Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 124 (Jesus appears to the disciples with Thomas)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula? -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

നാലാം ഭാഗം - ഇരുട്ടിനെ ജയിക്കുന്ന വെളിച്ചം (യോഹന്നാന്‍ 18:1 – 21:25)
B - ക്രിസ്തുവിന്റെ പുനരുത്ഥാനവും പ്രത്യക്ഷതയും (യോഹന്നാന്‍ 20:1 - 21:25)

3. തോമസിനോടൊപ്പമുള്ള ശിഷ്യന്മാര്‍ക്കു യേശു പ്രത്യക്ഷപ്പെടുന്നു (യോഹന്നാന്‍ 20:24-29)


യോഹന്നാന്‍ 20:29
29യേശു അവനോട്: നീ എന്നെ കണ്ടതുകൊണ്ടു വിശ്വസിച്ചു; കാണാതെ വിശ്വസിച്ചവര്‍ ഭാഗ്യവാന്മാര്‍ എന്നു പറഞ്ഞു.

തോമസ് യേശുവിന്റെ മുറിപ്പാടുകളില്‍ സ്പര്‍ശിച്ചോയെന്നു നമുക്കറിഞ്ഞുകൂടാ. അവന്റെ അവിശ്വാസത്തെപ്പറ്റിയും, ധൈര്യമില്ലായ്മയെക്കുറിച്ചും അവന്‍ ലജ്ജിച്ചിരിക്കാം. തോമസിന്റെ വിശ്വാസത്തെ, വിശ്വാസപ്രമാണ പരമായ ഒരു ഏറ്റുപറച്ചിലായാണു യേശു വിളിച്ചത്. അതു ദൃക്സാക്ഷിയുടെ അടിസ്ഥാനത്തിലുള്ളതായിരുന്നു. എന്നാല്‍ അതിനെക്കാള്‍ ഉയര്‍ന്ന തലത്തിലുള്ള ഒരു വിശ്വാസം സൃഷ്ടിക്കാനാണു കര്‍ത്താവാഗ്രഹിച്ചത് - അവനെ വ്യക്തിപരമായിക്കാണാതെ അവനിലും അവന്റെ വചനത്തിലും വിശ്വസിക്കുക. വിശ്വാസം ഉറപ്പിക്കുന്നതിനുവേണ്ടി സ്വപ്നങ്ങള്‍, ദര്‍ശനങ്ങള്‍, പ്രത്യക്ഷതകള്‍ എന്നിവയാഗ്രഹിക്കുന്നയാള്‍ പക്വതയാര്‍ജ്ജിച്ചതോ ശരിയായ അടിസ്ഥാനമുള്ളതോ അല്ല, മറിച്ചു തുടക്കക്കാരന്‍ (തുടക്കക്കാരി) മാത്രമാണ്. എന്നിട്ടും യേശു തന്റെ അപ്പോസ്തലന്മാര്‍ക്ക്, അവരുടെ വിശ്വാസം ബലപ്പെടുത്തുന്നതിനുവേണ്ടി (നിര്‍ണ്ണായകസന്ധികളില്‍) പല തവണ പ്രത്യക്ഷനായി.

അവനെ കാണാതെ വിശ്വസിക്കുന്നവര്‍ യേശുവിനാല്‍ അനുഗൃഹീതരും സന്തോഷം കണ്ടെത്തുന്നവരുമാണ്. അല്പായുസുക്കളായ ദര്‍ശനങ്ങളെക്കാള്‍ കൂടുതല്‍ ശക്തി നമ്മിലുളവാക്കുന്നതു സത്യവിശ്വാസമാണ്. ദൈവത്തിന്റെ വചനത്തിലുള്ള മനുഷ്യന്റെ വിശ്വാസം അദൃശ്യനായ 'പ്രഭാഷകനെ' ആദരിക്കുന്നതാണ്.

