Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 002 (The word before incarnation)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

ഒന്നാം ഭാഗം - ദിവ്യ വെളിച്ചത്തിന്റെ പ്രകാശിക്കല്‍ (യോഹന്നാന്‍ 1:1 - 4:54)
A - യേശുവില്‍ വചനത്തിന്റെ വെളിപ്പെടല്‍ (യോഹന്നാന്‍ 1:1-18)

1. വെളിപ്പെടുന്നതിനു മുന്‍പുള്ള വചനത്തിന്റെ സാരാംശവും പ്രവൃത്തിയും (യോഹന്നാന്‍ 1:1-5)


യോഹന്നാന്‍ 1:1
1 ആദിയില്‍ വചനം ഉണ്ടായിരുന്നു, വചനം ദൈവത്തോടുകൂടെയായിരുന്നു, വചനം ദൈമായിരുന്നു.

മനുഷ്യന്റെ വിചാരങ്ങളും മനോഭാവങ്ങളും വാക്കുകളിലൂടെയാണു പ്രകടിപ്പിക്കുന്നത്. നിങ്ങള്‍ പറയുന്നതെന്തോ, അതാണു നിങ്ങള്‍. നിങ്ങളുടെ വാക്കുകള്‍ നിങ്ങളുടെ വ്യക്തിത്വത്തിന്റെ ആകെത്തുകയാണ്, നിങ്ങളുടെ ആത്മാവിന്റെ വെളിപ്പെടലാണത്.

ഒരുയര്‍ന്ന തലത്തില്‍, ദൈവത്തിന്റെ വചനം അവന്റെ ദിവ്യവ്യക്തിത്വമാണു പ്രകടിപ്പിക്കുന്നത്. വിശുദ്ധ വചനത്തില്‍ അവന്റെ ശക്തിയെല്ലാം സജീവവുമാണ്. “ആയിരിക്കുക”(ആല)യെന്ന് അവന്‍ പറഞ്ഞപ്പോള്‍ അത് അങ്ങനെയായി. ഇന്നു ഇപ്പോഴും ദൈവത്തിന്റെ ശക്തി അവന്റെ വചനത്തില്‍ സജീവമാണ്. നിങ്ങളുടെ കൈയിലിരിക്കുന്ന സുവിശേഷത്തിനു ദൈവത്തിന്റെ പൂര്‍ണ്ണാധികാരമുള്ളതായി നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടോ? എല്ലാ ഹൈഡ്രജന്‍ ബോംബുകളെക്കാളും ശക്തി ഈ പുസ്തകത്തിനുണ്ട്. കാരണം, നിങ്ങളിലെ തിന്മയെ അതു നീക്കിക്കളഞ്ഞിട്ട്, നിങ്ങളില്‍ അതു നന്മ പണിതുയര്‍ത്തുന്നു.

