Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 118 (Jesus appears to Mary Magdalene)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula? -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

നാലാം ഭാഗം - ഇരുട്ടിനെ ജയിക്കുന്ന വെളിച്ചം (യോഹന്നാന്‍ 18:1 – 21:25)
B - ക്രിസ്തുവിന്റെ പുനരുത്ഥാനവും പ്രത്യക്ഷതയും (യോഹന്നാന്‍ 20:1 - 21:25)
1. പെസഹാപ്പുലരി(ഈസ്റര്‍)യിലെ സംഭവങ്ങള്‍ (യോഹന്നാന്‍ 20:1-10)

c) യേശു മഗ്ദലനക്കാരി മറിയയ്ക്കു പ്രത്യക്ഷനാകുന്നു (യോഹന്നാന്‍ 20:11-18)


യോഹന്നാന്‍ 20:17-18
17യേശു അവളോട്: എന്നെ തൊടരുത്; ഞാന്‍ ഇതുവരെ പിതാവിന്റെ അടുക്കല്‍ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കല്‍ ചെന്ന്: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കല്‍ ഞാന്‍ കയറിപ്പോകുന്നുവെന്ന് അവരോടു പറയുക എന്നു പറഞ്ഞു. 18മഗ്ദലക്കാരി മറിയ വന്നു താന്‍ കര്‍ത്താവിനെ കണ്ടു എന്നും അവന്‍ ഇങ്ങനെ തന്നോടു പറഞ്ഞുവെന്നും ശിഷ്യന്മാരോടു പറഞ്ഞു.

മറിയ യേശുവിന്റെ മുന്നില്‍ വീണു നമസ്കരിച്ചു, അവന്റെ പാദങ്ങള്‍ ചുംബിക്കാനും അവനെ സ്പര്‍ശിക്കാനും ശ്രമിച്ചു, അവനെ ഒരിക്കലും വിടാതിരിക്കാന്‍ അവനെ മുറുകെപ്പിടിക്കാനാണ് അവള്‍ ശ്രമിച്ചത്. അവന്റെ സ്നേഹം ആത്മീയമായതിനാല്‍, തൊടുന്നതില്‍നിന്ന് അവളെ അവന്‍ വിലക്കി. അവന്റെ ശബ്ദവും സാന്നിദ്ധ്യവും അവള്‍ക്കു നല്‍കിയിട്ട്, പരിശുദ്ധത്രിത്വവുമായുള്ള ഐക്യത്തില്‍ അവളുടെ വിശ്വാസം വളരട്ടെയെന്ന് ആഗ്രഹിക്കുകയും ചെയ്തു. അവന്റെ വിടവാങ്ങല്‍ സന്ദേശത്തില്‍ അല്പംമുമ്പ് അവന്‍ അതു വ്യക്തമാക്കിയതാണ്. അവനെ തൊടുകയോ പിടിക്കുകയോ ചെയ്യാതെത്തന്നെ അവനുമായി ഐക്യതപ്പെടാം - അവന്റെ ആത്മീയസത്തയിലുള്ള വിശ്വാസമാണ് അവനുമായി യോജിപ്പിക്കുന്നത്.

മരണത്തിനുശേഷം ഭൂമിയില്‍ താന്‍ തുടരുകയില്ലെന്നു യേശു അവളോടു പറഞ്ഞു. അവന്റെ അന്തിമലക്ഷ്യം സ്വര്‍ഗ്ഗമായതിനാല്‍, അവന്റെ പ്രത്യക്ഷത ക്ഷണികമായിരിക്കും. സ്വര്‍ഗ്ഗാരോഹണവും പിതാവിന്റെയടുക്കലേക്കുള്ള മടങ്ങിപ്പോക്കുമാണ് അവന്റെ ഉദ്ദേശ്യം. ക്രൂശില്‍ തന്നെത്താന്‍ ബലികഴിച്ചശേഷം പിതാവിലേക്കുള്ള തിരിച്ചുപോക്കിനു വഴിതുറന്നു. പരിശുദ്ധനായവനു രക്തത്തിലുള്ള ഒരു ബലികഴിക്കാന്‍ മഹാപുരോഹിതന്‍ നിശ്ചയിച്ചു. അവന്‍ മറിയയോടു പറയുകയാണ്, "എന്നെ തൊടരുത്, എനിക്കു സകലനീതിയും നിറവേറ്റണം; നിനക്കുവേണ്ടി ഞാന്‍ മദ്ധ്യസ്ഥത വഹിക്കാം, നിന്നെ ആത്മാവിന്റെ ശക്തികൊണ്ടു നിറയ്ക്കുകയും ചെയ്യാം."

