Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 104 (Jesus intercedes for the church's unity)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula? -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

മൂന്നാം ഭാഗം - അപ്പോസ്തലന്മാരുടെയിടയില്‍ വെളിച്ചം ശോഭിക്കുന്നു/പ്രകാശിക്കുന്നു (യോഹന്നാന്‍ 11:55 - 17:26)
E - യേശുവിന്റെ മദ്ധ്യസ്ഥപ്രാര്‍ത്ഥന (യോഹന്നാന്‍ 17:1-26)

4. സഭയുടെ ഐക്യത്തിനുവേണ്ടി യേശു മദ്ധ്യസ്ഥത വഹിക്കുന്നു (യോഹന്നാന്‍ 17:20-26)


യോഹന്നാന്‍ 17:20-21
20ഇവര്‍ക്കുവേണ്ടി മാത്രമല്ല, ഇവരുടെ വചനത്താല്‍ എന്നില്‍ വിശ്വസിക്കാനിരിക്കുന്നവര്‍ക്കുവേണ്ടിയും ഞാന്‍ അപേക്ഷിക്കുന്നു. 21നീ എന്നെ അയച്ചിരിക്കുന്നുവെന്നു ലോകം വിശ്വസിക്കാന്‍ അവര്‍ എല്ലാവരും ഒന്നാകേണ്ടതിന്, പിതാവേ, നീ എന്നിലും ഞാന്‍ നിന്നിലും ആകുന്നതുപോലെ അവരും നമ്മില്‍ ആകേണ്ടതിനുതന്നെ.

ദൈവസ്നേഹത്തിന്റെയും ആത്മാവിന്റെ ശക്തിയുടെയും അടിത്തറയാണു ശിഷ്യന്മാര്‍ക്കു യേശു ഇട്ടുകൊടുത്തത്. ക്രൂശീകരണത്തിനു മുമ്പ് അവന്‍ പിതാവിനോട് അപേക്ഷിച്ചത് അവരെ ദുഷ്ടനില്‍നിന്നും സൂക്ഷിക്കണമേ എന്നാണ്. തന്റെ അപ്പോസ്തലന്മാരുടെയും സഭയുടെയും പേരിലുള്ള ഈ പ്രാര്‍ത്ഥനയ്ക്കു മറുപടി ലഭിച്ചെന്നു തീര്‍ച്ചപ്പെടുത്തിയശേഷം അവന്‍ ഭാവിയിലേക്കു നോക്കി, അപ്പോസ്തലന്മാരുടെ പ്രസംഗം കേട്ടു വലിയ ജനക്കൂട്ടം രക്ഷിക്കപ്പെടുന്നത് അവന്‍ കണ്ടു. ക്രൂശിക്കപ്പെട്ട, സാത്താനെയും പാപത്തെയും ജയിച്ചവന്റെ രൂപം അവരെ അകത്തേക്ക് ആകര്‍ഷിച്ചു. ജീവിക്കുന്ന ക്രിസ്തുവിലുള്ള അവരുടെ വിശ്വാസത്തിലൂടെ ആത്മാവ് അവരുടെ ഹൃദയങ്ങളിലേക്ക് ഇറങ്ങുകയും, ദൈവികജീവന്റെ കൃപയില്‍ അവര്‍ പങ്കാളികളാകുകയും ചെയ്തു. വിശ്വാസത്താല്‍ അവര്‍ പിതാവും പുത്രനുമായുള്ള നിത്യമായ ഐക്യത്തിലെത്തി.

അപ്പോസ്തലന്മാരിലൂടെ വിശ്വസിക്കുന്ന ആ വിശ്വാസികള്‍ക്കുവേണ്ടി ക്രിസ്തു പ്രാര്‍ത്ഥിച്ചു. ആശ്ചര്യമെന്നു പറയട്ടെ, അവന്‍ പ്രാര്‍ത്ഥിച്ചപ്പോള്‍ അവരെ കണ്ടെത്തിയിട്ടൊന്നുമില്ല. അപ്പോസ്തലന്മാരുടെ സന്ദേശത്തിന്റെ അടിസ്ഥാനപരമായ വിശ്വാസ്യത അവന്റെ വചനങ്ങള്‍ തെളിയിച്ചു. അവന്‍ നമ്മെക്കുറിച്ച് ആവശ്യപ്പെടുന്നതിന്റെ രത്നച്ചുരുക്കമെന്താണ്? നമ്മുടെ ആരോഗ്യം, അഭിവൃദ്ധി, ഭാവിവിജയം എന്നിവയ്ക്കുവേണ്ടിയാണോ അവന്‍ പ്രാര്‍ത്ഥിച്ചത്? അല്ല! താഴ്മയും സ്നേഹവും നമുക്കു ദാനം ചെയ്യാനാണ് അവന്‍ പിതാവിനോടപേക്ഷിച്ചത്. അങ്ങനെ നിഷ്കളങ്കരായ എല്ലാ ക്രിസ്ത്യാനികളുമൊത്തു നാം ഒന്നായിത്തീരുമല്ലോ. നാം മറ്റുള്ളവരെക്കാള്‍ നല്ലവരാണെന്നു ചിന്തിക്കുകയോ, അവരുടെ പെരുമാറ്റം അസഹ്യമാണെന്നു കണ്ടുപിടിക്കുകയോ ഇല്ല.

