Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 051 (Disparate views on Jesus)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula? -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

രണ്ടാം ഭാഗം - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു (യോഹന്നാന്‍ 5:1 - 11:54)
C - യെരൂശലേമിലേക്കുള്ള യേശുവിന്റെ അന്ത്യയാത്ര (യോഹന്നാന്‍ 7:1 - 11:54) - ഇരുളിന്റെയും വെളിച്ചത്തിന്റെയും വേര്‍പിരിയല്‍
1. കൂടാരപ്പെരുന്നാളിലെ യേശുവിന്റെ വചനങ്ങള്‍ (യോഹന്നാന്‍ 7:1 - 8:59)

b) ജനങ്ങളുടെയും മതവിചാരണക്കോടതിയുടെയും യേശുവിനെ പ്പറ്റിയുള്ള വ്യത്യസ്ത വീക്ഷണങ്ങള്‍ (യോഹന്നാന്‍ 7:14-53)


യോഹന്നാന്‍ 7:31-32
31പുരുഷാരത്തില്‍ പലരും: ക്രിസ്തു വരുമ്പോള്‍ ഇവന്‍ ചെയ്തതില്‍ അധികം അടയാളം ചെയ്യുമോ എന്നു പറഞ്ഞ് അവനില്‍ വിശ്വസിച്ചു. 32പുരുഷാരം അവനെക്കുറിച്ച് ഇങ്ങനെ കുശുകുശുക്കുന്നുവെന്നു പരീശന്മാര്‍ കേട്ടപ്പോള്‍ അവനെ പിടിക്കേണ്ടതിനു മഹാപുരോഹിതന്മാരും പരീശന്മാരും ചേവകരെ അയച്ചു.

യെരൂശലേമിലെ സ്ഥിതി സംഘര്‍ഷഭരിതമായിരുന്നിട്ടും, പലരും യേശുവില്‍ പ്രവര്‍ത്തിക്കുന്ന ശക്തിയില്‍ വിശ്വസിച്ചു. അവര്‍ പറഞ്ഞു, "അവന്‍ മശീഹ ആയിരിക്കാം; ശക്തമായ അടയാളങ്ങള്‍ അവന്‍ ചെയ്തിട്ടുണ്ടല്ലോ. അങ്ങനെ അത്രത്തോളം പരീശന്മാരല്ലാത്തവര്‍ ചിന്തിച്ചു വിശ്വസിക്കുന്നുണ്ട്. തലസ്ഥാനത്തുപോലും യേശുവിന് അനുയായികളെ നാം കാണുന്നുണ്ടല്ലോ."

പരീശന്മാര്‍ കാര്യം മനസ്സിലാക്കിയപ്പോള്‍ ഒറ്റുകാര്‍ക്കു നന്ദി പറഞ്ഞു. ജനങ്ങള്‍ക്കിടയില്‍ ഉണര്‍വ്വുണ്ടായിത്തുടങ്ങി, അവന്റെ പ്രസ്ഥാനം യെരൂശലേമില്‍ വേരു പിടിക്കുന്നു, അസഹ്യത പൂണ്ട അവര്‍ അവരുടെ എതിരാളികളായ പുരോഹിതന്മാരോടും സദൂക്യരോടും സഹകരണത്തിനു മുതിര്‍ന്നു. ദൈവാലയത്തിന്റെ ഉത്തരവാദിത്വം വഹിക്കുന്നവരെ യേശുവിനു വിലക്കേര്‍പ്പെടുത്താന്‍ പ്രോത്സാഹിപ്പിക്കുന്നതായിരുന്നു. മഹാപുരോഹിതന്മാര്‍ ഇതിനോടു യോജിക്കുകയും, യേശുവിനെ പിടിക്കുന്നതിനു പരീശന്മാരുമായി ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കാന്‍ ധാരണയാകുകയും ചെയ്തു.

