Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 084 (The new commandment)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula? -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

മൂന്നാം ഭാഗം - അപ്പോസ്തലന്മാരുടെയിടയില്‍ വെളിച്ചം ശോഭിക്കുന്നു/പ്രകാശിക്കുന്നു (യോഹന്നാന്‍ 11:55 - 17:26)
B - കര്‍ത്താവിന്റെ അത്താഴത്തെത്തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ (യോഹന്നാന്‍ 13:1-38)

3. സഭയ്ക്കുവേണ്ടിയുള്ള പുതിയ കല്പന (യോഹന്നാന്‍ 13:33-35)


യോഹന്നാന്‍ 13:33
33കുഞ്ഞുങ്ങളേ, ഞാന്‍ ഇനി കുറെനേരം മാത്രം നിങ്ങളോടുകൂടെ ഇരിക്കും; നിങ്ങള്‍ എന്നെ അന്വേഷിക്കും; ഞാന്‍ പോകുന്ന ഇടത്തു നിങ്ങള്‍ക്കു വരുവാന്‍ കഴിയുകയില്ലായെന്നു ഞാന്‍ യഹൂദന്മാരോടു പറഞ്ഞതുപോലെ ഇന്നു നിങ്ങളോടും പറയുന്നു.

പിതാവിനെ ആത്മാവില്‍ മഹത്വപ്പെടുത്തിയതിനുശേഷം, നമ്മുടെ വിശ്വാസത്തിന്റെ തലങ്ങളിലൂടെയും അടിസ്ഥാനത്തിലൂടെയും യേശു നമുക്കു വഴികാട്ടുന്നു. അവന്‍ നമ്മോടുകൂടെ ശരീരത്തില്‍ ഇല്ലെന്നുമാത്രം, അവന്‍ സ്വര്‍ഗ്ഗത്തിലുണ്ട്. ലോകത്തിലെ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന കാര്യം ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തു ആണ്. ജീവനുള്ളവനെ അറിയാത്തവനും വിശ്വസിക്കാത്തവനുമായ വ്യക്തി അന്ധനും വഴിതെറ്റിയവനുമാണ്. എന്നാല്‍ അവനെ കാണുന്നവന്‍ ജീവിക്കുകയും നിത്യജീവന്‍ പ്രാപിക്കുകയും ചെയ്യും.

ശിഷ്യന്മാര്‍ക്ക് അനുഗമിക്കാന്‍ കഴിയാത്ത ഒരിടത്തേക്കു താന്‍ പോകുന്നുവെന്നാണു യേശു അവരെ അറിയിച്ചത്. മതകോടതിയുടെ വിചാരണയല്ല, ശവക്കുഴിയല്ല, മറിച്ച് അവന്റെ സ്വര്‍ഗ്ഗാരോഹണമാണ് അവന്‍ പരാമര്‍ശിച്ചത്. പിതാവു പറഞ്ഞു, "ഞാന്‍ നിന്റെ ശത്രുക്കളെ എന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്ത് ഇരിക്കുക." യേശുവിന്റെ അനുയായികളില്‍നിന്ന് ഉടനടി മറഞ്ഞുപോയില്ല, മറിച്ച് അവന്റെ മരണ, പുനരുത്ഥാന, സ്വര്‍ഗ്ഗാരോഹണങ്ങള്‍ക്കു മുന്നോടിയായി അവരെ അറിയിച്ചതാണത്. ആ സ്വര്‍ഗ്ഗത്തില്‍ ഒരാള്‍ക്കും സ്വപരിശ്രമങ്ങളാല്‍ പ്രവേശിക്കാനാവില്ല. യഹൂദന്മാരോട് ഇക്കാര്യം അവന്‍ മുന്നറിയിച്ചിട്ടുണ്ടായിരുന്നു, പക്ഷേ അവര്‍ക്കതു മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. ശിഷ്യന്മാര്‍ക്ക് ഒറ്റിക്കൊടുക്കുന്നത് എപ്പോഴാണെന്ന് ഇപ്പോള്‍ ഗ്രഹിക്കാന്‍ കഴിഞ്ഞോ? അവന്‍ അവരെ പിതാവിനെയും പുത്രനെയും ആരാധിക്കുന്നതില്‍ പങ്കാളികളാക്കി. അങ്ങനെയവര്‍ ദുഃഖാര്‍ത്തമായ ഭാവിയില്‍ മുഴുകിപ്പോകുകയില്ല. അവന്‍ തങ്ങളെ കൈവിടുകയില്ലെന്ന അവന്റെ വിശ്വസ്തതയില്‍ അവര്‍ ആശ്രയിച്ചോ? അവരുടെ പൊതുവായ പരിശ്രമം ഒരിക്കലും പരാജയപ്പെടില്ലേ?