അവന്‍ അവളുടെ മാത്രം വകയല്ല, സകല മനുഷ്യരുടെയും വകയാണെന്ന സൂചനയാണു യേശുവിന്റെ വാക്കുകള്‍ നല്കിയത്: "മടങ്ങിപ്പോയി ശിഷ്യന്മാരെ എന്റെ അസ്തിത്വം (ഞാന്‍ ജീവിച്ചിരിപ്പുണ്ടെന്ന്), ഉദ്ദേശ്യങ്ങള്‍, സ്വര്‍ഗ്ഗാരോഹണം എന്നിവ അറിയിക്കുക!"

മറിയ മുഖാന്തരം ശിഷ്യന്മാരെ അറിയിച്ച ഈ സന്ദേശത്തിലൂടെ യേശു അവരെ ആശ്വസിപ്പിച്ചു. അവരെ അവന്‍ വിളിച്ചതു 'സഹോദരന്മാരെ'ന്നാണ്. വിശ്വാസത്താല്‍ നാം അവന്റെ സഹോദരീസഹോദരന്മാരായിത്തീരുന്നു - അവന്റെ ക്രൂശും ഉയിര്‍ത്തെഴുന്നേല്പും നിത്യജീവനുമാണ് അതിനു കാരണം. വെറും സ്നേഹിതന്മാരെന്നല്ല, സഹോദരന്മാരെന്നാണ് അവന്‍ നമ്മെ വിളിക്കുന്നത്. രക്ഷ പൂര്‍ത്തിയാക്കിക്കഴിഞ്ഞു, ദത്തെടുപ്പിന്റെ അവകാശങ്ങള്‍ നാം സ്ഥാപിച്ചിരിക്കുകയാണ്. നമ്മുടെ ദൈവികപുത്രത്വത്തിന്റെ പ്രമാണത്തില്‍ (രേഖ) അവന്റെ രക്തംകൊണ്ടാണ് അവന്‍ ഒപ്പുവെച്ചത്.

ശിഷ്യന്മാരോടു മറിയ പറഞ്ഞ സന്ദേശമെന്താണ്? ഒന്നാമത്, അവന്‍ ജീവിച്ചിരിക്കുന്നു. അവളുമായുള്ള അവന്റെ കൂടിക്കാഴ്ച ഒരു ചരിത്രവസ്തുതയാണ്. രണ്ടാമതായി, അവന്റെ പിതാവു നമ്മുടേതുമാണ്; ഈ വാഗ്ദാനംകൊണ്ടു യേശു തന്റെ ശിഷ്യന്മാരെ ദൈവവുമായുള്ള തികഞ്ഞ കൂട്ടായ്മയിലേക്ക് അടുപ്പിച്ചു. അകന്നിരിക്കുന്ന, ശക്തനായ ഒരു ന്യായാധിപനായിട്ടല്ല, അടുത്തിരിക്കുന്ന സ്നേഹധനനായ ഒരു പിതാവെന്ന നിലയിലാണ് അവന്‍ ദൈവത്തെക്കുറിച്ചു പറഞ്ഞത്. അവന്‍ ക്രിസ്തുവിന്റെ പിതാവു മാത്രമല്ല, നമ്മുടെ പിതാവുമാണ്. അവന്റെ എല്ലാമെല്ലാമായാണ് അവന്‍ പിതാവിനെ "എന്റെ ദൈവമേ'' എന്നു വിളിച്ചത്. അവന്‍ പിതാവിനോടു വിശ്വസ്തത പുലര്‍ത്തി, സകല സൃഷ്ടിയും പാപംമൂലം ദൈവത്തില്‍നിന്നു വേര്‍പിരിഞ്ഞിടത്താണ് അവന്‍ അങ്ങനെ ചെയ്തത്. കഴിഞ്ഞകാല പാപങ്ങളുടെ പേരില്‍ ഇനിയവന്‍ നമ്മുടെ ശത്രുവല്ല, ക്രൂശിന്റെ മറുവിലയാല്‍ പാപക്ഷമ കിട്ടിയ നമ്മെ അവന്‍ സ്നേഹിക്കുന്നു. പിതാവിനോടുള്ള സഖിത്വത്തില്‍ അവന്‍ വസിക്കുമ്പോള്‍, പരിശുദ്ധാത്മാവിനെ പകര്‍ന്നുനല്കുന്നതിലൂടെ നാം ത്രിത്വത്തിന്റെ ഐക്യത്തില്‍ വസിക്കണമെന്നാണ് അവന്‍ ആഗ്രഹിക്കുന്നത് - സ്നേഹം നമ്മില്‍നിന്ന് ഒഴുകേണ്ടതാണ്.

