Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 082 (The traitor exposed and disconcerted)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula? -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

മൂന്നാം ഭാഗം - അപ്പോസ്തലന്മാരുടെയിടയില്‍ വെളിച്ചം ശോഭിക്കുന്നു/പ്രകാശിക്കുന്നു (യോഹന്നാന്‍ 11:55 - 17:26)
B - കര്‍ത്താവിന്റെ അത്താഴത്തെത്തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ (യോഹന്നാന്‍ 13:1-38)

2. വിശ്വാസവഞ്ചകനെ തുറന്നുകാട്ടി പരിഭ്രമിപ്പിക്കുന്നു (യോഹന്നാന്‍ 13:18-32)


യോഹന്നാന്‍ 13:18-19
18നിങ്ങളെ എല്ലാവരെയുംകുറിച്ചു പറയുന്നില്ല; ഞാന്‍ തിരഞ്ഞെടുത്തവരെ ഞാനറിയുന്നു; എന്നാല്‍ "എന്റെ അപ്പം തിന്നുന്നവന്‍ എന്റെ നേരെ കുതികാല്‍ ഉയര്‍ത്തിയിരിക്കുന്" എന്നുള്ള തിരുവെഴുത്തു നിറവേറേണ്ടതാകുന്നു. 19അതു സംഭവിക്കുമ്പോള്‍ ഞാന്‍ തന്നെ മശീഹ എന്നു നിങ്ങള്‍ വിശ്വസിക്കേണ്ടതിന്, ഞാന്‍ ഇപ്പോള്‍ അതു സംഭവിക്കുംമുമ്പെ നിങ്ങളോടു പറയുന്നു.

യൂദാ ജീവിച്ചതു സ്നേഹവും സൌമ്യതയും സേവനവുമുള്ളവനായല്ല, ആധിയുള്ളവനായാണ്. ക്രൂരതയും ആധിപത്യവും വിശ്വാസവഞ്ചനയും അവന്‍ തിരഞ്ഞെടുത്തു. യേശുവിനെ വഞ്ചനയിലൂടെ കീഴടക്കാന്‍ അവനാഗ്രഹിച്ചു. അധികാരം പിടിച്ചെടുക്കാന്‍ ക്രിസ്തുവിന്റെ കൈയുടെ ബലം പ്രയോജനപ്പെടുത്താമെന്ന് അവന്‍ ആഗ്രഹിച്ചിരിക്കാം. ഉള്ളിന്റെയുള്ളില്‍ അവനൊരു എതിരാളിയായിരുന്നു, യേശുവിനെ ചവിട്ടിമെതിച്ച് അവനെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയവനാണ്. സ്നേഹത്തില്‍ അടങ്ങിയിരിക്കുന്നത് എന്താണെന്നു ഗ്രഹിക്കുന്നതില്‍ അവന്‍ പരാജയപ്പെട്ടു, യേശു എളിമ കാണിച്ചിടത്ത് അവന്‍ അഹംഭാവം കാണിച്ചു. ധാര്‍ഷ്ട്യവും അധികാരവും ക്രൂരതയുമുള്ള മാര്‍ഗ്ഗങ്ങളാണു യൂദാ ഉദ്ദേശിച്ചത്. അതേസമയം താഴ്മയും സൌമ്യതയുമുള്ള ഒരു ദാസനായിരിക്കുന്നതാണു യേശു തിരഞ്ഞെടുത്തത്.

ഒറ്റിക്കൊടുക്കലിന്റെ മണിക്കൂറിനുവേണ്ടി യേശു തന്റെ ശിഷ്യന്മാരെ സജ്ജരാക്കുകയായിരുന്നു. അങ്ങനെ അവന്റെ കര്‍ത്തൃത്വത്തെ അവര്‍ സംശയിക്കുകയില്ലല്ലോ - അവനെ ജാതികളുടെ കൈയിലേല്പിക്കേണ്ടതാണ് എങ്കില്‍പോലും. വ്യക്തിത്വത്തില്‍ നായകനായ അവന്‍ മുന്‍കൂട്ടി ബലഹീനതയുടെ ഈ മണിക്കൂറിനു സാക്ഷ്യം വഹിച്ചുകൊണ്ട് "ഞാന്‍ ആകുന്നു" എന്നു തന്നെത്തന്നെ വിളിക്കുന്നു. ഇപ്രകാരം പറഞ്ഞാണ് എരിയുന്ന മുള്‍പ്പടര്‍പ്പില്‍ ദൈവം മോശെയ്ക്കു തന്നെത്തന്നെ വെളിപ്പെടുത്തിയത്. തന്റെ ദൈവത്വത്തെക്കുറിച്ചുള്ള അത്തരം ഉറപ്പുകള്‍കൊണ്ടു ശിഷ്യന്മാരുടെ വിശ്വാസത്തെ അവന്‍ ഉറപ്പിച്ചു - അവര്‍ സംശയത്തിലും പ്രലോഭനത്തിലും വീഴുകയില്ലല്ലോ.