യോഹന്നാന്‍ 13:34-35
34നിങ്ങള്‍ തമ്മില്‍ തമ്മില്‍ സ്നേഹിക്കണമെന്ന പുതിയൊരു കല്പന ഞാന്‍ നിങ്ങള്‍ക്കു തരുന്നു; ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും തമ്മില്‍ തമ്മില്‍ സ്നേഹിക്കണം എന്നു തന്നെ. 35നിങ്ങള്‍ക്കു തമ്മില്‍ തമ്മില്‍ സ്നേഹം ഉണ്ടെങ്കില്‍ നിങ്ങള്‍ എന്റെ ശിഷ്യന്മാരെന്ന് എല്ലാവരും അറിയും.

പരിശുദ്ധാത്മാവിനെ പകര്‍ന്നിട്ടില്ലായ്കയാല്‍, ശിഷ്യന്മാര്‍ യേശുവിനെ പൂര്‍ണ്ണമായി മനസ്സിലാക്കുകയില്ലെന്നു യേശുവിനറിയാമായിരുന്നു. വിശ്വസിക്കാനുള്ള കഴിവില്ലാത്ത അവര്‍ അന്ധന്മാരായിരുന്നു, സ്നേഹിക്കാനുള്ള ഉള്‍പ്രേരണയും അവര്‍ക്കില്ലായിരുന്നു - "ദൈവം സ്നേഹമാകുന്നു, സ്നേഹത്തില്‍ വസിക്കുന്നവന്‍ ദൈവത്തില്‍ വസിക്കുന്നു, ദൈവം അവനിലും വസിക്കുന്നു." പരിശുദ്ധത്രിത്വം സ്നേഹമാണ്. പരിശുദ്ധത്രിത്വത്തിലെ വ്യക്തികള്‍ തമ്മില്‍ സഹിക്കുന്ന സ്നേഹം ഉളവാക്കുന്നതിനാല്‍, പരിശുദ്ധ ത്രിത്വത്തെ ചലിപ്പിക്കുന്ന പ്രമാണം മനുഷ്യരാശിയില്‍ ഉടലെടുക്കാനും, അതിലൂടെ വിശുദ്ധിയുടെ ഉറവിടം ശിഷ്യന്മാരില്‍ യാഥാര്‍ത്ഥ്യമാകുവാനും യേശു ആഗ്രഹിച്ചു.

അങ്ങനെ സഭാംഗങ്ങള്‍ക്കിടയില്‍ പരസ്പരസ്നേഹത്തിനായുള്ള പ്രബോധനം യേശു ശിഷ്യന്മാര്‍ക്കു നല്‍കി. പഴയനിയമത്തിലേതുപോലെയുള്ള പത്തു വിലക്കുകളല്ല, മറ്റെല്ലാ ദൈവകല്പനകളെയും അതിശയിക്കുന്ന ഒരൊറ്റ കല്പനയാണ് അവന്‍ നല്‍കിയത്. ന്യായപ്രമാണത്തിന്റെ നിറവേറല്‍ സ്നേഹമാണ്. അതേ സ്ഥാനത്തു മോശെ ജനത്തിനു നല്‍കിയതു നിഷേധാത്മകമായ (negative) നിയമങ്ങളാണ്, ക്രിസ്തു മാതൃക കാണിച്ചുതന്നതുപോലെതന്നെ നല്ല നിലയിലുള്ള (positive) പ്രവൃത്തികള്‍ക്കായാണു നമ്മെ പ്രേരിപ്പിക്കുന്നത്. സഭാജീവിതത്തിന്റെ സത്തയെന്നതു സ്നേഹമാണ്. സ്നേഹമില്ലാത്ത സഭ സഭയല്ല.

