Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 091 (Abiding in Christ)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula? -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

മൂന്നാം ഭാഗം - അപ്പോസ്തലന്മാരുടെയിടയില്‍ വെളിച്ചം ശോഭിക്കുന്നു/പ്രകാശിക്കുന്നു (യോഹന്നാന്‍ 11:55 - 17:26)
D - ഗെത്സമെനയ്ക്കുള്ള യാത്രയിലെ വിടവാങ്ങല്‍ (യോഹന്നാന്‍ 15:1 - 16:33)

1. ക്രിസ്തുവില്‍ വസിക്കുന്നത് ഏറെ ഫലമുളവാക്കുന്നു (യോഹന്നാന്‍ 15:1-8)


യോഹന്നാന്‍ 15:5
5ഞാന്‍ മുന്തിരിവള്ളിയും നിങ്ങള്‍ ശാഖകളുമാകുന്നു; ഒരുത്തന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നുവെങ്കില്‍ അവന്‍ വളരെ ഫലം കായ്ക്കും; എന്നെ പിരിഞ്ഞു നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയുകയില്ല.

യേശു നമ്മില്‍ ചൊരിഞ്ഞിരിക്കുന്ന എത്ര ഉന്നതമായ ഒരു പദവിയാണിത് - അവന്റെ ഹൃദയത്തില്‍നിന്നു പുറപ്പെടുന്ന ശാഖകളോടു നാം അനുരൂപപ്പെടണം. അവന്‍ നമ്മില്‍ ആത്മീയജീവന്‍ ചൊരിഞ്ഞിരിക്കുന്നു. മുന്തിരിച്ചെടിയില്‍ ചെറിയ ഒരു മുകുളം പ്രത്യക്ഷപ്പെട്ടിട്ട് അത് ഒരു ശാഖയായി വളര്‍ന്നു ബലപ്പെടുന്നതുപോലെയാണിത്. സമാനമായ രീതിയില്‍ സകല ഗുണങ്ങളോടും ക്രിസ്തീയമൂല്യങ്ങളോടുംകൂടി വളരുന്ന വിശ്വാസി യേശുവിനു നന്ദി പറയുന്നു. അതു നമ്മുടെ വിശ്വാസത്തിന്റെ മൂല്യംകൊണ്ടു മാത്രമല്ല, മറിച്ചു കൃപമേല്‍ കൃപ മൂലമാണ്. യേശുവില്‍ വസിക്കാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്.

പിന്നെ നാം കാണുന്നത് അസാധാരണമായ ഒരു പ്രയോഗമാണ് - "അവ നില്‍" അതുപോലെ "നമ്മില്‍." "അവനില്‍" എന്നതു 175 പ്രാവശ്യവും "നമ്മില്‍" എന്നത് അതില്‍ കുറവായും സുവിശേഷത്തില്‍ കാണുന്നു. പുതിയ ഉടമ്പടിയുടെ കീഴില്‍ ഓരോ വിശ്വാസിയും യേശുവിനോടു ചേര്‍ന്നിരിക്കുകയാണ്. ഈ ചേര്‍ച്ച (യോജിപ്പ്) വളരെ ഉറപ്പുള്ളതാണ്, നമ്മെ യേശുവുമായി ചേര്‍ത്തുകെട്ടിയിരിക്കുന്നതായി നാം കാണുന്നു.

വിശ്വസിക്കുന്നതുകൊണ്ടു നമ്മുടെ വ്യക്തിത്വം ഇല്ലാതാകുന്നില്ലെന്നുള്ള ഉറപ്പു നമ്മുടെ നാഥന്‍ നമുക്കു നല്‍കുന്നു, നാം വൈരാഗികളല്ല. നിങ്ങളുടെ ഇച്ഛയ്ക്ക് അവന്‍ ഊര്‍ജ്ജം പകരുകയും, അവന്റെ ആത്മാവുകൊണ്ടു നിങ്ങളുടെ ജീവനെ നിറയ്ക്കുകയും ചെയ്യും. നിങ്ങളെ പക്വത യിലേക്കു നയിക്കാനും, ആദ്യം മുതല്‍ക്കേ നിങ്ങള്‍ക്കായി ഉദ്ദേശിച്ചിട്ടുള്ള രൂപമായി നിങ്ങളെ മെനയാനും ക്രിസ്തു ആഗ്രഹിക്കുന്നു. അവന്റെ സാദ്ധ്യതകളും ഗുണഗണങ്ങളും വിശ്വാസികളുടെ ഹൃദയത്തില്‍ പ്രവേശിക്കുന്നു. അപ്പോള്‍ നമ്മുടെ വിശ്വാസവും സ്നേഹവും എവിടെയാണ്?

