Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 101 (Jesus intercedes for his apostles)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula? -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

മൂന്നാം ഭാഗം - അപ്പോസ്തലന്മാരുടെയിടയില്‍ വെളിച്ചം ശോഭിക്കുന്നു/പ്രകാശിക്കുന്നു (യോഹന്നാന്‍ 11:55 - 17:26)
E - യേശുവിന്റെ മദ്ധ്യസ്ഥപ്രാര്‍ത്ഥന (യോഹന്നാന്‍ 17:1-26)

3. യേശു തന്റെ അപ്പോസ്തലന്മാര്‍ക്കുവേണ്ടി മദ്ധ്യസ്ഥത വഹിക്കുന്നു (യോഹന്നാന്‍ 17:6-19)


യോഹന്നാന്‍ 17:6
6നീ ലോകത്തില്‍നിന്ന് എനിക്കു തന്നിട്ടുള്ള മനുഷ്യര്‍ക്കു ഞാന്‍ നിന്റെ നാമം വെളിപ്പെടുത്തിയിരിക്കുന്നു. അവര്‍ നിനക്കുള്ളവര്‍ ആയിരുന്നു; നീ അവരെ എനിക്കു തന്നു; അവര്‍ നിന്റെ വചനം പ്രമാണിച്ചുമിരിക്കുന്നു.

വീണ്ടെടുപ്പു(വിമോചനവേല)വേല നിറവേറ്റാന്‍ പിതാവ് യേശുവിനെ ശക്തീകരിക്കുമെന്നു യേശുവിനു ബോദ്ധ്യമായിക്കഴിഞ്ഞപ്പോള്‍, അനേകം മക്കള്‍ ജനിക്കുന്നതിലൂടെ പിതാവിന്റെ മഹത്വം വര്‍ദ്ധിക്കുമെന്ന് അവനറിഞ്ഞു. അവന്‍ ലോകത്തില്‍നിന്നു തിരഞ്ഞെടുത്തു യോജിപ്പിച്ച ശിഷ്യന്മാരിലേക്ക് അവന്റെ ചിന്തകള്‍ നീങ്ങി.

ദൈവത്തിന്റെ പുതിയ നാമം "പിതാവ്" എന്നാണെന്നു ക്രിസ്തു ശിഷ്യന്മാരെ അറിയിച്ചു. ഈ അറിയിപ്പിലൂടെ അവര്‍ ലോകത്തില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ട അവന്റെ മക്കളായിത്തീര്‍ന്നു. ഈ പുതിയ പ്രകൃത (അസ്തിത്വം)മാണു സഭയുടെ രഹസ്യം. കാരണം, ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ ഇനിമേല്‍ നശിച്ചുപോകാതെ, ദൈവത്തിന്റെ ജീവന്‍തന്നെയാണ് അവരില്‍ വഹിക്കുന്നത്. ദൈവത്തില്‍നിന്നു ജനിച്ചവര്‍ അവരുടെ വകയല്ല, അവര്‍ക്കു ജന്മം നല്കിയ ദൈവത്തിന്റെ വകയാണ്. അവന്‍ അവരെ പുത്രനു സമ്മാനിച്ചു, അവനാണല്ലോ സ്വന്തരക്തത്താല്‍ അവരെ വിലയ്ക്കു വാങ്ങിയത്. നിങ്ങള്‍ ക്രിസ്തുവില്‍ വിശ്വസിച്ചാല്‍, നിങ്ങള്‍ അവന്റെ സ്വത്താകും.

ശിഷ്യന്മാര്‍ സുവിശേഷത്തില്‍ വിശ്വസിക്കുന്നതും ദൈവവചനം പാലിക്കുന്നതുംമൂലം, ദൈവികപിതൃത്വവും വിശ്വാസികള്‍ ദൈവമക്കളായിത്തീരുന്നതും അവരില്‍ നിറവേറി. ഈ വചനങ്ങളൊക്കെ ലോകത്തിലെ അച്ചടിശാലകളില്‍ അച്ചടിച്ച കറുത്ത അക്ഷരങ്ങളായതിനാല്‍, അവ ശൂന്യമായ കിലുകിലാരവമോ മാഞ്ഞുപോകുന്ന പുകയോ അല്ല. അവ ദൈവത്തിന്റെ വചനമാണ്, അവയ്ക്കു സൃഷ്ടിക്കാനുള്ള ശേഷിയുണ്ട്. പിതാവിന്റെ വചനം ഹൃദയത്തില്‍ സൂക്ഷിക്കുന്നവന്‍, പിതാവിന്റെ ശക്തിയില്‍ ജീവിക്കുന്നു.