വിശ്വാസികളുടെ ഐക്യമാണു ക്രിസ്തു ലക്ഷ്യമാക്കുന്നത്. പിളര്‍ന്ന സഭ അതിനെക്കുറിച്ചുള്ള അവന്റെ പദ്ധതിക്കു വിരുദ്ധമാണ്. എന്നിരുന്നാലും, ക്രിസ്തു ആവശ്യപ്പെട്ട ഐക്യത സഭാപരമായ ക്രമീകരണങ്ങളുടെമേല്‍ നിര്‍മ്മിക്കാനാവില്ല. അതു പ്രാര്‍ത്ഥനയിലെയും ആത്മാവിലെയും ഒരു ബന്ധമാണ് - മറ്റെല്ലാറ്റിനെക്കാളും ഉപരിയായതാണ്. ദൈവം സാരാംശത്തില്‍ ഏക നായിരിക്കുന്നതുപോലെ, എല്ലാ വിശ്വാസികളെയും പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയില്‍ കൊണ്ടുവരാന്‍ ക്രിസ്തു പിതാവിനോടപേക്ഷിച്ചു. അങ്ങനെ എല്ലാവരും അവനില്‍ സുരക്ഷിതരാകും. "അവര്‍ എന്നില്‍/നിന്നില്‍ ഒന്നാകേണ്ടതിന്" എന്നല്ല, "നമ്മില്‍" എന്നാണു ക്രിസ്തു പ്രാര്‍ത്ഥിച്ചത്. ഇങ്ങനെ, ഈ തികഞ്ഞ ഐക്യത പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും മാതൃകയാണെന്ന് അവന്‍ സൂചിപ്പിക്കുന്നു. അവന്റെ നിലവാരത്തിലേക്കു നിങ്ങളെ ഉയര്‍ത്താനാണ് അവന്‍ ആഗ്രഹിക്കുന്നത്. കാരണം, ത്രിത്വത്തിന്റെ കൂട്ടായ്മയ്ക്കു വെളിയില്‍ നരകമല്ലാതെ മറ്റൊന്നുമല്ല ഉള്ളത്.