ദൈവാലയത്തിലെ പ്രാകാരത്തില്‍ ദിവ്യോപദേഷ്ടാവിനു ചുറ്റും ദൂതന്മാരുണ്ടായിരുന്നു. മേലധികാരികളുടെ ഉത്തരവു നടപ്പാക്കുന്നതില്‍നിന്നു പടയാളികളെ അവര്‍ തടഞ്ഞു. ഈ ചേവകര്‍ വരുന്നതു യേശു കണ്ടു, പക്ഷേ അവന്‍ ഓടിപ്പോയില്ല. പകരം അവന്റെ മഹത്വം അവിടെ അവന്‍ വെളിപ്പെടുത്തി. ദൈവത്തിന്റെ രക്ഷാപദ്ധതിയെക്കുറിച്ചുള്ള ഒരു മുന്നറിയിപ്പായി സുവിശേഷത്തിന്റെ എഴുത്തുകാരന്‍ നമുക്കായി രേഖപ്പെടുത്തുന്നു.

യോഹന്നാന്‍ 7:33-36
33യേശുവോ: ഞാന്‍ ഇനി കുറേ നേരം നിങ്ങളോടുകൂടെ ഇരിക്കുന്നു; പിന്നെ എന്നെ അയച്ചവന്റെ അടുക്കല്‍ പോകുന്നു. 34നിങ്ങള്‍ എന്നെ അന്വേഷിക്കും, കണ്ടെത്തുകയില്ലതാനും; ഞാന്‍ ഇരിക്കുന്ന ഇടത്തു നിങ്ങള്‍ക്കു വരുവാന്‍ കഴിയുകയുമില്ല എന്നു പറഞ്ഞു. 35അതു കേട്ടിട്ടു യഹൂദന്മാര്‍: നാം കണ്ടെത്താതവണ്ണം ഇവന്‍ എവിടേക്കു പോകുവാന്‍ ഭാവിക്കുന്നു? യവനന്മാരുടെ ഇടയില്‍ ചിതറിപ്പാര്‍ക്കുന്നവരുടെ അടുക്കല്‍ പോയി യവനരെ ഉപദേശിക്കാന്‍ ഭാവമോ? 36നിങ്ങള്‍ എന്നെ അന്വേഷിക്കും, എന്നെ കണ്ടെത്തുകയില്ലതാനും; ഞാന്‍ ഇരിക്കുന്നേടത്തു നിങ്ങള്‍ക്കു വരുവാന്‍ കഴിയുകയുമില്ലായെന്ന് ഈ പറഞ്ഞ വാക്ക് എന്ത് എന്നു തമ്മില്‍ തമ്മില്‍ പറഞ്ഞു.

യേശുവിന്റെ ശത്രുക്കളോടു യേശു വിളിച്ചുപറഞ്ഞത്, അവന്‍ കുറച്ചുകാലത്തേക്ക് അവന്റെ സഹചാരികളുടെകൂടെ വസിക്കുമെന്നാണ്. ദൈവകുഞ്ഞാടെന്ന നിലയില്‍ താന്‍ മരിക്കുമെന്ന് അവനു നേരത്തെത്തന്നെ അറിയാമായിരുന്നു. അതേസമയംതന്നെ അവന്റെ പുനരുത്ഥാനം, പിതാവിന്റെയടുക്കലേക്കുള്ള ആരോഹണം എന്നിവയുടെ സമയവും അവനറിഞ്ഞിരുന്നു. നമ്മെ വീണ്ടെടുക്കുന്നതിനുവേണ്ടി തന്നെ അയച്ച പിതാവിനായി യേശു വാഞ്ഛിച്ചു. നമ്മെ സ്നേഹിച്ചതിന്റെ പേരിലാണ് അവന്‍ തന്റെ സ്വര്‍ഗ്ഗീയ ഭവനം വിട്ട് ഈ ലോകത്തില്‍ കഴിഞ്ഞത്.