യോഹന്നാന്റെ സുവിശേഷത്തില്‍ കാണുന്ന “വചനം” എന്നതിലെ ആന്തരികരഹസ്യത്തിനു ഗ്രീക്കുഭാഷയില്‍ രണ്ട് അര്‍ത്ഥങ്ങളുണ്ട്. ഒന്നാമത്തേത്:വായിലുടെ പുറത്തേക്കുവരുന്ന ശ്വാസത്തിലടങ്ങിയിരിക്കുന്ന ശബ്ദം. രണ്ടാമത്തേത്: പുല്ലിംഗത്തിലുള്ള ഒരു ആത്മീയ വ്യക്തിത്വം. അറബി ഭാഷയില്‍, ആ വാക്കിനെത്തുടര്‍ന്നു വരുന്ന ക്രിയയുടെ ലിംഗത്തില്‍ ഈ രണ്ട് ഈ രണ്ട് അര്‍ത്ഥങ്ങളാണു കാണുന്നത് - ഒന്നുകില്‍ സ്ത്രീലിംഗം, അല്ലെങ്കില്‍ പുല്ലിംഗം. ഇംഗ്ളീഷില്‍ അവ നപുംസകലിംഗവും പുല്ലിംഗവുമായി വേല്‍തിരിച്ചു കാട്ടിയിരിക്കുന്നു. വചനത്തിനു നല്‍കിയിരിക്കുന്ന സര്‍വ്വനാമങ്ങളില്‍ അതു കാണാം. “ആദിയില്‍ വചനം ഉണ്ടായിരുന്നു” എന്നിങ്ങനെ സുവിശേഷകനായ യോഹന്നാന്‍ പറയുകയും, “അവന്‍ ആദിയില്‍ ഉണ്ടായിരുന്നു” എന്നു വിശദീകരിക്കുകയും ചെയ്താല്‍, ക്രിസ്തുവെന്ന വ്യക്തിയുടെ ഒരു രഹസ്യം ഒതു നിങ്ങള്‍ക്കു കാണിച്ചുതരികയാണ്. ഒരാളില്‍ വായില്‍നിന്ന് ഒരു വാക്കു പുറപ്പെടുന്നതുപോലെയാണു പിതാവില്‍നിന്ന് അവന്‍ പുറപ്പെടുന്നത്. ദൈവേച്ഛയുടെയും ചിന്തുയെടെയും ആകെത്തുകയാണു ക്രിസ്തു. മറ്റു മതങ്ങളിലും ഇതിന്റെ പ്രയോഗം നമുക്കു കാണാം- ക്രിസ്തു ദൈവത്തിന്റെ വചനമെന്ന നിലയിലും അവനില്‍ നിന്നുള്ള ആത്മാവെന്ന നിലയിലും. ലോകത്തിലെ ഒരു മനുഷ്യ ജീവിക്കും ഈ സ്വര്‍ഗ്ഗീയ ഗുണവിശേഷങ്ങളില്ല - കന്യമറിയാമില്‍നിന്നു ജനിച്ചവനൊഴികെ.

ബേത്ലെഹേമിലെ ജഡാവതാരമല്ല ക്രിസ്തുവിന്റെ സാരാംശത്തിന്റെ തുടക്കം. കാരണം, കാലാതീതനായി അവന്‍ പിതാവില്‍ നിന്നു പുറപ്പെട്ടവനും, ലോകാരംഭം മുമ്പേ നിലകൊണ്ടവനുമാണ്. ഇങ്ങനെ, പിതാവു നിത്യനായിരിക്കുന്നതുപോലെതന്നെ ക്രിസ്തുവും നിത്യനാണ്. ദൈവ വചനത്തിന് ഒരിക്കലും മാറ്റമില്ലാതിരിക്കുന്നതുപോലെ ക്രിസ്തുവിനും മാറ്റമുണ്ടാകുന്നില്ല.

ക്രിസ്തുവിനും പിതാവിനും തമ്മിലുള്ള അടിസ്ഥാനപരമായ ബന്ധത്തെ യോഹന്നാന്‍ നമുക്കു ചൂണ്ടിക്കാട്ടുന്നു. ഉച്ചരിച്ച വാക്കു ചുണ്ടുകളില്‍നിന്നകന്നു വായുവില്‍ വയിച്ചതുപോലെ, പിതാവില്‍നിന്ന് അവന്‍ വേര്‍പിരിഞ്ഞതല്ല. ക്രിസ്തു പിതാവിനോടുകൂടെ പിതാവില്‍ നിലകൊണ്ടവനാണ്. ഗ്രീക്കില്‍, “ദൈവത്തോടുകൂടെ” എന്ന പ്രയോഗത്തിന്റെയര്‍ത്ഥം ‘വചനം ദൈവത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയായിരുന്നു’ - ദൈവത്തിനുള്ളിലേക്കു പ്രവേശിക്കുകയായിരുന്നു - എന്നാണ്. ഇങ്ങനെ, ക്രിസ്തു സദാ ദൈവത്തിലേക്കു തിരിഞ്ഞിരുന്നു. പരിശുദ്ധാത്മാവില്‍ നിന്നു ജനിച്ചവരിലെല്ലാമുള്ള പ്രമാണം ഈ തിരിവാണ്ട. കാരണം, അവനാണു സ്നേഹത്തിന്റെ ഉറവിടം. ആ സ്നേഹം സ്വാതന്ത്യ്രം ആഗ്രഹിക്കുന്നതേയില്ല, മറിച്ച് അത് അതിന്റെ ഉറവിടത്തിലേക്കു തിരിഞ്ഞിരിക്കുകയും അതിലേക്കു പ്രവേശിക്കുകയും ചെയ്യുന്നു.