ദൈവപുത്രനും മനുഷ്യരാശിയുമായുള്ള ഐക്യത്തിന്റെ ലക്ഷ്യമെന്താണ്? യേശു ക്രൂശില്‍ മരിച്ചത് എന്തുകൊണ്ടാണ്, വിശ്വാസികളുടെ ഹൃദയത്തില്‍ ആത്മാവിനെ പകര്‍ന്നത് എന്തുകൊണ്ടാണ്? നിങ്ങളില്‍നിന്നു നാഥന്‍ ആഗ്രഹിക്കുന്നത് എന്താണ്? നിങ്ങളുടെമേല്‍ പകര്‍ന്ന ആത്മാവിന്റെ ഫലം ദൈവത്തിന്റേതാണ്. ആത്മാവിന്റെ ഫലങ്ങള്‍ ഇവയാണ്: സ്നേഹം, സന്തോഷം, സമാധാനം, ദീര്‍ഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൌമ്യത, ഇന്ദ്രിയജയം.

ഈ ഗുണവിശേഷം സ്വന്തകഴിവുകൊണ്ടു സ്വായത്തമാക്കാന്‍ നമുക്കു കഴിയുകയില്ലെന്നു നാം ഗ്രഹിക്കണം. നമുക്കാവശ്യമായ കാര്യങ്ങള്‍ കഷ്ടിച്ചേ നമുക്കു ചെയ്യാനാവൂ - ശ്വസിക്കുക, നടക്കുക, സംസാരിക്കുക എന്നിങ്ങനെയുള്ളവ. പ്രാര്‍ത്ഥന, വിശ്വാസം, സ്നേഹം എന്നിവ മാത്രം അങ്ങനെയിരിക്കട്ടെ. യേശുവില്‍നിന്നുള്ള ആത്മീയജീവന്‍ ആസ്വദിക്കാനുള്ള പദവി വിശ്വാസികളെന്ന നിലയില്‍ നമുക്കുണ്ട്. നമ്മുടെ ആത്മീയസത്തയ്ക്കായും നമുക്കു ലഭിച്ചിരിക്കുന്ന ദൈവികശക്തിക്കായും നാം അവനു നന്ദിയര്‍പ്പിക്കേണ്ടിയിരിക്കുന്നു. ഈ ശേഷികളും ശുശ്രൂഷകളുമെല്ലാം ദൈവത്തിന്റെ ദാനങ്ങളാണ്. അവനെക്കൂടാതെ നമുക്കു യാതൊന്നും ചെയ്യാന്‍ കഴിയില്ല.

യോഹന്നാന്‍ 15:6
6എന്നില്‍ വസിക്കാത്തവനെ ഒരു ശാഖപോലെ പുറത്തുകളഞ്ഞിട്ട് അവന്‍ ഉണങ്ങിപ്പോകുന്നു; ആ വക ചേര്‍ത്തു തീയിലിടുന്നു; അതു വെന്തുപോകും.

ക്രിസ്തുവില്‍ വസിക്കേണ്ടുന്നതിന്റെ ഉത്തരവാദിത്വം നിങ്ങള്‍ക്കാണ്. ഒരു വശത്തു നാം ശ്രദ്ധിക്കുമ്പോള്‍, ആത്മാവിന്റെ ജീവനും ക്രിസ്തുവില്‍ വസിക്കുന്നതും ദാനങ്ങള്‍ (ഴശള) ആണെന്നു കാണാം. മറുവശത്തു നോക്കുമ്പോള്‍, ക്രിസ്തുവുമായുള്ള സഖിത്വം വിട്ടുകളയുന്നയാള്‍ ആത്മഹത്യ ചെയ്യുന്നവനെപ്പോലെയാണ്. ആ വ്യക്തി കഠിനനായിത്തീര്‍ന്നിട്ടു ദൈവക്രോധത്തിന്റെ തീയിലേക്ക് എറിയപ്പെടുന്നു. ക്രിസ്തുവിനെ ഉപേക്ഷിച്ചവരെ യഥാസമയം ദൂതന്മാര്‍ ശേഖരിച്ചു പുറത്തെ ഇരുട്ടിലേക്കു തള്ളിക്കളയും. അവരുടെ മനഃസാക്ഷിയുടെ കുറ്റപ്പെടുത്തല്‍ അവര്‍ക്കു യാതൊരു സ്വസ്ഥതയും കൊടുക്കുകയില്ല. നിത്യതയിലുടനീളം അവരില്‍നിന്നകന്ന അനുകമ്പാര്‍ദ്രനായ ദൈവത്തെ അവര്‍ കാണും. അവന്റെ സ്നേഹത്തില്‍ മുമ്പ് അവരെ പാലിച്ചിരുന്നത് എങ്ങനെയെന്ന് അവര്‍ ഗ്രഹിക്കും. അവര്‍ അവനെ ഉപേക്ഷിച്ചാല്‍, അവരുടെ രക്ഷകനെ അവര്‍ നിന്ദിച്ചു. നിത്യനാശത്തില്‍ എരിയാന്‍ അവര്‍ ബന്ധനത്തിലാണ്.