ക്രിസ്തു മരണത്തെ ജയിച്ചതിനുശേഷം, അവനെ ആദ്യം കണ്ട സ്ത്രീയുടെ അധരങ്ങളില്‍, പൂര്‍ണ്ണകൂട്ടായ്മയുടെ വാഗ്ദത്തം ഇങ്ങനെ ക്രിസ്തു നല്‍കി. അവള്‍ അനുസരണമുള്ളവളായിരുന്നു; സന്തോഷാധിക്യത്താല്‍ അവള്‍ യേശുവിന്റെ പാദത്തില്‍ തുടര്‍ന്നും വീണുകിടന്നില്ല. പകരം, ഈ സത്യത്തിനു സാക്ഷിയായി അവള്‍ അപ്പോസ്തലന്മാരുടെ അടുക്കലേക്ക് ഓടി. ഈ സന്ദേശം, സന്തോഷത്തിന്റെ ഒരു കാഹളനാദംപോലെ നമ്മുടെ ദുഃഖഹൃദയങ്ങളെ ഇന്നു നിറയ്ക്കുന്നു. ദൈവവുമായുള്ള ആ അംഗീകാരത്തിന്റെയും നിങ്ങളുടെ പുനര്‍ജീവിതത്തിന്റെയും സന്തോഷംനിങ്ങള്‍ക്കുണ്ടോ? ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റുവെന്ന സന്ദേശം ആദ്യമായി അറിയിച്ചതു മറിയയാണ് - നിങ്ങള്‍ ആ സന്ദേശം വിശ്വസിക്കുന്നുണ്ടോ?

പ്രാര്‍ത്ഥന: യേശുകര്‍ത്താവേ, മരണത്തില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റു ഞങ്ങളോടൊപ്പമുള്ളതിനായും, ഞങ്ങളെ നിന്റെ സഹോദരങ്ങളെന്നു വിളിക്കുന്നതിനും നിനക്കു നന്ദി കരേറ്റുന്നു. നിന്നോടു ചേര്‍ന്നുള്ള കൂട്ടായ്മാ ജീവിതം ഞങ്ങള്‍ അര്‍ഹിക്കുന്നില്ല. ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിച്ചതിനു നിനക്കു നന്ദി. നിന്നെ അന്വേഷിക്കുന്നവര്‍ക്കെല്ലാംവേണ്ടി സന്തോഷത്തിന്റെ അപ്പോസ്തലന്മാരായിരിക്കാന്‍ ഞങ്ങളെ സഹായിക്കണമേ.

ചോദ്യം:

  1. മഗ്ദലനക്കാരി മറിയ മുഖാന്തരം ക്രിസ്തു നമുക്കു നല്‍കിയ സന്ദേശമെന്ത്?

www.Waters-of-Life.net

Page last modified on May 16, 2012, at 11:18 AM | powered by PmWiki (pmwiki-2.3.3)