Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 045 (Jesus offers people the choice)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula? -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

രണ്ടാം ഭാഗം - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു (യോഹന്നാന്‍ 5:1 - 11:54)
B - യേശു ജീവന്റെ അപ്പം (യോഹന്നാന്‍ 6:1-71)

4. "സ്വീകരിക്കുക, അല്ലെങ്കില്‍ തിരസ്ക്കരിക്കുക'' - യേശു ജനത്തിനു നല്‍കിയ തിരഞ്ഞെടുക്കല്‍ (യോഹന്നാന്‍ 6:22-59)


യോഹന്നാന്‍ 6:51
51സ്വര്‍ഗ്ഗത്തില്‍നിന്ന് ഇറങ്ങിയ ജീവനുള്ള അപ്പം ഞാന്‍ ആകുന്നു; ഈ അപ്പം തിന്നുന്നവനെല്ലാം എന്നേക്കും ജീവിക്കും; ഞാന്‍ കൊടുക്കാനിരിക്കുന്ന അപ്പമോ ലോകത്തിന്റെ ജീവനുവേണ്ടി ഞാന്‍ കൊടുക്കുന്ന എന്റെ മാംസം ആകുന്നു.

ചലിക്കുകയോ സംസാരിക്കുകയോ ചെയ്യുന്ന അപ്പം നിങ്ങള്‍ എന്നെങ്കിലും കണ്ടിട്ടുണ്ടോ? യേശു തന്നെത്താന്‍ വിളിക്കുന്നതു ജീവന്റെ അപ്പം, ജീവിക്കുന്ന അപ്പം എന്നാണ്. സ്വര്‍ഗ്ഗത്തില്‍നിന്നുള്ള ഭൌതിക അപ്പത്തെക്കുറിച്ചല്ല, മറിച്ചു ദൈവികാഹാരത്തെക്കുറിച്ചാണ് അവന്‍ സംസാരിക്കുന്നത്. ആക്ഷരികമായി അവന്റെ മാംസം നാം തിന്നണമെന്നല്ല അവന്‍ പറയുന്നത് - നാം നരഭോജികളല്ലല്ലോ.

പെട്ടെന്നു യേശു സ്വന്തമരണത്തെക്കുറിച്ചു പറയാന്‍ തുടങ്ങി. അവന്റെ ആത്മീയതയല്ല, അവന്റെ അവതാരമാണു മനുഷ്യവര്‍ഗ്ഗത്തെ വീണ്ടെടുത്തത്. നമ്മുടെ പാപത്തിനുവേണ്ടി നല്‍കാന്‍ അവന്‍ മനുഷ്യനായിത്തീര്‍ന്നു. അവന്റെ കേള്‍വിക്കാര്‍ക്ക് ഇത് അസഹ്യതയുളവാക്കി. അന്തസ്സുള്ള ഒരു കുടുംബത്തിലെ സാധാരണക്കാരനായ ഒരു മനുഷ്യനാണവന്‍. സ്വര്‍ഗ്ഗത്തില്‍നിന്ന് ഒരു ദൂതന്‍ പ്രത്യക്ഷപ്പെട്ടിരുന്നെങ്കില്‍, അവരവനെ കൈയടിച്ചുകൊണ്ടു സ്വീകരിക്കുമായിരുന്നു. യേശുവിന്റെ തേജസ്സും ആത്മാവുമല്ല അവരെ രക്ഷിക്കുന്നത്, മറിച്ച് അവര്‍ക്കു(മനുഷ്യനു)വേണ്ടി ഏല്പിക്കപ്പെടുന്ന അവന്റെ ശരീരമാണെന്നു യേശു വിശദീകരിച്ചു.

യോഹന്നാന്‍ 6:52-56
52ആകയാല്‍ യഹൂദന്മാര്‍: നമുക്കു തന്റെ മാംസം തിന്നേണ്ടതിനു തരാന്‍ ഇവന് എങ്ങനെ കഴിയുമെന്നു പറഞ്ഞു തമ്മില്‍ വാദിച്ചു. 53യേശു അവരോടു പറഞ്ഞത്: ആമേന്‍, ആമേന്‍, ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ മനുഷ്യപുത്രന്റെ മാംസം തിന്നാതെയും അവന്റെ രക്തം കുടിക്കാതെയുമിരുന്നാല്‍ നിങ്ങള്‍ക്ക് ഉള്ളില്‍ ജീവനില്ല. 54എന്റെ മാംസം തിന്നുകയും എന്റെ രക്തം കുടിക്കുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്; ഞാന്‍ ഒടുക്കത്തെ നാളില്‍ അവനെ ഉയിര്‍ത്തെഴുന്നേല്പിക്കും. 55എന്റെ മാംസം സാക്ഷാല്‍ ഭക്ഷണവും എന്റെ രക്തം സാക്ഷാല്‍ പാനീയവുമാകുന്നു. 56എന്റെ മാംസം തിന്നുകയും എന്റെ രക്തം കുടിക്കുകയും ചെയ്യുന്നവന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു.

