Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 105 (Jesus intercedes for the church's unity)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula? -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

മൂന്നാം ഭാഗം - അപ്പോസ്തലന്മാരുടെയിടയില്‍ വെളിച്ചം ശോഭിക്കുന്നു/പ്രകാശിക്കുന്നു (യോഹന്നാന്‍ 11:55 - 17:26)
E - യേശുവിന്റെ മദ്ധ്യസ്ഥപ്രാര്‍ത്ഥന (യോഹന്നാന്‍ 17:1-26)

4. സഭയുടെ ഐക്യത്തിനുവേണ്ടി യേശു മദ്ധ്യസ്ഥത വഹിക്കുന്നു (യോഹന്നാന്‍ 17:20-26)


യോഹന്നാന്‍ 17:24
24പിതാവേ, നീ ലോകസ്ഥാപനത്തിനുമുമ്പെ എന്നെ സ്നേഹിച്ചിരിക്കുകകൊണ്ട് എനിക്കു നല്‍കിയ മഹത്വം നീ എനിക്കു തന്നിട്ടുള്ളവര്‍ കാണേണ്ടതിനു ഞാന്‍ ഇരിക്കുന്ന ഇടത്ത് അവരും എന്നോടുകൂടെ ഇരിക്കണമെന്ന് ഞാന്‍ ഇച്ഛിക്കുന്നു.

മദ്ധ്യസ്ഥ പ്രാര്‍ത്ഥനയില്‍ ആറു തവണ ദൈവത്തെ "പിതാവ്" എന്നും, ഒരു തവണ "ഏകസത്യദൈവം" എന്നും യേശു വിളിക്കുന്നു. ഈ അതുല്യമായ നാമത്തില്‍ അവന്‍ പ്രകടിപ്പിച്ചത് അവന്റെ വിശ്വാസവും ദൈവത്തിനായുള്ള വാഞ്ഛയുമാണ്. കാരണം, അവന്‍ പിതാവിനോടൊപ്പം സാരാംശത്തില്‍ ഉണ്ടായിരുന്നവനാണ്. എന്നാല്‍ നമ്മുടെ വിമോചന (വീണ്ടെടുപ്പ്)ത്തിനുവേണ്ടി അവന്‍ തന്നെത്താന്‍ ശൂന്യനാക്കി താഴ്ചയിലേക്കു വന്നു. പ്രശസ്തിക്കോ സമ്പത്തിനോ ഉള്ള യാതൊരാഗ്രഹവും അവനില്ലായിരുന്നു. "നീ എനിക്കു തന്നിട്ടുള്ള" എന്ന പ്രയോഗം പതിമൂന്നു പ്രാവശ്യം അവന്‍ ഉപയോഗിക്കുന്നു. മനുഷ്യവര്‍ഗ്ഗം, തന്റെ അനുയായികള്‍, പ്രവൃത്തികള്‍, അധികാരം എന്നിവയെല്ലാം ദൈവത്തിന്റെ ദാനമായി പുത്രന്‍ കണക്കാക്കി - നേരത്തെ അവയെല്ലാം അവന്റേതല്ലാത്തതുപോലെ. പിതാവിന്റെ മഹത്വത്തിനും മാനത്തിനും അവന്‍ എപ്പോഴും സമര്‍പ്പിച്ചു. ഈ താഴ്മ തുടര്‍മാനമായ ഐക്യത ഉറപ്പുവരുത്തി. അങ്ങനെ പിതാവിന്റെ ചിന്തയും ഉദ്ദേശ്യങ്ങളും സമ്പൂര്‍ണ്ണമായി പുത്രന്‍ നിറവേറ്റി.

ഈ തികഞ്ഞ സമര്‍പ്പണത്തിന്റെ പേരില്‍ മനസ്സോടെയല്ലാതെ അവന്‍ പറഞ്ഞത്: "ഞാന്‍ ആഗ്രഹിക്കുന്നു.'' എന്താണു ദൈവപുത്രന്‍ പ്രകടിപ്പിച്ച മനസ്സ്? അത് അവന്റെ അനുയായികളെല്ലാം (എല്ലാക്കാലത്തെയും) അവന്‍ ആയിരിക്കുന്നിടത്ത് അവനോടൊപ്പം ആയിരിക്കണമെന്നതാണ്. ഇങ്ങനെ, പൌലോസ് സാക്ഷീകരിക്കുന്നത്, അവന്‍ ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടും അടക്കപ്പെട്ടുമിരിക്കുന്നു - അവന്റെ പുനരുത്ഥാനത്തില്‍ പങ്കാളിയാകേണ്ടതിന് - ഇനി യേശു തന്നെ (പൌലോസിനെ) സ്വര്‍ഗ്ഗത്തില്‍ യേശുവിന്റെ അടുത്തിരുത്തും.ദൈവത്തിന്റെ അപാരമായ കൃപയുടെ സമൃദ്ധി ക്രിസ്തുയേശുവിന്റെ ആര്‍ദ്രതയാല്‍ കണ്ടെത്തുന്നതിനുവേണ്ടി (റോമര്‍ 6:1-11; എഫെസ്യര്‍ 2:4-7).