ദൈവത്തിന്റെ ഐക്യതയില്‍ നമ്മെ സ്ഥാപിച്ചതു നമ്മെത്തന്നെ ആത്മീയമായി പ്രസാദിപ്പിക്കാനല്ല, ദൈവത്തില്‍നിന്ന് അകന്നു കഴിയുന്നവര്‍ക്കു മുമ്പില്‍ സാക്ഷികളാകാനാണ്. അവര്‍ പാപത്തില്‍ മരിച്ചവരും ദുഷ്ടന്മാരായ നിഗളികളും, അവരുടെ മോഹങ്ങള്‍ക്ക് അടിമകളുമാണെന്ന് അവര്‍ ഗ്രഹിക്കും. അങ്ങനെയവര്‍ അനുതപിച്ചു രക്ഷകനിലേക്കു തിരിയേണ്ടതുണ്ട്. പിതാവിനോടും പുത്രനോടും പരിശുദ്ധാത്മാവിനോടും പറ്റിച്ചേരുന്ന നിങ്ങള്‍ക്ക് എളിമ, സ്നേഹം എന്നിവ ആത്മീയസ്വാതന്ത്യ്രത്തില്‍ ഉള്ളവരായിരിക്കാനുള്ള ബലം ലഭിക്കും. വിശ്വസിക്കുന്ന എല്ലാവരെയും സ്നേഹിക്കാന്‍ കഴിയും. അവരുടെ സാന്നിദ്ധ്യത്തിലും അവരോടൊപ്പവും സന്തോഷിക്കുന്നതു ക്രിസ്തുവിന്റെ സ്നേഹത്തിനു വിലയേറിയ സാക്ഷ്യമായിത്തീരുന്നു. മനുഷ്യനായ യേശുവിന്റെ സാക്ഷ്യത്തിനുള്ള തെളിവാണു നമ്മളെല്ലാവരും. എല്ലാ ക്രിസ്ത്യാനികളും നിഷ്കളങ്കരായിരുന്നെങ്കില്‍, ഒരൊറ്റ അക്രൈസ്തവരും ഭൂമിയില്‍ അവശേഷിക്കുകയില്ലായിരുന്നു. അവരുടെ സ്നേഹവും സമാധാനവും എല്ലാവരെയും ആകര്‍ഷിച്ചു രൂപാന്തരപ്പെടുത്തുമായിരുന്നു. യേശുവിന്റെ ആവശ്യത്തിനു ചെവി കൊടുത്തുകൊണ്ടു നമുക്ക് ഒന്നിക്കാം! ക്രിസ്തുവില്‍ ആളുകള്‍ വിശ്വസിക്കാതിരിക്കാനുള്ള ഒരു കാരണമായിത്തുടരാനാണോ നിങ്ങളുടെ മനോഭാവം? കാരണം, വിശ്വാസികളുമായി ഐക്യതപ്പെടാനോ ക്രിസ്തുവിന്റെ ശരീരമായ സഭയ്ക്കു നിങ്ങളുടെ സംഭാവന കൊടുക്കാനോ നിങ്ങള്‍ തുനിയുന്നില്ല.

യോഹന്നാന്‍ 17:22-23
22നീ എനിക്കു തന്നിട്ടുള്ള മഹത്വം ഞാന്‍ അവര്‍ക്കു കൊടുത്തിരിക്കുന്നു: 23നീ എന്നെ അയച്ചിരിക്കുന്നുവെന്നും നീ എന്നെ സ്നേഹിക്കുന്നതുപോലെ അവരെയും സ്നേഹിക്കുന്നുവെന്നും ലോകം അറിയാന്‍, നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നാകേണ്ടതിനു ഞാന്‍ അവരിലും നീ എന്നിലു മായി അവര്‍ ഐക്യത്തില്‍ തികഞ്ഞവരായിരിക്കേണ്ടതിനുതന്നെ.

എന്താണു യേശുവിന്റെ മഹത്വം? അത് അവന്റെ പ്രഭയാണോ, അതോ അവന്റെ മഹത്വത്തിന്റെ പ്രകാശമാണോ? അല്ല! അവന്റെ മഹത്വം (തേജസ്സ്) ഒളിഞ്ഞിരിക്കുന്നത് അവന്റെ താഴ്മയുടെ, സഹിഷ്ണുതയുടെ, സൌമ്യതയുടെ പിന്നിലാണ്. ആത്മാവിന്റെ വരങ്ങളുടെ മൂല്യങ്ങളൊക്കെ അവന്റെ മഹത്വത്തിന്റെ കിരണങ്ങളാണ്. ഇങ്ങനെ യോഹന്നാന്‍ കണ്ടു സാക്ഷ്യം പറയുകയാണ്: "ഞങ്ങള്‍ അവന്റെ തേജസ്സു കണ്ടു.'' അവന്‍ പരാമര്‍ശിക്കുന്നതു രൂപാന്തരമോ പുനരുത്ഥാനമോ മാത്രമല്ല, നിന്ദ്യമായ പുല്‍ത്തൊട്ടിയും ക്രൂരമായ ക്രൂശും കൂടിയാണ്. ഇവയില്‍ ദൈവിക സ്നേഹത്തിന്റെ മഹത്വം വ്യക്തമായി പ്രത്യക്ഷപ്പെട്ടു. വ്യക്തമായ മഹത്വം പുത്രന്‍ അവിടെ ഇല്ലാതാക്കി, അവന്റെ മഹത്വത്തിന്റെ സാരാംശം ഒരു മനുഷ്യന്റെ രൂപത്തില്‍ അവന്‍ പ്രതിനിധീകരിച്ചു. ഈ മഹത്വം യേശു നമ്മുടെമേല്‍ ചൊരിഞ്ഞു. പിതാവിന്റെയും പുത്രന്റെയും ആത്മാവു നമ്മുടെമേല്‍ ഇറങ്ങി.