യേശുവിന്റെ പുനരുത്ഥാനത്തിലും സ്വര്‍ഗ്ഗാരോഹണത്തിലും അനുയായികള്‍ വിസ്മയഭരിതരാകുന്നത് എങ്ങനെയെന്നു യേശു മുന്‍കൂട്ടിക്കണ്ടു. അവനോടുകൂടി സ്വര്‍ഗ്ഗത്തിലേക്ക് ഉയരുന്ന ആത്മീയശരീരങ്ങള്‍ അവര്‍ക്കില്ലാത്തതിനാല്‍ ദുഃഖത്തോടെയായിരിക്കും അവര്‍ മടങ്ങിപ്പോവുക. അവന്റെ ശത്രുക്കള്‍, 'നഷ്ടപ്പെട്ട' അവന്റെ ശരീരം തിരഞ്ഞുനടക്കും - അതു കല്ലറയില്‍നിന്നു മറഞ്ഞുപോകുന്നതാണല്ലോ. രക്ഷകനെ സ്നേഹിക്കാത്തവര്‍ക്ക് അയ്യോ കഷ്ടം! അവന്റെ മഹത്വത്തില്‍ പങ്കുകൊള്ളാനോ, സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാനോ അവര്‍ക്കു കഴിയില്ല. അവരുടെ പാപങ്ങള്‍ അവരെ ദൈവത്തില്‍നിന്നു വേര്‍തിരിക്കും. കൃപയുടെ ലോകത്തുനിന്ന് അവിശ്വാസം അവരെ പുറത്താക്കിക്കളയുന്നു.

യഹൂദന്മാര്‍ യേശുവിന്റെ വചനങ്ങള്‍ ഗ്രഹിക്കുന്നതില്‍ പരാജയപ്പെട്ടു. മാനുഷികമായ നിലകളില്‍ അവര്‍ ചിന്തിച്ചത്, യേശു മെഡിറ്ററേനിയന്‍ കടലിനു ചുറ്റുമുള്ള ഗ്രീക്കുപട്ടണങ്ങളിലെ യഹൂദപ്പള്ളികളിലേക്ക് ഓടിപ്പോകാനാഗ്രഹിച്ചുവെന്നാണ്. എബ്രായതിരുവെഴുത്തുകള്‍ പരിചയമില്ലാത്തവരുടെ ഇടയില്‍നിന്ന് അനുയായികളെ പിടിക്കുകയെന്നതായിരിക്കാം അവന്റെ ഉദ്ദേശ്യം. ചിലര്‍ പരിഹസിച്ചുപറഞ്ഞു, "ഒരു പഠിച്ച പ്രസംഗകനായിത്തീരാനുള്ള താത്പര്യം അവനു കാണും. അങ്ങനെ അവന്റെ കാഴ്ചപ്പാടുകള്‍ ഗ്രീക്കു തത്വജ്ഞാനികളുടെ മുമ്പില്‍ അവതരിപ്പിച്ച് അവരെ ജീവനുള്ള ദൈവത്തിലേക്കു നയിക്കാമല്ലോ."

യേശുവിന്റെ പ്രസംഗങ്ങളും ഈ സംഭവങ്ങളും യോഹന്നാന്‍ രേഖപ്പെടുത്തിയപ്പോള്‍, അദ്ദേഹം എഫെസോസില്‍ ഗ്രീക്കുകാരുടെയിടയില്‍ താമസിക്കുകയായിരുന്നു. അവിടേക്കു ചിതറിപ്പോയ യഹൂദന്മാരിലേക്കു രക്ഷയുടെ സദ്വാര്‍ത്ത എത്തിച്ചേരുകയും പല ഗ്രീക്കുകാര്‍ ക്രിസ്തുവില്‍ വിശ്വസിക്കുകയും ചെയ്തു. യേശുവിലും യഹൂദന്മാരുടെ പരിഹാസത്തിലും യോഹന്നാന്‍ കണ്ടത്, ഗ്രീക്കുകാരുടെയിടയിലെ ശ്രേഷ്ഠനായ ഉപദേഷ്ടാവ് യേശുവാണെന്ന പ്രഖ്യാപനമാണ്. ദോഷചിന്ത/അശുഭാപ്തിവിശ്വാസത്തിലേക്കു നയിക്കുന്ന വരണ്ട തത്വജ്ഞാനമല്ല അവന്‍ മുന്നോട്ടുവെച്ചത്. അവന്‍ ജീവദാതാവാണ്, അവനില്‍നിന്നു പുറപ്പെടുന്ന ശക്തി ഒരിക്കലും പരാജയപ്പെടില്ല.

ചോദ്യം:

  1. യേശുവിന്റെ ഭാവിസംബന്ധമായി എന്തു മുന്നറിയിപ്പാണു യേശു നല്‍കിയത്?

www.Waters-of-Life.net

Page last modified on May 10, 2012, at 12:54 PM | powered by PmWiki (pmwiki-2.3.3)