Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 047 (Sifting out of the disciples)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula? -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

രണ്ടാം ഭാഗം - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു (യോഹന്നാന്‍ 5:1 - 11:54)
B - യേശു ജീവന്റെ അപ്പം (യോഹന്നാന്‍ 6:1-71)

5. ശിഷ്യന്മാരില്‍നിന്ന് ഒരു വേര്‍തിരിച്ചെടുക്കല്‍ (യോഹന്നാന്‍ 6:59-71)


യോഹന്നാന്‍ 6:66-67
66അന്നുമുതല്‍ അവന്റെ ശിഷ്യന്മാരില്‍ പലരും പിന്‍വാങ്ങിപ്പോയി, പിന്നെ അവനോടുകൂടെ സഞ്ചരിച്ചില്ല. 67ആകയാല്‍ യേശു പന്തിരുവരോട്: നിങ്ങള്‍ക്കും പൊയ്ക്കൊള്ളുവാന്‍ മനസ്സുണ്ടോ എന്നു ചോദിച്ചു.

അയ്യായിരം പേര്‍ക്ക് ആഹാരം കൊടുത്ത അത്ഭുതം അനേകരെ ഉത്സാഹിപ്പിച്ചു. എന്നാലും, ഇതിന്റെ പിന്നിലുള്ള വഞ്ചന യേശു എടുത്തുകാട്ടി, അത് അനേകരെ അവനില്‍നിന്ന് അകറ്റിക്കളഞ്ഞു. ഉപരിപ്ളവമായ തീക്ഷ്ണതയോ ഭക്തിയോ, സംശയോദ്ദേശ്യത്തി(doubtful purpose)നായുള്ള വെറും വിശ്വാസമോ അല്ല യേശുവിനു വേണ്ടത്. പിന്മാറാതെയുള്ള ഒരു രണ്ടാം ജനനവും, അവനു വഴങ്ങുന്ന ഒരു നിഷ്ക്കളങ്കവിശ്വാസവുമാണ് അവനാഗ്രഹിക്കുന്നത്. അതേസമയം, യെരൂശലേമിലെ മതവിചാരണസംഘത്തില്‍നിന്നുള്ള ചാരന്മാര്‍ അവന്റെ അനുയായികളില്‍ കടന്നു. വിശ്വസ്തരായ അനുയായികളെ അവര്‍ പള്ളിയില്‍നിന്നു പുറത്താക്കുമെന്നു ഭീഷണിപ്പെടുത്തി -ഒരിക്കല്‍ ഈ സംഘം യേശുവിനെ 'വഞ്ചകനെ'ന്നു വിളിച്ചതാണല്ലോ. കഫര്‍ന്നഹൂമിലുള്ള പലരും തിരിഞ്ഞുപോയി, അങ്ങനെ സാധാരണക്കാരായ ജനക്കൂട്ടവും അവനെതിരായി. വിശ്വസ്തരായവര്‍പോലും നീതിപീഠ ത്തിന്റെ അധികാരത്തെ ഭയപ്പെട്ടു. യേശുവിന്റെ വിശ്വാസപ്രമാണം അങ്ങേയറ്റത്തേ(ലഃൃലാല)താണ്, ഒരു ന്യൂനപക്ഷമായ അനുയായികള്‍ മാത്രമേ അവന്റെ കൂടെയുള്ളൂ എന്ന് അവര്‍ക്കു തോന്നി. കര്‍ത്താവു പതിരില്‍നിന്നു ഗോതമ്പു പാറ്റി വേര്‍തിരിക്കുകയായിരുന്നു.