മറ്റെല്ലാറ്റിനെയും സൃഷ്ടിച്ചതുപോലെ, ക്രിസ്തുവിനെ ഇല്ലായ്മയില്‍ നിന്നും ദേവം വചനത്താല്‍ സൃഷ്ടിച്ചതല്ല. പുത്രന്‍ തന്നെയാണു സൃഷ്ടിക്കുന്ന വചനം, പിതാവിന്റെ അധികാരം അതില്‍ത്തന്നെ അടങ്ങിയട്ടുണ്ട്. ഈ ആദ്യവാക്യത്തിന്റെ ഒടുവിലായി, വചനം ദൈവമായിരുന്നു വെന്ന നിശ്ചയദാര്‍ഢ്യത്തിന്റെ പ്രയോഗമാണു നാം കാണുന്നത്. ഈ നിലയില്‍, സുവിശേഷകനായ യോഹന്നാന്‍ ഈ സുവിശേഷത്തിന്റെ ആദ്യവാക്യത്തില്‍ നിങ്ങളോടു പറയുന്നതു ക്രിസ്തു ദൈവത്തില്‍നിന്നുള്ള ദൈവം, പ്രകാശത്തില്‍ നിന്നുള്ള പ്രകാശം, സത്യദൈവത്തില്‍ നിന്നുള്ള സത്യദൈവം, സൃഷ്ടിക്കപ്പെടാതെ ജനിച്ചവന്‍, പിതാവിനോടുകൂടെ ഒരേ സത്തയുള്ളവന്‍, നിത്യന്‍, സര്‍വ്വശക്തന്‍, പരിശുദ്ധന്‍, കരുണയുള്ളവന്‍ എന്നീ നിലകളിലാണ്. ക്രിസ്തു ദൈവവനചമാണെന്ന് ഏറ്റു പറയുന്ന ഏതൊരുവനും, അവന്റെ ദൈവത്വത്തെപ്പറ്റിയുള്ള ഈ പ്രയോഗത്തോടു യോജിക്കും.

പ്രാര്‍ത്ഥന: കര്‍ത്താവായ യേശുവേ, കാലങ്ങല്‍ക്കു മുമ്പേ നീ പിതാവിനോടുകൂടെയായിരുന്നതിനാല്‍, സദാ അവനിലേക്കു തിരിഞ്ഞിരുന്നതിനാല്‍ ഞങ്ങള്‍ നിന്ന് നമസ്കരിക്കുന്നു. നിന്നില്‍ നിന്ന് അകലാതിരിക്കാന്‍ ഞങ്ങളെ സഹായിക്കണമേ. ഞങ്ങളെത്തന്നെ ദൈവത്തിനു നല്‍കാനും, അവന്റെ സ്നേഹത്തില്‍ നിലനില്‍ക്കാനുമിടയാക്കണമേ. കര്‍ത്താവായ യേശുവേ, മനസ്സിലാക്കുന്ന വാക്കുകളുമായി നിന്റെ സുവിശേഷത്തിലൂടെ ഞങ്ങളിലേക്കു വന്നതിനായി ഞങ്ങള്‍ നിനക്കു നന്ദി കരേറ്റുന്നു. അങ്ങനെ നിന്റെ വചനത്തിലൂടെ നിന്റെ അധികാരം ഞങ്ങളില്‍ പ്രകടമാകുമല്ലോ.

ചോദ്യം:

  1. യോഹന്നാന്റെ സുവിശേഷത്തിന്റെ ആദ്യവാക്യത്തില്‍ ആവര്‍ത്തിക്കുന്ന വചനം എന്താണ്, എന്താണ് അതിന്റെയര്‍ത്ഥം ?

www.Waters-of-Life.net

Page last modified on April 05, 2012, at 10:09 AM | powered by PmWiki (pmwiki-2.3.3)