ക്രിസ്തുവിനോടുകൂടെയുള്ള നമ്മുടെ ഐക്യത അവന്റെ കഷ്ടതയിലും സ്നേഹത്തിലുമുള്ള പങ്കാളിത്തത്തിനപ്പുറമായിപ്പോയിട്ട്, അവന്റെ മഹത്വവും ഉള്‍ക്കൊള്ളുന്നു. അവന്റെ മഹത്വം കാണുന്നതും അവന്റെ സഖിത്വത്തില്‍ എന്നേക്കും വസിക്കുന്നതുമാണ് അവനാഗ്രഹിക്കുന്നത്. ഈ ലക്ഷ്യം അപ്പോസ്തലന്മാര്‍ അറിഞ്ഞിരുന്നു, അതാണു നമ്മുടെ പ്രത്യാശ. അവനെ നാം കാണുമ്പോള്‍ അവാച്യമായ നിത്യാനന്ദം നമുക്കുണ്ടാകും. അവന്റെ തേജസ്സു പ്രതിഫലിപ്പിക്കുന്നവരായി, അവനോടു സദൃശന്മാരാകും. കാരണം, ദൈവസ്നേഹം നമ്മുടെ ഹൃദയങ്ങളില്‍ പകരുന്നതിലൂടെയാണ് ഈ പ്രഭ നമുക്കു ലഭിക്കുന്നത് (റോമര്‍ 5:5; 8:29). അവന്‍ അവന്റെ മഹത്വം തന്നു, അവന്റെ താഴ്ചയുള്ള മനുഷ്യത്വത്തിലും അവന്‍ മഹത്വവാനായിരുന്നല്ലോ. ലോകസ്ഥാപനത്തിനു മുമ്പെ അവനും പിതാവും തമ്മിലുള്ള ഇളക്കമില്ലാത്ത സ്നേഹത്തില്‍നിന്നാണ് അവന്റെ മഹത്വം പുറപ്പെടുന്നതെന്ന് അവന്റെ സാന്നിദ്ധ്യത്തില്‍ അപ്പോസ്തലന്മാര്‍ ഗ്രഹിച്ചു. പരിശുദ്ധത്രിത്വത്തിലെ ഈ നിലനില്പാണു നമ്മുടെ വിമോചനത്തിന്റെ ഉറവിടം.

യോഹന്നാന്‍ 17:25
25നീതിയുള്ള പിതാവേ, ലോകം നിന്നെ അറിഞ്ഞിട്ടില്ല; ഞാനോ നിന്നെ അറിഞ്ഞിരിക്കുന്നു; നീ എന്നെ അയച്ചിരിക്കുന്നുവെന്ന് ഇവരും അറിഞ്ഞിരിക്കുന്നു.

ലോകത്തിന് ഇതിനെക്കുറിച്ചു ബോധമില്ലെങ്കിലും, ദൈവം നീതിമാനും ന്യായമുള്ളവനുമായിത്തുടരുന്നു. സാരാംശത്തില്‍ അവന്‍ പരിശുദ്ധനാണ്, അവനില്‍ ഇരുട്ട് അശേഷമില്ല. ക്രിസ്തുവിലുള്ള ദൈവസ്നേഹം അനുഭവിച്ചറിയുന്നയാള്‍ ഗ്രഹിക്കുന്ന കാര്യം, പുത്രനില്‍ വിശ്വസിച്ചു മനുഷ്യന്‍ രക്ഷ പ്രാപിക്കാത്തതു ദൈവത്തിന്റെ കുറ്റമല്ല എന്നതാണ്.

എന്നാല്‍ ക്രിസ്തു നിത്യത മുതല്‍ പിതാവിനെ അറിഞ്ഞിരുന്നു. കാരണം, പുത്രന്‍ പിതാവിനെ മുഖാമുഖം കണ്ടു. അവന്റെ ഗുണവിശേഷങ്ങളും മൂല്യങ്ങളും നാമങ്ങളും പുത്രനറിഞ്ഞിരുന്നു. ദൈവത്വത്തിന്റെ ആഴമേറിയ തലങ്ങള്‍ അവനില്‍നിന്നു മറഞ്ഞിരുന്നില്ല.