യഹൂദന്മാരുടെയിടയില്‍ യേശുവില്‍ വിശ്വസിക്കുന്നവരും അവനെ തിരസ്ക്കരിക്കുന്നവരും ഉണ്ടായിരുന്നു. ഈ രണ്ടു കൂട്ടരും ഉഗ്രമായി വാദിച്ചു. യേശുവിന്റെ രക്തം കുടിക്കുന്നതിനെയും മാംസം തിന്നുന്നതിനെക്കുറിച്ചുമുള്ള ചിന്ത ശത്രുക്കളില്‍ അറപ്പുളവാക്കി. അവനില്‍ വിശ്വസിച്ചവരെ പുറത്തുകൊണ്ടുവരാന്‍ ആ ഭിന്നതയെ യേശു തിടുക്കപ്പെടുത്തി. ആദ്യത്തെ കൂട്ടരുടെ സ്നേഹം അവന്‍ പരീക്ഷിക്കുകയും മറ്റുള്ളവരുടെ അന്ധത വെളിവാക്കുകയും ചെയ്തു. അവന്‍ പറഞ്ഞു: "സത്യമായും സത്യമായും ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ എന്റെ രക്തം കുടിക്കാതെയും എന്റെ മാംസം തിന്നാതെയുമിരുന്നാല്‍ നിങ്ങള്‍ക്കു നിത്യജീവന്‍ ഇല്ല. എന്നില്‍ ധഎന്റെ സത്ത(യലശിഴ)യില്‍പ നിങ്ങള്‍ക്കു പങ്കാളിത്തമില്ലെങ്കില്‍ നിങ്ങള്‍ പാപത്തിലും മരണത്തിലും എന്നേക്കും കഴിയും." അവരുടെ കാതുകളില്‍ മുഴങ്ങിയ ഈ വാക്കുകള്‍ ദൈവദൂഷണംപോലെ അവര്‍ക്കു തോന്നി. "എന്നെ കൊന്നു തിന്നുക; കാരണം, ഞാന്‍ എന്നില്‍ത്തന്നെ ഒരു അത്ഭുതമാണ്. എന്റെ ശരീരം അപ്പമാണ്, അതാണു നിങ്ങള്‍ക്കുള്ള ദിവ്യജീവന്‍." അവരുടെ രക്തം തിളയ്ക്കുന്ന കോപം അവര്‍ക്കുണ്ടായി. എന്നാലും, അവനില്‍ വിശ്വസിച്ചവര്‍ പ്രതികരിച്ചു. പരിശുദ്ധാത്മാവിനാല്‍ ആകൃഷ്ടരായിട്ട്, അവിശ്വസനീയമായതു വിശ്വസിച്ച അവര്‍ അവന്റെ വാക്കുകളില്‍നിന്നു നന്മ കണ്ടെത്താന്‍ അവനില്‍ ആശ്രയിച്ചു. പെസഹാവേളയില്‍, അവര്‍ അല്പമൊന്നു ചിന്തിച്ചിരുന്നെങ്കില്‍, യേശുവിനെ 'ദൈവത്തിന്റെ കുഞ്ഞാടെ'ന്നു യോഹന്നാന്‍ സ്നാപകന്‍ വിളിച്ചത് അവര്‍ക്കു ഗ്രഹിക്കാമായിരുന്നു. പെസഹയില്‍ അറുക്കപ്പെടുന്ന ആടുകളുടെ മാംസം അതില്‍ പങ്കെടുക്കുന്ന യഹൂദന്മാരെല്ലാം ഭക്ഷിക്കുമായിരുന്നു. ബലികളോട് ഏകീഭവിക്കുന്നതിനാല്‍ ദൈവക്രോധം മാറ്റുന്നതായിരുന്നു ഇത്. ലോകത്തിന്റെ പാപം വഹിക്കുന്ന യഥാര്‍ത്ഥ ദൈവകുഞ്ഞാടാണു താനെന്നു യേശു ചൂണ്ടിക്കാട്ടുകയായിരുന്നു.

ഇന്നു നമുക്കറിയാം, കര്‍ത്താവിന്റെ അത്താഴത്തിന്റെ പ്രതീകങ്ങളായ മാംസം നാം ഉള്‍ക്കൊള്ളുന്നതും രക്തം നമ്മെ ശുദ്ധീകരിക്കുകയും ചെയ്യുന്നതാണെന്ന്. അവന്റെ കൃപയ്ക്കായി നാം അവനു നന്ദി കരേറ്റുന്നു. ഈ ഘട്ടത്തില്‍ ഗലീലക്കാര്‍ ഈ രഹസ്യം അറിഞ്ഞില്ല, അവന്റെ വാക്കുകള്‍ അവരെ പരിഭ്രമിപ്പിച്ചു. യേശു അവരുടെ വിശ്വാസം പരിശോധിക്കുകയായിരുന്നു. എന്നാല്‍ അവരുടെ പിടിവാശി പെട്ടെന്നു പൊട്ടിത്തെറിച്ചു.