യോഹന്നാന്‍ 15:7
7നിങ്ങള്‍ എന്നിലും എന്റെ വചനം നിങ്ങളിലും വസിച്ചാല്‍ നിങ്ങള്‍ ഇച്ഛിക്കുന്നത് എന്തെങ്കിലും അപേക്ഷിക്കുവിന്‍; അതു നിങ്ങള്‍ക്കു കിട്ടും.

ക്രിസ്തുവില്‍ വസിക്കുന്ന വ്യക്തി ക്രിസ്തുവിനോടൊപ്പം ധ്യാനനിരതമായ ഒരു ജീവിതമാണു നയിക്കുന്നത്. നാളുകള്‍ക്കു മുമ്പു വിവാഹിതരായ ദമ്പതികള്‍, മനോഭാവങ്ങളും ചിന്തകളും പരസ്പരം അറിയുന്നതുപോലെ. അതുപോലെതന്നെ, ക്രിസ്തുവിനെ സ്നേഹിക്കുന്ന, അവന്റെ ഹിതമറിയുന്നയാള്‍ നാഥനുമായി ചേര്‍ന്നു വസിക്കുന്നു. ദൈവവചനത്തിന്റെ ആഴത്തിലേക്കു ദിവസവും ഇറങ്ങിച്ചെല്ലുന്നതു നല്ല ചിന്തകളാല്‍ നമ്മെ നിറയ്ക്കും. അങ്ങനെ അവന്‍ ചെയ്യുന്നതു നമ്മള്‍ ആഗ്രഹിക്കും. കാരണം, നമ്മുടെ ആന്തരികാനുഭവങ്ങള്‍ അവന്റെ വാക്കുകള്‍കൊണ്ടു നിറഞ്ഞിരിക്കുകയാണ്.

പിന്നെ നാം നമ്മുടെ സ്വാര്‍ത്ഥമോഹങ്ങളനുസരിച്ചു പ്രാര്‍ത്ഥിക്കാതെ, ദൈവരാജ്യത്തിലെ വളര്‍ച്ച ജിജ്ഞാസയോടെ ശ്രദ്ധിക്കും. ആത്മീയപോരാട്ടത്തിലെ കര്‍ത്തവ്യനിരതരായ മദ്ധ്യസ്ഥപ്രാര്‍ത്ഥനക്കാരായി നാം തീരുന്നു. അപ്പോള്‍ നമ്മുടെ ഹൃദയം നിറയെ സ്തുതിയും കൃതജ്ഞതയുമായിരിക്കും, നമ്മുടെ കാര്യങ്ങളും ആവശ്യത്തിലും കഷ്ടതയിലുമായിരിക്കുന്ന, പരിശുദ്ധാത്മാവു നമ്മുടെ ശ്രദ്ധയില്‍പ്പെടുത്തുന്നവരെയും പരിശുദ്ധനായവനു നാം കാഴ്ചവയ്ക്കും. നമ്മുടെ വിശ്വസിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥനയുടെ അടിസ്ഥാനത്തിലാണു യേശു നമ്മുടെ ലോകത്തില്‍ പ്രവര്‍ത്തിക്കുന്നത്. അവന്റെ രക്ഷാവേലയില്‍ പങ്കാളികളാകാന്‍ നമുക്ക് അവന്‍ അനുവാദം നല്‍കുന്നു. നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നുണ്ടോ, എങ്ങനെയാണ്? പരിശുദ്ധാത്മാവിലാണോ നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നത്? ദൈവഹിതത്തിനു വിവിധമായ ഉദ്ദേശ്യങ്ങളുണ്ട്. ഒന്നു നിങ്ങളുടെ വിശുദ്ധിയാണ്; മറ്റൊന്ന് എല്ലാവരും രക്ഷ പ്രാപിച്ചു സത്യത്തിന്റെ പരിജ്ഞാനത്തില്‍ എത്തുന്നതുമാണ്. എളിമയോടെ നാം നടന്നാല്‍, ദൈവനാമം അതിലൂടെ വിശുദ്ധീകരിക്കപ്പെടും. പ്രാര്‍ത്ഥനയുടെ ആത്മാവിനെ നിങ്ങളുടെ ഹൃദയങ്ങളില്‍ പകരേണ്ടതിനു കര്‍ത്താവിനോട് അപേക്ഷിക്കുക. അങ്ങനെ നിങ്ങള്‍ ഏറെ ഫലം പുറപ്പെടുവിക്കുകയും, സ്വര്‍ഗ്ഗീയപിതാവിനെയും നിങ്ങളുടെ വഴികാട്ടിയായ ക്രിസ്തുവിനെയും നിങ്ങള്‍ മഹത്വപ്പെടുത്തുകയും ചെയ്യും.