ഇതിനുമുമ്പായി, പന്ത്രണ്ടു ഗോത്രങ്ങളെ പ്രതിനിധീകരിച്ചെന്നതുപോലെ പന്ത്രണ്ട് അപ്പോസ്തലന്മാരെ അനുയായികളില്‍നിന്നു ക്രിസ്തു തിരഞ്ഞെടുത്തു. ഈ സംഖ്യ സ്വര്‍ഗ്ഗത്തെയും ഭൂമിയെയും പ്രതിനിധീകരിക്കുന്ന താണ് - 3x4; കൂടുതല്‍ വ്യക്തമാക്കിയാല്‍, പരിശുദ്ധ ത്രിത്വവും ഭൂമിയുടെ നാലു മൂലകളുമാണ്. മൂന്നും നാലും തമ്മില്‍ ഗുണിക്കുമ്പോള്‍ പന്ത്രണ്ടു കിട്ടുന്നു. ഇങ്ങനെ, അവന്റെ ശിഷ്യവൃന്ദത്തില്‍ സ്വര്‍ഗ്ഗവും ഭൂമിയും തമ്മില്‍ ഇഴപിരിയുന്നു - വിശുദ്ധ ത്രിത്വം ഭൂമിയുടെ നാലു മൂലകളുമായിപ്പിണയുന്നതുപോലെ. ഇങ്ങനെ ആളുകള്‍ പിരിഞ്ഞുപോയശേഷം, തിരഞ്ഞെടുക്കപ്പെട്ടവരുടെ വിളി ഉറപ്പാക്കാന്‍ യേശു അവരെ പരീക്ഷിച്ചുചോദിച്ചു: "നിങ്ങള്‍ക്കും പോകുവാന്‍ മനസ്സുണ്ടോ?'' ഈ ചോദ്യത്തോടെ ശിഷ്യന്മാരുടെ ഭാവിപദ്ധതി തീരുമാനിക്കാനാണു യേശു നിര്‍ബ്ബന്ധിച്ചത്. ഈ നിലയില്‍, ഉത്ക്കണ്ഠാകുലമായ സമയത്തിലും ഉപദ്രവങ്ങളുടെ വേളകളിലും അവന്‍ നമ്മോടും നമ്മുടെ സുഹൃത്തുക്കളോടും ചോദിക്കുന്നത്, നിനക്കു പോകാന്‍ മനസ്സുണ്ടോ അതോ അവനോടു ചേര്‍ന്നിരിക്കാമോ എന്നാണ്. പാരമ്പര്യങ്ങള്‍, വികാരങ്ങള്‍, യുക്തി, ഭൌതികസുരക്ഷിതത്വം എന്നിവ ഒരു കൈയിലും മറുകൈയില്‍ യേശുവുമായുള്ള ബന്ധവും - ഏതിനാണു കൂടുതല്‍ പ്രാധാന്യം?

യോഹന്നാന്‍ 6:68-69
68ശിമോന്‍ പത്രോസ് അവനോട്: കര്‍ത്താവേ, ഞങ്ങള്‍ ആരുടെയടുക്കല്‍ പോകും? നിത്യജീവന്റെ വചനങ്ങള്‍ നിന്റെ പക്കലുണ്ട്. 69നീ ദൈവത്തിന്റെ പരിശുദ്ധന്‍ എന്നു ഞങ്ങള്‍ വിശ്വസിച്ചും അറിഞ്ഞുമിരിക്കുന്നു എന്ന് ഉത്തരം പറഞ്ഞു.

ക്രിസ്തുവിന്റെ പ്രവചനത്തിന്റെ പ്രാമാണ്യം പത്രോസ് പ്രകടമാക്കി. ക്രിസ്തു ഉറപ്പുള്ള പാറയാണെന്നതായിരുന്നു അത്. മറ്റുള്ളവരുടെ പ്രതിനിധിയായി അവന്‍ തുടര്‍ന്നുപറഞ്ഞു, "കര്‍ത്താവേ, ഞങ്ങള്‍ ആരുടെയടുക്കല്‍ പോകും? നീ മാത്രമാണു നിത്യജീവന്റെ ഉറവിടം." യേശുവിന്റെ ചിന്ത അവന്‍ മുഴുവനായി ഗ്രഹിച്ചുകാണില്ല. എന്നാല്‍ നസറായനായ യേശു സ്വര്‍ഗ്ഗത്തില്‍നിന്നുള്ള കര്‍ത്താവാണെന്നും, ഉണര്‍ത്തുന്ന ശക്തിയോടെ അവനില്‍നിന്നു സൃഷ്ടിപരമായ വാക്കുകള്‍ വരുന്നുവെന്നും, അവനൊരു വെറും മനുഷ്യനല്ലെന്നും പത്രോസിന് ആഴമായി ബോദ്ധ്യപ്പെട്ടു. കര്‍ത്താവാണ് അതെന്ന് അവന്‍ വിശ്വസിച്ചു. അപ്പം വിതരണം ചെയ്യാന്‍ അവനുമുണ്ടായിരുന്നു. അവന്‍ മുങ്ങിത്താഴാന്‍ തുടങ്ങിയപ്പോള്‍ കര്‍ത്താവിന്റെ കരം അവനെ പിടിച്ചതാണ്. പത്രോസിന്റെ ഹൃദയം യേശുവിനോടു ചേര്‍ന്നിരുന്നു. മറ്റെന്തിനെക്കാളധികം അവന്‍ യേശുവിനെ സ്നേഹിച്ചു, അവന്‍ യേശുവിനെ വിട്ടുപോകുകയില്ല. യേശു ആദ്യമേ പത്രോസിനെ തിരഞ്ഞെടുത്തതു നിമിത്തം പത്രോസ് യേശുവിനെ തിരഞ്ഞെടുത്തു.