ക്രിസ്തുവിനെ നാം സന്തോഷത്തോടെ ആരാധിക്കുന്നു. പ്രതീകങ്ങളിലൂടെ അവന്‍ കര്‍ത്താവിന്റെ അത്താഴം നമുക്കു വിശദീകരിച്ചുതന്നതിനു നാം നന്ദിയര്‍പ്പിക്കുന്നു. അവന്റെ ആത്മാവില്‍ അവന്‍ നമ്മില്‍ വന്നത് എങ്ങനെയെന്നതിനും നാം അവനു സ്തുതിയും നന്ദിയും കരേറ്റുന്നു. അവന്റെ ബലി കൂടാതെ നമുക്കു ദൈവത്തെ സമീപിക്കാനോ അവനില്‍ വസിക്കാനോ കഴിയില്ല. നമ്മുടെ പാപങ്ങള്‍ക്കുള്ള സമ്പൂര്‍ണ്ണമായ ക്ഷമയാണു നമ്മിലേക്ക് അവന്‍ വരുന്നതിനു നമ്മെ യോഗ്യരാക്കുന്നത്. അവനിലുള്ള വിശ്വാസം ഈ അത്ഭുതം ഉളവാക്കുകയും അവന്റെ മഹത്വകരമായ പുനരുത്ഥാനത്തില്‍ നമ്മെ പങ്കാളികളാക്കുകയും ചെയ്യുന്നു. നമ്മെ വീണ്ടെടുത്തതിനു നാം കുഞ്ഞാടിനെ ആരാധിക്കുന്നു. അങ്ങനെ നാം എന്നേക്കും ജീവിക്കുന്ന വിശുദ്ധരായിത്തീരുന്നു.

യോഹന്നാന്‍ 6:57-59
57ജീവനുള്ള പിതാവ് എന്നെ അയച്ചിട്ടു ഞാന്‍ പിതാവിന്മൂലം ജീവിക്കുന്നതുപോലെ എന്നെ തിന്നുന്നവന്‍ ഞാന്‍ മൂലം ജീവിക്കും. 58സ്വര്‍ഗ്ഗത്തില്‍നിന്ന് ഇറങ്ങിവന്ന അപ്പം ഇത് ആകുന്നു; പിതാക്കന്മാര്‍ തിന്നുകയും മരിക്കുകയും ചെയ്തതുപോലെയല്ല; ഈ അപ്പം തിന്നുന്നവന്‍ എന്നേക്കും ജീവിക്കും. 59അവന്‍ കഫര്‍ന്നഹൂമില്‍ ഉപദേശിക്കുമ്പോള്‍ പള്ളിയില്‍വെച്ച് ഇതു പറഞ്ഞു.

ജീവിക്കുന്ന പിതാവായ സര്‍വ്വശക്തനായ ദൈവത്തിലുള്ള ജീവനെക്കുറിച്ചാണു ക്രിസ്തു നമ്മോടു പറയുന്നത്. നിത്യതമുതല്‍ നിത്യതവരെയുള്ള സകലസ്നേഹത്തിന്റെയും പിതാവാണ് അവന്‍. പിതാവില്‍ വസിക്കുന്ന ക്രിസ്തു തനിക്കായി നിലകൊള്ളാതെ പിതാവിനുവേണ്ടി നില കൊള്ളുന്നു. അവന്റെ താത്പര്യങ്ങള്‍ തൃപ്തിപ്പെടുത്തുന്നതിനുവേണ്ടിയല്ല, മറിച്ചു പിതാവിനോടുള്ള സമ്പൂര്‍ണ്ണ അനുസരണത്തിലാണ് അവന്‍ ജീവിക്കുന്നത്. പുത്രന്‍ പിതാവിനെ സേവിക്കുന്നു, അതേസമയം പിതാവു പുത്രനെ സ്നേഹിക്കുകയും, പുത്രനിലൂടെ അവന്റെ സമ്പൂര്‍ണ്ണതയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