ക്രിസ്തു പ്രത്യക്ഷപ്പെട്ട നാള്‍ മുതല്‍, അപ്പോസ്തലന്മാരും സുവിശേഷകന്മാരും സുവിശേഷങ്ങള്‍, ലേഖനങ്ങള്‍ എന്നിവയിലൂടെ നമ്മോടു പ്രസംഗിച്ചുവരുന്നു. യേശുവിന്റെ പുനരുത്ഥാനം ഒരു പുതുയുഗത്തിന്റെ പ്രഘോഷണമാണ്. അതിലൂടെ ദൈവത്തിന്റെ ജീവന്‍ വിശ്വാസികളുടെ ഹൃദയങ്ങളില്‍ നായകസ്ഥാനമെടുക്കുന്നു. നമ്മുടെ വിശ്വാസം വെറും ആശയമോ ചിന്തയോ അല്ല, അതു ജീവിതവും (ജീവന്‍) ഉയിര്‍ത്തെഴുന്നേറ്റവനായ ക്രിസ്തുവിനോടുള്ള ഒരു ബന്ധവുമാണ്. നമ്മുടെ കാലത്തെ ഒരു അത്ഭുതമാണിത്; യേശുവിനെ കാണാതെ ലക്ഷക്കണക്കിനാളുകള്‍ അവനില്‍ വിശ്വസിക്കുന്നു. വിശ്വാസത്താല്‍ അവര്‍ നിത്യജീവന്റെ ശക്തി അനുഭവിച്ചിട്ടുണ്ട്.

അനേക ക്രൈസ്തവര്‍ക്ക് അവരുടെ വസ്തുവകകളും ബന്ധുക്കളും ജീവനും നഷ്ടപ്പെട്ടിട്ടുണ്ട്. ക്രിസ്തുവിന്റെ വചനങ്ങളിലുള്ള വിശ്വാസത്താല്‍ (യുക്തിക്കപ്പുറമായ വിശ്വാസം) അവര്‍ക്കു സത്യമുണ്ടായിരുന്നു. അത്തരം വിശ്വാസത്തിനു യേശു തന്റെ വചനത്താലും ആ വിശ്വാസിയിലേക്കു തന്റെ ജീവന്‍ പകരുന്നതിനാലും പ്രതിഫലം നല്‍കുന്നു. നമ്മുടെ വിശ്വാസം നമ്മുടെ സത്തയെ (യലശിഴ) മുഴുവന്‍ ആശ്ളേഷിക്കുകയും, നമ്മുടെ രക്ഷകനായ യേശുവിനോടു നമ്മെ ബന്ധിപ്പിക്കുകയും ചെയ്യുന്നു.

പ്രാര്‍ത്ഥന: യേശുനാഥാ, ഞങ്ങളുടെ വിശ്വാസത്തിന്റെ നായകനും അതിനു പൂര്‍ത്തിവരുത്തുന്നവനും നീയാണ്. നീ ഞങ്ങളെ സ്നേഹിക്കുന്നു, നിന്റെ സത്യം നിന്റെ വചനം മൂലം ഞങ്ങളിലേക്ക് എത്തുന്നു. നീ എന്നെയും എന്റെ പല സ്നേഹിതരെയും രക്ഷിക്കുമെന്ന് എനിക്കറിയാം, നീ അവരെ ഉണര്‍ത്തി നിന്റെ നാമത്തിലെ ജീവനുള്ള വിശ്വാസം അവരില്‍ സ്ഥാപിക്കും, അങ്ങനെ അവര്‍ക്കു നിത്യജീവനും മഹാസന്തോഷവും ഉണ്ടാകുമല്ലോ.

ചോദ്യം:

  1. യേശുവിനെ കാണാതെ വിശ്വസിച്ചവര്‍ "ഭാഗ്യവാന്മാര്‍" എന്നു യേശു പറഞ്ഞത് എന്തുകൊണ്ടാണ്?

www.Waters-of-Life.net

Page last modified on May 16, 2012, at 11:45 AM | powered by PmWiki (pmwiki-2.3.3)