അപ്പോസ്തലന്മാരുടെ നേതാവ് ഈ വാക്കുകളോടെയാണ് അവന്റെ സാക്ഷ്യം അവസാനിപ്പിച്ചത്: "ഞങ്ങള്‍ വിശ്വസിച്ച് അറിഞ്ഞിരിക്കുന്നു." ശ്രദ്ധിക്കുക, അവന്‍ പറഞ്ഞതു "ഞങ്ങള്‍ അറിഞ്ഞു വിശ്വസിച്ചിരിക്കുന്നു" എന്നല്ല. ഹൃദയത്തിന്റെ ദര്‍ശനത്തെ തുറക്കുന്നതു വിശ്വാസമാണല്ലോ. നമ്മുടെ മനസ്സിനെ പ്രകാശിപ്പിക്കുന്നതാണു വിശ്വാസം. ഇങ്ങനെ, പത്രോസും അവന്റെ സഹശിഷ്യന്മാരും ദൈവാത്മാവിന്റെ ആകര്‍ഷണത്തിനു വഴങ്ങി. യേശുവിലുള്ള വിശ്വാസത്തിലേക്ക് ആത്മാവ് അവരെ നയിച്ചു, സത്യമറിയാന്‍ ആത്മാവ് അവരെ പ്രകാശിപ്പിച്ചു. അവന്റെ മറഞ്ഞിരിക്കുന്ന മഹത്വം ഗ്രഹിക്കുന്നതിലേക്ക് അവര്‍ വളര്‍ന്നു. സത്യമായ എല്ലാ അറിവും യേശുവില്‍നിന്നു നേരിട്ടു ലഭിക്കുന്ന കൃപാവരമാണ്.

യേശുവിലുള്ള ശിഷ്യന്മാരുടെ വിശ്വാസത്തിന്റെ പ്രകൃതമെന്തായിരുന്നു? ഈ വിശ്വാസത്തിന്റെ ഉള്ളടക്കമെന്തായിരുന്നു? ദൈവികമശീഹയോട് അവര്‍ ചേര്‍ന്നിരുന്നു, അവനിലാണ് ആത്മാവിന്റെ സമ്പൂര്‍ണ്ണത വസിച്ചിരുന്നത്. പൌരോഹിത്യം, പ്രവാചകത്വം, രാജത്വം എന്നീ മൂന്നു ചുമതലകളും യേശുവില്‍ അവന്‍ സമ്മേളിപ്പിച്ചു. പഴയനിയമത്തില്‍ രാജാക്കന്മാര്‍, മഹാപുരോഹിതന്മാര്‍, പ്രവാചകന്മാര്‍ എന്നിവരെ പരിശുദ്ധാത്മാവ് അഭിഷേകം ചെയ്തിരുന്നു. ക്രിസ്തുവില്‍ സ്വര്‍ഗ്ഗത്തിലെ അനുഗ്രഹങ്ങളും ശേഷികളുമെല്ലാം കൂടിച്ചേര്‍ന്നിരുന്നു. അവന്‍ സര്‍വ്വശക്തനായ ദൈവികരാജാവാണ്; അതേസമയംതന്നെ മനുഷ്യരാശിയെ അവരുടെ സ്രഷ്ടാവുമായി അനുരഞ്ജിപ്പിക്കുന്ന മഹാപുരോഹിതനുമാണ്. മരിച്ചവരെ ഉയിര്‍പ്പിക്കാന്‍ കഴിയുന്ന അവന്‍ ലോകത്തെ ന്യായം വിധിക്കും. വിശ്വാസത്താല്‍ ക്രിസ്തുവിന്റെ മഹത്വം പത്രോസ് ഗ്രഹിച്ചു.

