Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 004 (The word before incarnation)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

ഒന്നാം ഭാഗം - ദിവ്യ വെളിച്ചത്തിന്റെ പ്രകാശിക്കല്‍ (യോഹന്നാന്‍ 1:1 - 4:54)
A - യേശുവില്‍ വചനത്തിന്റെ വെളിപ്പെടല്‍ (യോഹന്നാന്‍ 1:1-18)

യോഹന്നാന്‍ 1:5
5 വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു; ഇരുളോ അതിനെ പിടിച്ചടക്കിയില്ല.

ദൈവത്തിന്റെ കാര്യങ്ങളെല്ലാം വെളിച്ചം നിറഞ്ഞതും ശുദ്ധവുമാണ്. അതു തുറന്നതും മനോഹരവുമാണ്. അവന്റെ സ്വാധീനവലയത്തില്‍ ഒന്നും ഇരുണ്ടതല്ല. എല്ലാം വ്യക്തമായതും നേരുള്ളതും, സത്യവും വിശുദ്ധവുമായതാണ്. അവന്റെ സന്നിധിയില്‍ അശുദ്ധിക്കു സ്ഥാനമേയില്ല. പരിശുദ്ധാ ത്മാവു പവിത്രമാണ്, കര്‍ത്താവിന്റെ പ്രകാശം പ്രകാശിക്കുന്നതു തീവ്രമായല്ല, സൌമ്യമായാണ്. അത് ആശ്വസിപ്പിക്കുകയും സൌഖ്യമാക്കുകയും ചെയ്യുന്നു.

ക്രിസ്തുവിന്റെ പ്രകാശരശ്മികള്‍ സ്വര്‍ഗ്ഗത്തില്‍ മാത്രം അടങ്ങുന്നതല്ല. അവ ഇരുട്ടിലേക്കു തുളഞ്ഞുചെന്നു വീണ്ടെടുപ്പു നിവര്‍ത്തിക്കുന്നു. ക്രിസ്തു ഇന്ന് ഇരുളില്‍ പ്രകാശിക്കുന്നത് അത്ഭുതകരമായ ഒരു കൃപയാണ്. നഷ്ടപ്പെട്ടവരെ അവന്‍ കൈവിടുന്നില്ല, അവരെ മോചിപ്പിക്കുകയും പ്രകാശിപ്പിക്കുകയുമാണ് അവന്‍ ചെയ്യുന്നത്.

ഇരുട്ടിന്റെ ലോകം വെളിച്ചത്തിന്റെ ലോകത്തോട് എതിര്‍ത്താണു നിലകൊള്ളുന്നതെന്ന കാര്യം നാം അംഗീകരിക്കേണ്ടതുണ്ട്. ഇരുട്ട് ഉളവായത് എങ്ങനെയാണെന്നുള്ള കാര്യം നമുക്കറിഞ്ഞുകൂടാ. സുവിശേഷകനായ യോഹന്നാന്‍ ആ രഹസ്യം നമുക്കു വെളിപ്പെടുത്തുന്നില്ല. നാം വെളിച്ചം അറിയണമെന്നാണ് അദ്ദേഹത്തിന്റെയാഗ്രഹം, ഇരുട്ടിലേക്ക് ആഴത്തില്‍ നോക്കണമെന്നല്ല. സകല മനുഷ്യരും സൃഷ്ടികളും ഇരുട്ടിലേക്കു വീഴുകയും, മുഴുലോകവും ദുഷ്ടന്റെ കളിപ്പാട്ടമാകുകയും ചെയ്തു.

നിങ്ങള്‍ ഇങ്ങനെ ചോദിച്ചേക്കാം: ദൈവവുമായുള്ള സ്വരച്ചേര്‍ച്ചയില്‍ ക്രിസ്തു പ്രപഞ്ചത്തെ നല്ലതായി സൃഷ്ടിച്ചെങ്കില്‍, ഇരുട്ട് എങ്ങനെ അതിലേക്കു കടന്നുകൂടി? ദൈവസാദൃശ്യത്തില്‍ ദൈവം മനുഷ്യനെ സൃഷ്ടിച്ചെങ്കില്‍, എങ്ങനെയാണു മനുഷ്യന്റെ തേജസ്സു നഷ്ടപ്പെട്ടത്?