യോഹന്നാന്‍ 17:7-8
7നീ എനിക്കു തന്നതെല്ലാം നിന്റെ പക്കല്‍നിന്നാകുന്നുവെന്ന് അവര്‍ ഇപ്പോള്‍ അറിഞ്ഞിരിക്കുന്നു. 8നീ എനിക്കു തന്ന വചനം ഞാന്‍ അവര്‍ക്കു കൊടുത്തു; അവര്‍ അതു കൈക്കൊണ്ടു ഞാന്‍ നിന്റെ അടുക്കല്‍നിന്നു വന്നിരിക്കുന്നുവെന്നു സത്യമായിട്ട് അറിഞ്ഞും നീ എന്നെ അയച്ചുവെന്നു വിശ്വസിച്ചുമിരിക്കുന്നു.

യേശുവിന്റെ അധരങ്ങളിലെ ദൈവവചനം, മലിനമായ ജീവിതങ്ങളെ രൂപാന്തരപ്പെടുത്തുന്നതിനുള്ള രക്ഷാജ്ഞാനം ഉളവാക്കുന്നു. യേശുവിന്റെ സന്ദേശംപോലെ അവന്‍ ജീവിച്ചു, ആ വചനത്തിന്റെ ശക്തിയാല്‍ അവന്‍ പ്രവൃത്തികള്‍ ചെയ്തു. അവന്റെ സകല ശേഷികളും അനുഗ്രഹങ്ങളും നമുക്കു ലഭിക്കുന്നതു പിതാവിന്റെ വചനങ്ങളിലാണ്. പുത്രന്‍ സ്വന്തമായ ഒരു ജ്ഞാനവും അവകാശപ്പെടാതെ, അവന്റെ അധികാരം, ശക്തി, ജ്ഞാനം, സ്നേഹം എന്നിവ ദൈവം അവന്റെമേല്‍ ചൊരിഞ്ഞതാണെന്നു സ്ഥാപി ക്കുകയാണു ചെയ്തത്.

ക്രിസ്തു നല്‍കിയത് അവന്റെ ഏറ്റവും വിലപ്പെട്ട സമ്പത്താണ്: അവന്റെ വചനങ്ങള്‍. ഇത് അവന്റെ പിതാവില്‍നിന്നായിരുന്നു, അങ്ങനെ പുത്രന്‍ ദൈവവചനം മനുഷ്യാവതാരം ധരിച്ചതാണ്. ആ വചനത്തിലാണു നമ്മുടെ ശക്തി. ഇങ്ങനെ നാം ആ വചനത്തിന്റെ ശക്തി അനുഭവിക്കുകയും അതിനാല്‍ പ്രകാശിക്കുകയും ചെയ്യുന്നു. ഈ അടയാളങ്ങളും വചനങ്ങളും നാം സസന്തോഷം സ്വീകരിക്കുന്നു. പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നതിന്റെ യാഥാര്‍ത്ഥ്യം വിവേചിച്ചറിയാന്‍ സുവിശേഷഭാഗങ്ങള്‍ നമുക്കിടവരുത്തുന്നു.

ശിഷ്യന്മാരുടെ ഉള്‍ക്കാഴ്ചയും അവന്റെ വചനം അവര്‍ ഗ്രഹിച്ചതും, പ്രാര്‍ത്ഥനയില്‍ ക്രിസ്തു വെളിപ്പെടുത്തുന്നതു നാം കാണുന്നു. കാരണം, വിശ്വാസത്തിന്റെ വിത്തുകള്‍ അവന്‍ അവരുടെ ഹൃദയങ്ങളില്‍ വിതച്ചിരുന്നു. ഉടനടിയല്ലെങ്കിലും, സന്തോഷത്തോടെയാണ് അവന്റെ വചനം അവര്‍ കൈക്കൊണ്ടത്. പിന്നെ അവരുടെമേല്‍ അവന്‍ ആത്മാവിനെ പകര്‍ന്നു; വചനം വളര്‍ന്നു ദൈവത്തിന്റെ സമയമായപ്പോള്‍ ഫലം കൊടുത്തു. ഇതൊക്കെ സംഭവിക്കുമെന്നു ക്രിസ്തു നേരത്തെ പ്രവചിച്ചിട്ടുണ്ട്.