എതിര്‍പ്പ് ഉഗ്രമാകുന്നതിനുമുമ്പ്, പിതാവിനോടൊപ്പമുള്ള തന്റെ ഐക്യത യുടെ രഹസ്യം യേശു വെളിപ്പെടുത്തി. ഉത്കൃഷ്ടമായ ഒരു വെളിപ്പാടാണ് അവന്‍ അവര്‍ക്കു നല്‍കിയത്: "ഞാന്‍ പിതാവിനുവേണ്ടിയും പിതാവിലും ജീവിക്കുന്നതുപോലെ, നിങ്ങള്‍ക്കുവേണ്ടിയും നിങ്ങളിലും വസിക്കാന്‍ ഞാനാഗ്രഹിക്കുന്നു. നിങ്ങള്‍ എനിക്കുവേണ്ടിയും എന്നിലും വസിക്കുന്നതിനുവേണ്ടി." പ്രിയ സഹോദരാ, സഹോദരീ, ക്രിസ്തുവുമായി ഇങ്ങനെയുള്ള ഉറ്റബന്ധത്തിനു താങ്കള്‍ ഒരുക്കമാണോ?

നിങ്ങളുടെ എല്ലാ ലക്ഷ്യങ്ങളോടുകൂടെയും ശേഷികളോടുകൂടെയും അവനെ നിങ്ങള്‍ സ്വീകരിക്കുമോ ഇല്ലയോ? നിങ്ങളുടെ സ്വേച്ഛയെ (ലെഹള) മരിപ്പിച്ചിട്ട്, അങ്ങനെ കര്‍ത്താവു നിങ്ങളില്‍ ജീവിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ?

പ്രായോഗികനവീകരണങ്ങളോടെയല്ല ക്രിസ്തു വന്നത്, നമ്മെ സഹായിക്കാന്‍ അവന്‍ നമുക്കു സമ്പത്തും അയച്ചുതരുന്നില്ല. നാട്ടിന്‍പുറവികസനമല്ല അവന്റെ പദ്ധതി. അല്ല! മനുഷ്യന്‍ എന്നേക്കും ദൈവികമായി ജീവിക്കേണ്ടതിന് അവന്‍ ഹൃദയങ്ങള്‍ക്കു രൂപാന്തരം വരുത്തുന്നു. അവന്റെ ദൈവത്വത്തില്‍ ഒരു പങ്കാണ് അവന്‍ വിശ്വാസികള്‍ക്കു നല്‍കുന്നത്. ഇങ്ങനെ അവന്‍ മരിക്കാത്ത ഒരു പുതുമനുഷ്യനെ സൃഷ്ടിക്കുന്നു - ജീവിക്കുന്ന, സ്നേഹിക്കുന്ന, സേവിക്കുന്ന മനുഷ്യന്‍. അവന്റെ ലക്ഷ്യം ദൈവമാണ്.

അദ്ധ്യായം 6 പുനഃപരിശോധിക്കുക. അതില്‍ "പിതാവ്", "ജീവന്", "പുനരുത്ഥാനം" എന്നീ വാക്കുകളും അവയുടെ പര്യായങ്ങളും എത്ര തവണ യേശു പറഞ്ഞിട്ടുണ്ടെന്നു കാണുക. യോഹന്നാന്റെ സുവിശേഷത്തിന്റെ സാരം നിങ്ങള്‍ പെട്ടെന്നു ഗ്രഹിക്കും. ക്രിസ്തുവിശ്വാസി പിതാവിന്റെ ആത്മാവിലാണു ജീവിക്കുന്നത്, തേജസ്സിന്റെ പുനരുത്ഥാനത്തിലേക്കാണ് അവന്റെ പ്രയാണം.

പ്രാര്‍ത്ഥന: ഓ, യേശുക്രിസ്തുവേ, ഞങ്ങളിലേക്കു വന്ന്, സന്തോഷപൂര്‍ണ്ണതയോടെ പിതാവിന്റെ ജീവന്‍ ഞങ്ങള്‍ക്കു നല്‍കിയതിനു നന്ദി. ഞങ്ങളുടെ പാപം ക്ഷമിച്ചു ഞങ്ങളെ ശുദ്ധീകരിക്കണമേ. അങ്ങനെ സഹിഷ്ണുതയോടും സ്നേഹത്തോടുംകൂടെ നിന്നെ ഞങ്ങള്‍ സേവിക്കുകയും, സൌമ്യതയോടെ നിന്നെ പിന്‍തുടര്‍ന്ന്, ഞങ്ങള്‍ക്കായി ജീവിക്കാതിരിക്കുകയും ചെയ്യും.

ചോദ്യം:

  1. േശുവിന്റെ കേള്‍വിക്കാരോട്, അവന്റെ ശരീരം ഭക്ഷിക്കുകയും അവന്റെ രക്തം കുടിക്കുകയും ചെയ്യണമെന്നു യേശു പറഞ്ഞത് എന്തുകൊണ്ട്?

www.Waters-of-Life.net

Page last modified on May 10, 2012, at 11:59 AM | powered by PmWiki (pmwiki-2.3.3)