കര്‍ത്താവിനെ അനുസരിക്കാതെ, കര്‍ത്താവിന്റെ വെളിച്ചം കെടുത്തിക്കളയാന്‍ സാത്താന്‍ ശ്രമിച്ചുവെന്ന കാര്യം പറഞ്ഞ്, സാത്താന്റെ പേരു യോഹന്നാന്‍ പരാമര്‍ശിക്കുന്നില്ല. അവന്‍ സദാ ക്രിസ്തുവിന് എതിരായിരുന്നു. അങ്ങനെ, അവന് അവന്റെമേലുണ്ടായിരുന്ന വെളിച്ചം നഷ്ടമായി. അഹങ്കാരിയായിത്തീര്‍ന്ന സാത്താന്‍, ദൈവത്തെക്കൂടാതെയുള്ള മഹത്വം തേടി. ദൈവത്തെ ജയിക്കാന്‍ അവന്‍ ദൈവത്തിനു മുകളില്‍ ഉയരാനാഗ്രഹിച്ചു. അപ്പോഴാണ് അവന്‍ ഇരുട്ടിന്റെ പ്രഭുവായത്.

പ്രിയ സഹോദരാ, സഹോദരീ, എന്താണു താങ്കളുടെ ജീവിതത്തിന്റെ ലക്ഷ്യം? ദൈവത്തെക്കൂടാതെയുള്ള മഹത്വവും പ്രസിദ്ധിയും, തൃപ്തിയുമാണോ താങ്കള്‍ അന്വേഷിക്കുന്നത്? അങ്ങനെയാണെങ്കില്‍, പിശാചിനെപ്പോലെ ഇരുട്ടിലായിരിക്കുന്നവരോടുള്ള ബന്ധത്തിലാണു താങ്കള്‍. അവന്‍ തനിച്ചല്ല, കോടിക്കണക്കിനാളുകളെ അവന്റെയടുക്കലേക്ക് അവന്‍ വലിച്ചടുപ്പിച്ചിരിക്കുകയാണല്ലോ. തെരുവില്‍ നിങ്ങളെ കടന്നുപോകുന്നവരുടെ മുഖങ്ങളിലേക്കു നോക്കുക. അവരുടെ കണ്ണുകളിലെ ഇരുട്ടു നിങ്ങള്‍ വായിക്കുന്നുണ്ടോ? ദൈവികസന്തോഷമാണോ, അതോ സാത്താന്റെ വിഷാദമാണോ അവരുടെ ഹൃദയങ്ങള്‍ പ്രതിഫലിപ്പിക്കുന്നത്?

ദൈവത്തിന്റെ വിശുദ്ധ വെളിച്ചം സാത്താനെ ന്യായം വിധിക്കുന്നതുകൊണ്ട്, അവന്‍ ദൈവത്തെ വെറുക്കുന്നു. അവന്റെ ക്രൂരതയുടെ മറ നീക്കുന്ന വെളിച്ചം അവനു വേണ്ട. അതുകൊണ്ട്, അവന്‍ ഒളിഞ്ഞും മറഞ്ഞുമിരുന്നുകൊണ്ടു ക്രിസ്തുവിനെയും അവന്റെ വെളിച്ചം അനുധാവനം ചെയ്യുന്നവരെയും ജയിക്കാന്‍ ശ്രമിക്കുന്നു. കര്‍ത്താവിന്റെ വെളിച്ചം ഈ ചതിയനു താങ്ങാനാവില്ല, അവനതിനെ വെറുക്കുന്നു. മനഃപൂര്‍വ്വം അവന്റെ മുഖം അവന്‍ മറയ്ക്കുന്നതുകൊണ്ട് ഈ വെളിച്ചം അവനു ഗ്രഹിക്കാന്‍ കഴിയുന്നില്ല. കോടിക്കണക്കിനാളുകള്‍ അവരുടെ പാപങ്ങളുടെ രാത്രിയില്‍ പ്രകാശിക്കുന്ന, ക്രിസ്തുവിന്റെ സൂര്യനെ കാണാത്തതു നടുക്കുന്ന കാര്യമാണ്. സൂര്യന്‍ എന്താണെന്നു നമുക്കറിയാം. അതിനു വിശദീകരണം വേണ്ട. അതു പ്രത്യക്ഷമാണ്, ശോഭിക്കുന്നതാണ്, വ്യക്തവും തിളക്കമുള്ളതു മാണ്. ജീവന്റെ ഉറവിടം സൂര്യനാണെന്നു കൊച്ചുകുട്ടിക്കുപോലുമറിയാം.