പത്രോസിനോടൊപ്പം ശിഷ്യന്മാര്‍ ഒരുമിച്ചു വിശ്വസിച്ചു. വക്താവെന്ന നിലയില്‍ അവനോടൊപ്പം അവര്‍ നിര്‍ണ്ണായകമായ സാക്ഷ്യം പ്രസ്താവിച്ചു: ഈ യേശു ദൈവത്തിന്റെ പരിശുദ്ധനാണ്, സാധാരണക്കാരനല്ല, പിന്നെയോ സത്യദൈവവുമാണ്. ദൈവപുത്രനെന്ന നിലയില്‍ ദൈവത്തിനുള്ള ഗുണഗണങ്ങളെല്ലാം അവനിലുണ്ടായിരുന്നു. അവനില്‍ പാപമില്ലായിരുന്നു, സ്നാപകന്‍ പ്രവചിച്ചതുപോലെ ദൈവത്തിന്റെ കുഞ്ഞാടെന്ന നിലയിലുള്ള പ്രവൃത്തി അവന്‍ ചെയ്തു. ശിഷ്യന്മാര്‍ അവനെ സ്നേഹിച്ച് ആദരിച്ചു. കാരണം, അവന്റെ സാന്നിദ്ധ്യമെന്നാല്‍ ദൈവസാന്നിദ്ധ്യമാണെന്ന് അവര്‍ക്കറിയാമായിരുന്നു. പുത്രനില്‍ അവര്‍ പിതാവിനെക്കണ്ടു, ദൈവം സ്നേഹമാണെന്ന് അവര്‍ മനസ്സിലാക്കി.

യോഹന്നാന്‍ 6:70-71
70യേശു അവരോട്: നിങ്ങളെ പന്ത്രണ്ടുപേരെ ഞാന്‍ തിരഞ്ഞെടുത്തില്ലയോ? എങ്കിലും നിങ്ങളില്‍ ഒരുത്തന്‍ ഒരു പിശാച് ആകുന്നു എന്ന് ഉത്തരം പറഞ്ഞു. ഇത് അവന്‍ ശിമോന്‍ ഈസ്കര്യോത്തായുടെ മകനായ യൂദയെക്കുറിച്ചു പറഞ്ഞു. 71ഇവന്‍ പന്തിരുവരില്‍ ഒരുത്തന്‍ എങ്കിലും അവനെ കാണിച്ചുകൊടുക്കാനുള്ളവന്‍ ആയിരുന്നു.

യേശു ഈ സാക്ഷ്യം സന്തോഷത്തോടെ സ്വാഗതം ചെയ്തു. വളരുന്ന വിശ്വാസത്തിന്റെ സൂചനയായിരുന്നു അത്. എന്നിട്ടും, അവരിലൊരാള്‍ പല സന്ദര്‍ഭങ്ങളിലും അവനെ എതിര്‍ക്കുന്നതായി അവന്‍ ഗ്രഹിച്ചു. അവന്റെ ഹൃദയം അങ്ങേയറ്റം കഠിനമായതുകൊണ്ടാണ് അവനെ "പിശാച് എന്നു യേശു വിളിച്ചത്. അപ്പോസ്തലന്മാരെയെല്ലാം പിതാവ് ആകര്‍ഷിച്ചു തിരഞ്ഞെടുത്തതാണ്. പക്ഷേ അവരൊന്നും ദൈവത്തിന്റെ കൈകളില്‍ യന്ത്രപ്പാവകളല്ലായിരുന്നു. ദൈവാത്മാവിന്റെ ശബ്ദത്തിന് അനുസരണം കാട്ടാനോ അതിനെ അവഗണിക്കാനോ ഉള്ള സ്വാതന്ത്യ്രം അവര്‍ക്കുണ്ടായിരുന്നു. യൂദാ മനഃപൂര്‍വ്വം ദൈവശബ്ദത്തിനെതിരെ അവന്റെ മനസ്സ് കൊട്ടിയടയ്ക്കുകയും സാത്താനു കീഴടങ്ങുകയും ചെയ്തു - സാത്താന്‍ യൂദയുമായി ഒരു മാനസികബന്ധം തന്നെ സ്ഥാപിച്ചെടുത്തു. മറ്റുള്ളവര്‍ യേശുവിനെ വിട്ടുപോയതുപോലെ യൂദാ പോയില്ല, അവന്‍ യേശുവിനെ വിട്ടുമാറാതെ അനുഗമിച്ചു - വിശ്വാസിയെന്നു നടിക്കുന്ന ഒരു കപടഭക്തന്‍. അവന്‍ "വ്യാജത്തിന്റെ അപ്പന്റെ മകനായിത്തീരുകയും, വഞ്ചനയില്‍ വളരുകയും ചെയ്തു. അതേസമയം യേശുവിന്റെ മശീഹ എന്ന പങ്ക് (role) പത്രോസ് ഏറ്റുപറഞ്ഞു. മതവിചാരണക്കോടതിക്കു യേശുവിനെ ഒറ്റിക്കൊടുക്കാനുള്ള പദ്ധതികള്‍ യൂദാ ആവിഷ്ക്കരിച്ചു. വെറുപ്പില്‍നിന്നു പ്രചോദനമുള്‍ക്കൊണ്ട് അവന്‍ അതിനുള്ള തന്ത്രങ്ങള്‍ രഹസ്യമായി ആവിഷ്ക്കരിച്ചു.

