Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- English -- Malayalam - 001 (Introduction)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur -- Uzbek -- Vietnamese -- Yiddish -- Yoruba

Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

അവതാരിക


യേശുക്രിസ്തു തന്റെ ശിഷ്യന്മാരെ വിളിച്ചത് തന്റെ സാക്ഷികളായിരിപ്പാനാണ്. അവന്‍ തന്റെ തന്നെ ഒരു ജീവ ചരിത്രം എഴുതിയില്ല. അവന്‍ സഭകള്‍ക്ക് ഒരു കത്തും അയച്ചിട്ടില്ല. എന്നാല്‍ അവന്റെ വ്യക്തിത്വം തന്റെ അനുകാമികളുടെ ജീവിതത്തില്‍ ഒരു വലിയ വ്യക്തിമുദ്ര തന്നെ പതിക്കുകയുണ്‍ായി. അവരുടെ കര്‍ത്താവായ യേശുക്രിസ്തുവിനെ മഹത്വപ്പെടുത്തുന്നതിനായി ദൈവത്തിന്റെ പരിശുദ്ധാത്മാവിനാല്‍ നടത്തപ്പെട്ടു. അവര്‍ അവന്റെ സ്നേഹം, താഴ്മ, മരണം, പുനരുദ്ധാരണം പിതാവിന്റെ ഏകജാതനായവന്റെ തേജസ്സായി, കൃപയും, സത്യവും നിറഞ്ഞവരായി കണ്ടണ്‍ു. സുവിശേഷകരായ മത്തായിയും, മാര്‍ക്കോസും, ലൂക്കോസും യേശുവിന്റെ ഉപദേശങ്ങളും പ്രവര്‍ത്തികളും വിവരിച്ച്, ദൈവരാജ്യമാണ് അവന്റെ വരവിന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കുന്നു. യോഹന്നാന്‍ യേശുവിന്റെ വ്യക്തിത്വത്തിന്റെ അകത്തളവും അവിടുത്തെ ദിവ്യസ്നേഹവുനായിരുന്നു വിവരിച്ചത്. ഇക്കാരണത്താലാണ് യോഹന്നാന്റെ സുവിശേഷം എല്ലാറ്റിനും ഉപരിയായി കരുതി പോന്നത്, ഈ സുവിശേഷമാണ് ബൈബിളിലെ എല്ലാപുസ്തകങ്ങളുടെ കിരീടം എന്ന് കരുതുവാന്‍ തന്നെ കാരണമാകുന്നത്.

ഈ സുവിശേഷത്തിന്റെ എഴുത്തുകാരന്‍ ആരാണ് ?

ഈ നിസ്തുല്യ സുവിശേഷത്തിന്റെ എഴുത്തുകാരന്‍ യേശുവിന്റെ ശിഷ്യനായ യോഹന്നാന്‍ തന്നെയാണ് 2-ാം നൂറ്റാണ്‍ണ്ടിലെ സഭപിതാക്കന്‍മാര്‍ ഒന്നടങ്കം അംഗീകരിക്കുന്നു. സുവിശേഷകനായ യോഹന്നാന്‍ മറ്റുപല അപ്പേസ്ഥലമ്മാരുടെ പേര് പറയുന്നുണ്ടെണ്‍ങ്കിലും, തന്റെ സഹോദരന്‍ ജയിംസിന്റെയോ ? തന്റെയോ പേര്‍ പറയുന്നില്ല. കാരണം താന്‍ തന്റെ കര്‍ത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ പേരിനോട് ചേര്‍ത്ത് തന്റെ പേര്‍ എഴുതുന്നതിന് താന്‍ യോഗ്യനല്ലന്ന് കരുതുന്നതിനാലാവണം. എങ്ങനെയായിരുന്നാലും ഫ്രാന്‍സ്സിലെ ബിഷപ്പായ ഐറന്നിയുസ് അവസാനത്തെ അത്താഴത്തില്‍ യേശു കര്‍ത്താവിന്റെ മാര്‍വ്വിടത്തിലേക്ക് ചാഞ്ഞിരുന്ന യോഹന്നാന്‍ തന്നെയാണ് ഇതെഴുതിയതെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ടണ്‍്. അതായത് ട്രജന്‍ ചക്രവര്‍ത്തി (അഉ 98-117) അനറ്റോലിയില്‍ എഫസസില്‍ ഐറിന്റെ ന്യൂസ് ഭരണം നടത്തുന്ന കാലത്ത്.