എന്നാല്‍ നിരവധിയാളുകള്‍ ക്രിസ്തുവിന്റെ മഹത്വവും ശക്തിയും ഗ്രഹിക്കുന്നില്ല, അതു ഗ്രഹിക്കണമെന്ന് അവര്‍ ആഗ്രഹിക്കാത്തതാണ് അതിന്റെ കാരണം. വഞ്ചിക്കുന്ന ആശയങ്ങള്‍ അവരുടെ കണ്ണുകള്‍ക്കു മുകളില്‍ കരിമ്പടമിട്ടിരിക്കുകയാണ്. അങ്ങനെയവര്‍ ക്രിസ്തുവിന്റെ ദൈവത്വത്തെക്കുറിച്ചുള്ള സത്യസന്ദേശം തള്ളിക്കളയുന്നു. വാസ്തവത്തില്‍, അവരുടെ പാപങ്ങള്‍ കണ്ടെത്തണമെന്ന് അവര്‍ ആഗ്രഹിക്കുന്നില്ല. അവര്‍ക്കു വെളിച്ചത്തോട് അടുക്കാതെ ഇരുട്ടിലിരുന്നാല്‍ മതി. സ്വയം ത്യജിക്കാത്ത അവര്‍ അവരുടെ പാപങ്ങള്‍ ഏറ്റുപറയുന്നുമില്ല. ധാര്‍ഷ്ട്യക്കാരും നിഗളികളുമാണവര്‍. ക്രിസ്തുവിന്റെ കൃപാവെളിച്ചത്തിലേക്ക് അവര്‍ അന്ധരായി കഴിയുകയാണ്. ഇരുട്ട് വെളിച്ചത്തിനു തികച്ചും എതിരാണ്, എന്നാല്‍ വെളിച്ചം അതിനെ സ്നേഹംകൊണ്ടു ജയിക്കുന്നു. അതിനാല്‍ താങ്കളാരാണ്? ദൈവത്തില്‍നിന്നുള്ള വെളിച്ചമോ, അതോ ദുഷ്ടനില്‍നിന്നുള്ള ഇരുട്ടോ?

പ്രാര്‍ത്ഥന: കര്‍ത്താവേ, നീ ലോകത്തിന്റെ വെളിച്ചമാണ്. നിന്റെ സ്നേഹത്തിലും വിശ്വാസത്തിലും ഞങ്ങള്‍ നിന്നെ അനുഗമിക്കുന്നു. ഞങ്ങള്‍ ഇരുട്ടില്‍ നടക്കുന്നില്ല, ജീവന്റെ വെളിച്ചം ഞങ്ങള്‍ പ്രാപിച്ചിരിക്കുന്നു. നീ ഞങ്ങളെ തനിച്ചു വിടാത്തതിനാല്‍ ഞങ്ങള്‍ നിനക്കു നന്ദിയര്‍പ്പിക്കുന്നു. ദൈവകോപത്തിന്റെ ഇരുട്ടിനെ ഞങ്ങള്‍ ഭയന്നിരുന്നു, എന്നാല്‍ നിന്റെ തെളിഞ്ഞ വെളിച്ചത്തിലേക്കു നീ ഞങ്ങളെ വിളിച്ചു. ഞങ്ങള്‍ക്കു ചുറ്റുമുള്ള കോടിക്കണക്കിനാളുകള്‍ക്കു ചുറ്റും നീ പ്രകാശിച്ചിട്ടും നിന്നെ കാണു ന്നില്ല, അവരെ പ്രകാശിപ്പിക്കണമേ. പ്രകാശിപ്പിക്കുന്നവനേ, ഞങ്ങളോടു കൃപയുണ്ടായി ഞങ്ങള്‍ക്കു പ്രകാശം തരണമേ!

ചോദ്യം:

  1. വചനത്തിന്റെ ആത്മീയാര്‍ത്ഥത്തില്‍ ഇരുട്ടും വെളിച്ചവും തമ്മിലുള്ള വ്യത്യാസമെന്താണ്?

ഇരുട്ടില്‍ നടന്ന ജനം വലിയോരു വെളിച്ചം കണ്ടു;
അന്ധതമസ്സുള്ള ദേശത്തു പാര്‍ത്തവരുടെ മേല്‍ പ്രകാശം ശോഭിച്ചു
(യെശയ്യാവ് 9:2)

www.Waters-of-Life.net

Page last modified on April 05, 2012, at 10:10 AM | powered by PmWiki (pmwiki-2.3.3)