ഈ വ്യത്യസ്തതയുടെ ഉദ്ദേശ്യം നമുക്കു നല്‍കിയതു പ്രദര്‍ശിപ്പിക്കുന്നതിനോ പരസ്യത്തിനോ അല്ല, മറിച്ചു സേവനത്തിനായി നാം ഐക്യത്തില്‍ സമര്‍പ്പിക്കേണ്ടതിനും, പരസ്പരസേവനത്തിനും മറ്റുള്ളവരെ മാനിക്കുന്നതിനുമാണ്. ഈ ആത്മീയ പ്രമാണങ്ങളോടെ യേശു പിതാവിനോട് അപേക്ഷിച്ചത് പരിശുദ്ധത്രിത്വത്തിന്റെ സവിശേഷതയായ അതേ ഐക്യതയ്ക്കും കൂട്ടായമയ്ക്കുമായിട്ടാണ് - ഈ ഗുണഗണങ്ങള്‍ നമ്മില്‍ ചൊരിയണം. സഭയെ അളക്കാനുള്ള അളവുകോലാണു ദൈവസ്നേഹം. അവന്റെ നിത്യമായ സ്വരൂപത്തിലേക്കു നമ്മെ മെനയുന്നവനാണ് അവന്‍.

ദൈവം അവന്റെ പൂര്‍ണ്ണതയില്‍ സഭയില്‍ അധിവസിക്കുന്നുവെന്നതു സത്യമാണ് (എഫെസ്യര്‍ 1:23; കൊലോസ്യര്‍ 2:9). അതോ അതേ ഭാഗത്തു വരുന്ന ഈ വാക്കുകള്‍ ഉച്ചരിക്കാന്‍ നിങ്ങള്‍ക്കു ധൈര്യമില്ലേ, "ക്രിസ്തുവില്‍ ദൈവത്തിന്റെ സര്‍വ്വസമ്പൂര്‍ണ്ണതയും ദേഹരൂപമായി വസിക്കുന്നു, അവനില്‍ നമ്മളും പൂര്‍ണ്ണരാണ്." യേശുവിന്റെ മരണത്തിനുമുമ്പ് അവന്റെ പ്രാര്‍ത്ഥനയ്ക്കു മറുപടി കിട്ടിയെന്നതിന്റെ തെളിവാണ് അപ്പോസ്തലിക സാക്ഷ്യം. കര്‍ത്താവു നമ്മെ തുച്ഛീകരിക്കാത്തതുകൊണ്ടാണു നാം അവനെ സ്തുതിക്കുകയും ആരാധിക്കുകയും ചെയ്യുന്നത്. നാം നിന്ദിതരും കുറ്റവാളികളുമാണ്. എന്നാല്‍ അവന്‍ നമ്മെ കഴുകി ശുദ്ധീകരിക്കുകയും അവനെ നമ്മോടു ചേര്‍ക്കുകയും ചെയ്തു. അങ്ങനെ അവന്‍ നമ്മിലൂടെ ജീവിക്കുന്നു.