ശിഷ്യന്മാരില്‍ അറിവിനോടൊപ്പം വിശ്വാസവും ക്രിസ്തുവിന്റെ വചനങ്ങള്‍ ഉളവാക്കി. എന്തായിരുന്നു ആ വിശ്വാസം? പിതാവില്‍നിന്നു പുത്രന്റെ പുറപ്പെടല്‍, കാലത്തിലെ നിത്യതയുടെ സാന്നിദ്ധ്യം, മനുഷ്യരൂപത്തിലുള്ള അവന്റെ ദൈവികമഹത്വം, വിദ്വേഷമുണ്ടായിട്ടും അവന്റെ സ്നേഹം, ബലഹീനതയിലെ അവന്റെ ശക്തി, ക്രൂശിന്മേല്‍ ദൈവത്തില്‍നിന്നു വേര്‍പെട്ടിട്ടും അവന്റെ ദൈവത്വം, മരണത്തിനപ്പുറത്തുള്ള അവന്റെ ജീവന്‍. ഇവയൊക്കെ വീണ്ടെടുപ്പുകാരനില്‍ (വിമോചകനില്‍) പരിശുദ്ധാത്മാവു സ്ഥാപിച്ചു, അവ അവന്റെ ശരീരത്തിന്റെ അവയവങ്ങളായിത്തീര്‍ന്നു. അവര്‍ അവനെക്കുറിച്ചു വെറുതെ ചിന്തിച്ചു കാത്തിരുന്നില്ല, മറിച്ചു പൂര്‍ണ്ണഹൃദയത്തോടെ അവനോടു ചേര്‍ന്നു, അവന്‍ അവരില്‍ ആത്മീയമായി അധിവസിക്കുകയായിരുന്നു. ക്രിസ്തുവിന്റെ ദൈവത്വത്തിന്റെ (ആത്മാവിന്റെ) പ്രവൃത്തികളാല്‍ അവര്‍ ബോധവാന്മാരായിത്തീര്‍ന്നു.

ക്രിസ്തുവിന്റെ ജീവിതത്തില്‍, "ആത്മാവില്‍നിന്നു ജനിച്ചവന്‍ ആത്മാവാകുന്നു" എന്നതിന്റെ അര്‍ത്ഥം ഗ്രഹിക്കാന്‍ ശിഷ്യന്മാര്‍ വന്നു. ഈ വാഴ്ത്തപ്പെട്ട ആത്മാവു ശിഷ്യന്മാരുടെ ജീവിതത്തിലെ ദിവ്യശക്തിയാണ്. യേശുവിന്റെ വാക്കുകളിലൂടെയാണ് അവന്‍ വരുന്നത്.

പ്രാര്‍ത്ഥന: യേശുകര്‍ത്താവേ, നിന്റെ പിതാവിന്റെ വചനങ്ങള്‍ നല്‍കുന്നതിനായി നന്ദി. ആ വചനങ്ങള്‍ നിറയെ ജീവനും അധികാരവും ശക്തിയുമുണ്ട്. നീ ഞങ്ങളില്‍ ജ്ഞാനവും വിശ്വാസവും ഉരുവാക്കി. നീയാണു ഞങ്ങളുടെ ശക്തി. ഞങ്ങള്‍ നിന്നെ സ്നേഹിക്കുന്നു, നിന്നെ ഞങ്ങള്‍ക്കു നല്‍കിയ പിതാവിനോടൊപ്പം നിന്നെ ഞങ്ങള്‍ സ്നേഹിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്നു.

ചോദ്യം:

  1. യേശുവിലൂടെ പിതാവിന്റെ നാമം വെളിപ്പെടുത്തുന്നതിന്റെ പ്രാധാന്യമെന്ത്?

www.Waters-of-Life.net

Page last modified on May 14, 2012, at 11:56 AM | powered by PmWiki (pmwiki-2.3.3)