ പൌലോസിനെ ശത്രുവായവന്റെ അടിമത്തത്തില്‍ നിന്നും വിളിച്ചു വേര്‍തിരിച്ചു. ന്യായപ്രമാണത്തിന്റെ സല്‍പ്രവൃത്തിയെന്ന ഭാരമുള്ള നുകത്തിന്‍കീഴില്‍ കഴുത്തു വെച്ചുകൊടുത്തവരായവരെ കൃപായുഗത്തിലേക്കാനയിച്ച്, സ്വന്ത വീണ്ടെടുപ്പിനാലല്ല, മറിച്ച് പിതാവിങ്കലേക്കുള്ള ഏകപ്രവേശനകവാടമായ ക്രിസ്തു മുഖാന്തരം സ്വര്‍ഗ്ഗപ്രവേശനം താന്‍ മുഖാന്തരം സാധ്യമാക്കേണ്ടതിനത്രെ ദൈവം പൌലോസിനെ വേര്‍തിരിച്ചത്.

പ്രാര്‍ത്ഥന: കര്‍ത്താവേ, നിന്റെ വചനം ഞങ്ങളെ കേള്‍പ്പിക്കേണ്ടതിന് നിന്റെ ബന്ധിതദാസനായ പൌലോസിനെ നീ വിളിച്ചു വേര്‍തിരിച്ച് ലോകത്തിലേക്ക് അയച്ചതിനായി നന്ദിയോടെ ഞങ്ങള്‍ സ്തോത്രം ചെയ്യുന്നു. ഞങ്ങളുടെ അഹന്ത, സ്വയസംതൃപ്തി ഇവ ഞങ്ങളോടു ക്ഷമിക്കുകയും ഞങ്ങള്‍ താഴ്മ ധരിച്ചുകൊണ്ട് നിന്റെ സ്നേഹത്താല്‍ ബന്ധിക്കപ്പെട്ട് ലോകത്തിലെ സകല വിശ്വാസികളോടും കൂടെ നിന്റെ ആര്‍ദ്രതയുടെ ഇഷ്ടം നിവര്‍ത്തിപ്പാന്‍ ഞങ്ങളെ സഹായിക്കയും ചെയ്യണമേ.

ചോദ്യം:

  1. പൌലോസ് തന്റെ ലേഖനത്തിന്റെ ആദ്യവാചകത്തില്‍ ഏത് പേരാണ് സ്വയം സ്വീകരിച്ചതായി കാണുന്നത്?

www.Waters-of-Life.net

Page last modified on January 21, 2013, at 08:55 AM | powered by PmWiki (pmwiki-2.3.3)