നമുക്കു സ്നേഹത്തിലും താഴ്മയിലും തികഞ്ഞവരായിരിക്കാന്‍ കഴിയുമെന്നു യേശുവിനു നിശ്ചയമുണ്ടായിരുന്നു. നമുക്കു പരസ്പരം സ്നേഹിക്കുകയും മാനിക്കുകയും ചെയ്യാം. ധനം, കഴിവുകള്‍, ജ്ഞാനം എന്നിവയിലെ തികവല്ല, സ്നേഹം, കരുണ, ദയ എന്നിവയിലെ തികവാണു നമ്മില്‍നിന്ന് ആഗ്രഹിക്കുന്നത്. അനുകമ്പയും സഹനശക്തിയുമായിരുന്നു "നിങ്ങളുടെ സ്വര്‍ഗ്ഗീയ പിതാവു സല്‍ഗുണപൂര്‍ണ്ണനായിരിക്കുന്നതുപോലെ നിങ്ങളും സല്‍ഗുണപൂര്‍ണ്ണരാകുവിന്‍" എന്നു പറഞ്ഞപ്പോള്‍ അവന്‍ പ്രാഥമികമായി ലക്ഷ്യമിട്ടത്. ശത്രുവിനെ സ്നേഹിക്കുകയെന്ന ക്രിസ്തുവിന്റെ മനോഭാവമാണ് ഈ കല്പനയുടെ രത്നച്ചുരുക്കം. എന്നാല്‍ യേശുവിന്റെ മദ്ധ്യസ്ഥപ്രാര്‍ത്ഥനയില്‍ ഒരു ഉയര്‍ന്ന തലത്തിലുള്ള പൂര്‍ണ്ണതയാണ് അവനുദ്ദേശിച്ചത്, സഭയില്‍ ദൈവവുമായും ഒരു ആത്മീയ ഐക്യം. അന്തര്‍മുഖതയിലേക്കോ ഏകാന്തതയിലേക്കോ ആത്മാവു നയിക്കുന്നില്ല, മറിച്ചു വിശുദ്ധന്മാരുടെ കൂട്ടായ്മയിലേക്കാണു നയിക്കുന്നത്. ത്രിത്വത്തിന്റെ ഐക്യതയാണു നമ്മുടെ മാതൃക, നാം ഒന്നല്ലെങ്കില്‍ ഈ ലോകത്തില്‍ ദൈവത്തെ പ്രതിനിധീകരിക്കുന്നില്ല. പഴയനിയമത്തില്‍ വ്യക്തികള്‍ ദൈവത്തിന്റെ രൂപം വഹിച്ചിരുന്നതുപോലെ, അതിലധികമായി സഭാംഗങ്ങള്‍ പരിശുദ്ധത്രിത്വത്തിന്റെ രൂപം വഹിക്കണം.

സഭയ്ക്കുള്ളിലുള്ള ഐക്യത ലൌകികരെ സ്വാധീനിച്ച്, നാം ദൈവത്തില്‍നിന്നുള്ളവരെന്നു കാണാനിടയാക്കുന്നു. അവര്‍ ദൈവം സ്നേഹ മാണെന്നു കാണാന്‍ തുടങ്ങുന്നു. അത് അവയില്‍ത്തന്നെ വിശ്വാസമുളവാക്കുന്ന വെറും വാക്കുകളോ ദീര്‍ഘമായ വിശദീകരണങ്ങളോ അല്ല. അതു ദൈവസഭകളിലെ സന്തോഷമാണ്, ദീര്‍ഘമായ പ്രസംഗങ്ങളെക്കാള്‍ ഉച്ചത്തില്‍ നന്നായി സംസാരിക്കുന്നതാണത്. അങ്ങനെയാണു യെരൂശലേമിലെ ആദിമസഭയെ യഥാര്‍ത്ഥ ഐക്യത്തില്‍ പരിശുദ്ധാത്മാവ് ഒന്നിപ്പിച്ചത്.

പ്രാര്‍ത്ഥന: കര്‍ത്താവായ യേശുവേ, അയോഗ്യരായ ഞങ്ങളെ നിന്നിലുള്ള വിശ്വാസത്തിലേക്കു നയിച്ചതിനു നന്ദി. നിന്റെ സ്നേഹത്തിന്റെ സാക്ഷികളാക്കിയതിലൂടെ ഞങ്ങളെ നീ നിന്റെ സേവകരാക്കി. ഞങ്ങളെ കഴുകി, ശക്തീകരിച്ചു നിന്റെ ആത്മീയ ശരീരത്തിന്റെ അവയവങ്ങളാക്കിയതിനാല്‍ ഞങ്ങള്‍ നിന്നെ ആരാധിക്കുന്നു. പരിശുദ്ധത്രിത്വത്തിന്റെ സ്നേഹത്തില്‍ ഞങ്ങളെ ഉറപ്പിക്കണമേ. പ്രായോഗികവും സജീവവുമായ ഐക്യതയില്‍ ഞങ്ങളുടെ സഭകളില്‍ ജീവിക്കുന്നതിനുള്ള ശക്തി ഞങ്ങള്‍ക്കു നല്‍കാന്‍ ഞങ്ങള്‍ നിന്നെ മഹത്വപ്പെടുത്തുകയും സ്തുതിക്കുകയും നിന്നോടപേക്ഷിക്കുകയും ചെയ്യുന്നു.

ചോദ്യം:

  1. നമ്മുടെ പ്രയോജനത്തിനുവേണ്ടി യേശു പിതാവിനോട് ആവശ്യപ്പെട്ടത് എന്താണ്?

www.Waters-of-Life.net

Page last modified on May 14, 2012, at 12:21 PM | powered by PmWiki (pmwiki-2.3.3)