പുത്രനെ സ്വീകരിക്കുന്നവര്‍ക്കെല്ലാം, ദൈവമക്കളാകാനുള്ള അവകാശം ദൈവം നല്‍കി. ദൈവത്തിന്റെ പിതൃത്വത്തിന്റെ രഹസ്യം യേശു അവര്‍ക്കു വെളിപ്പെടുത്തി. വീണ്ടും ജനിച്ചവര്‍ക്കെല്ലാം ക്രിസ്തു ദൈവത്തില്‍നിന്നു വന്നവനാണെന്നും അവന്‍ വെറുമൊരു പ്രവാചകനോ അപ്പോസ്തലനോ അല്ലെന്നും, മറിച്ചു വാസ്തവത്തില്‍ ദൈവപുത്രനാണെന്നും അറിയാം. ദൈവത്വത്തിന്റെ സകലസമ്പൂര്‍ണ്ണതയും അവനില്‍ ശാരീരികമായുണ്ടായിരുന്നു. മനുഷ്യത്വത്തിലെ ദൈവത്വം ഗ്രഹിക്കുന്നതിന് ആത്മാവു നമ്മെ പ്രകാശിപ്പിക്കുന്നു. അങ്ങനെ അതു ഗ്രഹിച്ച് അവനുമായും അവനെ അയച്ച പിതാവുമായും നാം ഒന്നായിത്തീരണം. ഇങ്ങനെ അവന്‍ മനുഷ്യനും ദൈവത്തിനുമിടയിലെ കണ്ണിയാകുന്നു.

യോഹന്നാന്‍ 17:26
26നീ എന്നെ സ്നേഹിക്കുന്ന സ്നേഹം അവരില്‍ ആകുവാനും ഞാന്‍ അവരില്‍ ആകുവാനും ഞാന്‍ നിന്റെ നാമം അവര്‍ക്കു വെളിപ്പെടുത്തിയിരിക്കുന്നു; ഇനിയും വെളിപ്പെടുത്തും.

ചുരുക്കത്തില്‍, പിതാവിന്റെ നാമത്തിന്റെ വെളിപ്പാടു ക്രിസ്തു നമ്മെ പഠിപ്പിച്ചു. ഇതിന്റെ വ്യക്തമായ പ്രകടനം ക്രൂശിന്മേലാണ്; അവിടെ പിതാവു പുത്രനെ ഒരു വിശുദ്ധ ബലിയാടായി (victim) ശുദ്ധീകരിച്ചു, നാം പുത്രത്വത്തില്‍ പങ്കാളികളാകുന്നതിന്. പരിശുദ്ധാത്മാവു നമ്മുടെമേല്‍ വന്നപ്പോള്‍ നാം "അബ്ബാ, പിതാവേ'' എന്നു ഹൃദയത്തിന്റെ ആഴത്തില്‍നിന്നു വിളിച്ചു. എല്ലാ പ്രാര്‍ത്ഥനകളുടെയും കിരീടമാണു കര്‍ത്താവിന്റെ പ്രാര്‍ത്ഥന. അതു പിതാവിനെയും അവന്റെ രാജ്യത്തെയും ഹിതത്തെയും മഹത്വപ്പെടുത്തുന്നു.

നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ പിതാവിനെ നാം അങ്ങേയറ്റം വിവേചിച്ചറിയുന്നു. അതായത്, പിതാവും പുത്രനും തമ്മിലുള്ള സ്നേഹം നമ്മിലേക്കു പകര്‍ന്നിരിക്കുന്നു. സ്നേഹത്തിന്റെ സമ്പൂര്‍ണ്ണത നമ്മില്‍ സൃഷ്ടിക്കുന്നതിന് അവന്‍ പിതാവിനോടപേക്ഷിച്ചു. നമ്മിലേക്കു വരുന്നതു വെറും പിതാവല്ല, യേശുവാണു വ്യക്തിപരമായി നമ്മില്‍ വസിക്കാനാഗ്രഹിക്കുന്നത്. അങ്ങനെ അവന്‍ മദ്ധ്യസ്ഥപ്രാര്‍ത്ഥനയില്‍ പ്രാര്‍ത്ഥിച്ചത്, ദൈവത്വത്തിന്റെ പൂര്‍ണ്ണത നമ്മില്‍ വരട്ടെയെന്നാണ്. യോഹന്നാന്റെ ലേഖനത്തിലെ ഏറ്റുപറച്ചില്‍പോലെ: ദൈവം സ്നേഹമാകുന്നു, സ്നേഹത്തില്‍ വസിക്കുന്നവന്‍ ദൈവത്തില്‍ വസിക്കുന്നു, ദൈവം അവനിലും വസിക്കുന്നു.

ചോദ്യം:

  1. യേശുവിന്റെ മദ്ധ്യസ്ഥപ്രാര്‍ത്ഥനയുടെ സംഗ്രഹം എന്താണ്?

www.Waters-of-Life.net

Page last modified on May 14, 2012, at 12:26 PM | powered by PmWiki (pmwiki-2.3.3)