യോഹന്നാന്‍ 13:20
20ആമേന്‍, ആമേന്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ഞാന്‍ അയയ്ക്കുന്നവനെ കൈക്കൊള്ളുന്നവന്‍ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവന്‍ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു.

യേശുവിന്റെ അറസ്റിനോടും മരണത്തോടുമുള്ള ബഹുമാനത്തോടെ അവന്‍ ശിഷ്യന്മാരെ ഭയത്തില്‍നിന്നു വിടുവിച്ചു. അവര്‍ക്കായുള്ള അവന്റെ നിയോഗവും സംരക്ഷണവും അവരെ സൂക്ഷിക്കും. യേശു തന്റെ അനുയായികളെ അയച്ചിട്ട് അവരോടൊപ്പം പോകുന്നു. അവന്റെ ദാസന്മാര്‍ പോകുന്നത് അവരുടെ പേരുകളിലല്ല, മറിച്ച് അവരുടെ വാഴ്ത്തപ്പെട്ട നാഥന്റെ നാമത്തിലാണ്. അവരെ സ്വീകരിക്കുന്നവര്‍ പരിശുദ്ധത്രിത്വത്തെ സ്വീകരിക്കുന്നു. അവരുടെ വാക്കുകള്‍ വിശ്വസിക്കുന്ന വ്യക്തി ദൈവപൈതലാകുന്നു. ഈ ദൌത്യം പ്രയാസമേറിയതാണ്; ഇതു സ്വയത്യാഗത്തിനും ശത്രുക്കളെ സ്നേഹിക്കുന്നതിനും, ദാരിദ്യ്രത്തിലും സമൃദ്ധിയിലും ഉറച്ചിരിക്കാനുമാണു വിളിക്കുന്നത്. ഇതുകൂടാതെ ദൈവം അവരില്‍ അധിവസിച്ചുവെന്ന് അവര്‍ക്കറിയാം. അവര്‍ പോകുന്നിടത്തൊക്കെ അവനും കൂടെപ്പോകുന്നു, എവിടെയെല്ലാം അവര്‍ സേവനം ചെയ്യണമെന്ന് അവന്‍ ആഗ്രഹിക്കുന്നുവോ, ആ ലക്ഷ്യങ്ങളിലേക്ക് അവന്റെ ആത്മാവ് അവരെ നയിക്കുന്നു, അങ്ങനെ അവന്റെ വേല പൂര്‍ത്തിയാകുന്നു.

പ്രാര്‍ത്ഥന: യേശുക്രിസ്തുവേ, നാഥാ, നിന്റെ ദാസനായില്ലെങ്കില്‍ എനിക്കു നിന്നില്‍ നിലനില്ക്കാന്‍ കഴിയില്ലെന്നത് എന്നെ ഗ്രഹിപ്പിക്കണമേ. എന്റെ ജീവിതത്തിന്റെ മാതൃകയായി നിന്നെ സദാ കാണണമെന്നു ഞാനാഗ്രഹിക്കുന്നു. അങ്ങനെ നമ്മുടെ കൂടിവരവുകളില്‍ താഴ്മയോടെ തുടരാനും കുടുംബങ്ങളില്‍ ശുശ്രൂഷകനായിരിക്കാനും കഴിയുമല്ലോ. എന്റെ ഹൃദയത്തില്‍ സാത്താന് ഇടംകൊടുക്കാതിരിക്കാന്‍ സഹായിക്കണമേ. സേവനത്തെക്കുറിച്ചു വെറുതെ പറയുക മാത്രം ചെയ്യാതെ, നിന്റെ ശക്തിയിലും ജ്ഞാനത്തിലും അതു പ്രായോഗികമാക്കാന്‍ എന്നെ സഹായിക്കണമേ.

ചോദ്യം:

  1. ക്രിസ്തുവിന്റെ മാതൃകയില്‍നിന്നു നാം എന്താണു പഠിക്കുന്നത്?

www.Waters-of-Life.net

Page last modified on May 14, 2012, at 09:25 AM | powered by PmWiki (pmwiki-2.3.3)