ക്രിസ്തുവിന്റെ വ്യക്തിത്വത്തിന്റെ രഹസ്യം സ്നേഹമാണ്. വഴിതെറ്റിപ്പോയ ആടിനോട് ഇടയനു തോന്നുന്ന അനുകമ്പയും, കാണാതെപോയ ആടിനോടുള്ള ദയയുമാണ് അവനുള്ളത്. ശിഷ്യന്മാരെ അവന്‍ സഹിഷ്ണുതയോടും സൌമ്യതയോടുംകൂടെ വഹിച്ചു. ക്രിസ്തു സ്നേഹത്തെ തന്റെ രാജ്യത്തിന്റെ പ്രമാണമാക്കി. സ്നേഹിക്കുന്നവന്‍ യേശുവിന്റെ കൃപയില്‍ വസിക്കുന്നു, പകയ്ക്കുന്നവന്‍ സാത്താന്റെ വകയാണ്. സ്നേഹം ദയ കാണിക്കുന്നു, ചീര്‍ക്കുന്നതുമില്ല. സ്നേഹം സഹിഷ്ണുത കാണിക്കുന്നു, ശത്രുക്കള്‍ക്കുപോലും നന്മ പ്രത്യാശിക്കുന്നു, അതിന്റെ സ്വഭാവവിശേഷങ്ങള്‍ അപ്പോസ്തലന്മാരുടെ ലേഖനങ്ങളില്‍ നിരവധി തവണ എഴുതിയിട്ടുണ്ടല്ലോ. ദൈവസ്നേഹം ഒരിക്കലും ഉതിര്‍ന്നുപോകുന്നില്ല, അതു സമ്പൂര്‍ണ്ണതയുടെ ബന്ധമാണ്.

സ്നേഹത്തിനുവേണ്ടിയുള്ള ത്യാഗത്തെക്കാള്‍ ഉപരിയായി സഭയ്ക്കു മറ്റൊരടയാളമില്ല. സേവനത്തിനായി നാം നമ്മെത്തന്നെ പരിശീലിപ്പിക്കുന്നെങ്കില്‍ നാം അവന്റെ ശിഷ്യന്മാരായിത്തീരുന്നു. പ്രായോഗികസ്നേഹത്തിന്റെ അര്‍ത്ഥം യേശുവിന്റെ മാര്‍ഗ്ഗദര്‍ശനത്താല്‍ നാം പഠിക്കുന്നു. അവന്റെ ക്ഷമയില്‍ നാം ജീവിക്കുകയും മറ്റുള്ളവരോടു സസന്തോഷം ക്ഷമിക്കുകയുംചെയ്യുന്നു. സഭയില്‍ പദവിക്കായി ആരും ബദ്ധപ്പെടുന്നില്ലെങ്കില്‍, ക്രിസ്തുവിന്റെ ആത്മാവ് ഒരുമിപ്പിച്ചതില്‍ എല്ലാവരും സന്തോഷിക്കുന്നെങ്കില്‍ അവിടെയാണു സ്വര്‍ഗ്ഗം ഇറങ്ങിവരുന്നത്, പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ സഭകള്‍ ജീവനുള്ള നമ്മുടെ കര്‍ത്താവിനാല്‍ സ്ഥാപിതമാകുകയും ചെയ്യുന്നു.

ചോദ്യം:

  1. സ്നേഹം മാത്രമാണു ക്രിസ്ത്യാനികളെ വേര്‍തിരിച്ചുകാട്ടുന്ന അടയാളമെന്നു പറയുന്നത് എന്തുകൊണ്ട്?

www.Waters-of-Life.net

Page last modified on May 14, 2012, at 09:38 AM | powered by PmWiki (pmwiki-2.3.3)