യോഹന്നാന്‍ 15:8
8നിങ്ങള്‍ വളരെ ഫലം കായ്ക്കുന്നതിനാല്‍ എന്റെ പിതാവു മഹത്വപ്പെടുന്നു; അങ്ങനെ നിങ്ങള്‍ എന്റെ ശിഷ്യന്മാരാകും.

നിങ്ങള്‍ വളരെയേറെ ഫലം പുറപ്പെടുവിക്കണമെന്നാണു യേശു ആഗ്രഹിക്കുന്നത്. നിങ്ങളുടെ ജീവിതത്തിലെ അല്പവിശുദ്ധിയിലോ, കുറച്ചുപേരെ രക്ഷയിലേക്കു നയിക്കുന്നതിലോ, നിങ്ങളുടെ നന്ദിപ്രകടനത്തിലോ അവന്‍ തൃപ്തിയടയുന്നില്ല. ഇല്ല! നിങ്ങളുടെ ശുദ്ധീകരണവും, പിതാവു പൂര്‍ണ്ണനായിരിക്കുന്നതുപോലെ നിങ്ങള്‍ പൂര്‍ണ്ണനായിരിക്കുകയെന്നതും എല്ലാവരും രക്ഷിക്കപ്പെടണമെന്നതുമാണ് അവന്‍ ആഗ്രഹിക്കുന്നത്. സ്വയം സംതൃപ്തിയടയരുത്.

പ്രാര്‍ത്ഥന: യേശുനാഥാ, ഞങ്ങള്‍ നിന്നെ സ്നേഹിക്കുന്നു. നിന്റെ അവയവങ്ങളായി ഞങ്ങളെ സ്വീകരിക്കാന്‍ നീ ലജ്ജിച്ചില്ലല്ലോ. നിന്റെയടുക്കലേക്കു വരാന്‍ നീ വിളിച്ച എല്ലാവരുടെയും രൂപാന്തരത്തിനായി ഞങ്ങള്‍ അപേക്ഷിക്കുന്നു. അവരുടെ പേരുകള്‍ ഓരോന്നായി ഞങ്ങള്‍ പറയുന്നു. നിന്റെ ക്രൂശുമൂലം നീ അവരെ രക്ഷിച്ചുവെന്നു ഞങ്ങള്‍ വിശ്വസിക്കുന്നു. അവരുടെമേല്‍ പരിശുദ്ധാത്മാവ് ഇറങ്ങിയതിലൂടെ അവരുടെ രക്ഷ ഉറപ്പിച്ചു. പിതാവിന്റെയും നിന്റെയും നാമം പരിശുദ്ധാത്മാവില്‍ മഹത്വീകരിക്കപ്പെടട്ടെ. നിന്നെക്കൂടാതെ ഞങ്ങള്‍ക്കു യാതൊന്നും ചെയ്യാന്‍ കഴിയില്ല.

ചോദ്യം:

  1. നാം യേശുവിലും അവന്‍ നമ്മിലുമാകുന്നത് എന്തുകൊണ്ട്?

www.Waters-of-Life.net

Page last modified on May 14, 2012, at 10:45 AM | powered by PmWiki (pmwiki-2.3.3)