അപ്പോസ്തലന്മാര്‍ക്കു നല്‍കിയിരിക്കുന്ന അധികാരത്തിന്മേലുള്ള മനസ്സില്‍ തറയ്ക്കുന്ന പ്രവൃത്തികളോടെയല്ല സുവിശേഷത്തിന്റെ എഴുത്തുകാരന്‍ ഈ അദ്ധ്യായം സമാപിപ്പിക്കുന്നത്. മറിച്ച്, വിശ്വസ്തരുടെ ഇടയില്‍പ്പോലും ഒറ്റിക്കൊടുക്കുന്നവന്‍ കാണുമെന്ന വസ്തുതയ്ക്കു പ്രാധാന്യം നല്‍കുകയാണു ചെയ്യുന്നത്. യേശു അവനെ ഓടിച്ചുകളയുകയോ, അവന്റെ പേരു മറ്റുള്ളവര്‍ക്കു വെളിപ്പെടുത്തുകയോ ചെയ്തില്ല. മറിച്ച്, യൂദാ അവന്റെ ഹൃദയത്തിന്റെ ദുഷ്ടതയെക്കുറിച്ച് അനുതപിക്കുമെന്നു കരുതി അവനെ സഹിക്കുകയാണു ചെയ്തത്. പ്രിയ സഹോദരാ, സഹോദരീ, താഴ്മയോടെ നിങ്ങളെത്തന്നെ ഒന്നു പരിശോധിക്കുക. നിങ്ങളൊരു ദൈവമകന്‍/ദൈവമകള്‍ ആണോ അതോ സാത്താന്റെ കുഞ്ഞാണോ? ആത്മാവിന്റെ ആകര്‍ഷണത്തിനു താങ്കള്‍ മനസ്സു തുറക്കുന്നുണ്ടോ അതോ സാത്താനുമായി സന്ധിചെയ്യാനാണോ താങ്കള്‍ക്കു പ്രവണത? സൂക്ഷിക്കുക, ജീവിതത്തിന്റെ ലക്ഷ്യം തെറ്റിപ്പോകും. നിങ്ങളുടെ കര്‍ത്താവു നിങ്ങളെ സ്നേഹിക്കുന്നു, അവന്‍ നിങ്ങളെ രക്ഷിച്ചിരിക്കുന്നു. എന്നിരുന്നാലും, അവന്റെ രക്ഷ താങ്കള്‍ തിരസ്ക്കരിച്ചാല്‍ ദുഷ്ടവഴികളിലേക്കു നിങ്ങള്‍ ഒഴുകിപ്പോകുകയും സാത്താന്റെ ബന്ധനത്തില്‍ അകപ്പെടുകയും ചെയ്യും. ക്രിസ്തുവിലേക്കു തിരിച്ചുവരൂ, അവന്‍ താങ്കള്‍ക്കായി കാത്തിരിക്കുന്നു.

പ്രാര്‍ത്ഥന: ഓ, യേശുക്രിസ്തുവേ, നീ ദൈവപുത്രനാണ്. പരിശുദ്ധനും പരമകാരുണികനുമാണ്, ശക്തനും ജയശാലിയുമാണ്. എന്റെ അതിക്രമങ്ങള്‍ എന്നോടു ക്ഷമിച്ച് എന്നെ നിന്റെ ഉടമ്പടിയില്‍ ഉറപ്പിക്കണമേ. അങ്ങനെ വിശുദ്ധിയില്‍ ജീവിച്ച്, നിന്റെ സന്നിധിയില്‍ തുടരാനും നിന്റെ സ്വരൂപത്തോട് അനുരൂപപ്പെടാനും കഴിയുമല്ലോ. വിശ്വാസത്തിലും പരിജ്ഞാനത്തിലും വളരുവാന്‍ നിന്റെ അനുയായികളെ ശുദ്ധീകരിക്കണമേ; അങ്ങനെ, ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു നീ മാത്രമാണെന്ന് എല്ലാവരോടും സാക്ഷ്യപ്പെടുത്താന്‍ കഴിയുമല്ലോ. ആമേന്‍.

ചോദ്യം:

  1. പത്രോസിന്റെ സാക്ഷ്യത്തിന്റെ ധ്വനികള്‍ എന്തെല്ലാമാണ്?

www.Waters-of-Life.net

Page last modified on May 10, 2012, at 12:14 PM | powered by PmWiki (pmwiki-2.3.3)