ചില താര്‍ക്കികര്‍ യോഹന്നാന്റെ സുവിശേഷം എഴുതിയത് യേശുവിനെ അനുഗമിച്ച യോഹന്നാന്‍ അല്ല, പിന്നെയോ എഫസുസ് സഭയിലെ മൂപ്പനായ ഒരുവനും യോഹന്നാന്റെ ശിഷ്യന്മാരില്‍ ഒരാളായ അവരാണ് പിന്നീട് ഇത് എഴുതിയിട്ടുള്ളത്. ഈ വിമര്‍ശകര്‍ വെറും സ്വപ്നക്കാരാണ് അല്ലാതെ കള്ളം പറയാത്ത സത്യത്തിന്റെ ആത്മാവ് ഉള്ളവരല്ല. അപ്പോസ്ഥലനായ യോഹന്നാന്‍ തന്നെയാണ് ഇതെഴുതിയതെന്നതിനു അദ്ദേഹത്തിന്റെ തന്നെയുള്ള ഈ വരികള്‍ വ്യക്തമാക്കുന്നു. “ ഞങ്ങള്‍ അവന്റെ തേജസ്സ് കണ്‍ണ്ട്” ഇവിടെ ആദ്യത്തെ ആള്‍(എശൃ ജലൃീി) തന്നെയാണ് പറഞ്ഞിരിക്കുന്നത് അതുകൊണ്ടണ്‍് സുവിശേഷ എഴുത്തുകാരന്‍ യേശുക്രിസ്തുവിന്റെ ജീവിതം, മരണം, ഉയര്‍ത്തെഴുന്നേല്‍പ്പ് എന്നിവയുടെ ഒരു ദൃക്സാക്ഷിയും കൂടിയാണ്. യോഹന്നാന്റെ സ്നേഹിതന്‍മാര്‍ ആണ് സുവിശേഷത്തിന്റെ അവസാനഭാഗത്ത് ഇപ്രകാരം എഴുതി ചേര്‍ത്തത് (യോഹന്നാന്‍ 21:24) ഈ ശിഷ്യന്‍ തന്നെയാണ് ഈ കാര്യങ്ങള്‍ക്ക് സാക്ഷ്യം നല്‍കുന്നതും ഇവ എഴുതിയതും. അവന്റെ സാക്ഷ്യം സത്യമാണെന്ന് ഞങ്ങള്‍ക്കറിയാം. മറ്റുള്ളവരില്‍ നിന്നും വേര്‍ത്തിരിച്ച് കാണിക്കതക്കവണ്ണം യോഹന്നാന്റെ സ്വഭാവത്തെ വളരെ പ്രസക്തമായി എടുത്ത് കാണിച്ചിട്ടുണ്ടണ്‍്. അതാണ് ആ ശിഷ്യനെ യേശുവളരെയധികം സ്നേഹിക്കുന്നവനും ഒന്നാമത്തെ തിരുവത്താഴ സമയത്ത് തന്റെ മാര്‍ച്ചോട് ചേര്‍ന്നിരിപ്പാനും അനുവധിച്ചത്. പരിശുദ്ധാത്മ പ്രേരണയാല്‍ അപ്പോസ്ഥലനായ യോഹന്നാന്‍ യേശുവിന്റെ ഏറ്റവും അടുത്തവനും മറ്റാര്‍ക്കും ലഭിക്കാത്ത യേശുവിന്റെ അധികസ്നേഹത്തിന്റെ അപ്പോസ്ഥലനായതും.

യോഹന്നാനും മറ്റു മൂന്ന് സുവിശേഷകരും തമ്മിലുള്ള ബന്ധം.

യോഹന്നാന്‍ സുവിശേഷം എഴുതിയപ്പോഴേക്കും മാര്‍ക്കോസും, മത്തായിയും, ലൂക്കോസും സുവിശേഷം എഴുതികഴിഞ്ഞിരുന്നു. മാത്രമല്ല അവമിക്ക സഭകളിലും ഉപയോഗത്തിലും, നാളുകളായി അിറഞ്ഞുമിരുന്നു. ഈ മൂന്ന് സുവിശേഷ എഴുത്തുകാരും അവരുടെ എഴുത്തിനു ആധാരമായി കണ്ടണ്‍ത് ശരിയായ എബ്രായ ഭാഷയിലുള്ള ഒരു സംഭവ ശേഖരണ ഗ്രന്ഥത്തിലൂടെയാണ്. മത്തായിയുടെ കരത്തിലൂടെയാണ് അവര്‍ ഇത് ശേഖരിച്ചത്. അങ്ങനെ അത് നഷ്ടപ്പെടുകയും ഇല്ലല്ലോ. പ്രത്യേകിച്ചും ഈ സംഭവങ്ങള്‍ കഴിഞ്ഞ് പല വര്‍ഷങ്ങള്‍ കടന്നു, യേശു തിരിച്ചു വരികയും ചെയ്യാത്ത സ്ഥിതിക്ക് ഇത് എഴുതി വെക്കുന്നത് ഉചിതമായി കണ്‍ണ്ടു. മിക്കവരും യേശുവിന്റെ പ്രവര്‍ത്തികളും അവിടുത്തെ ജീവിതത്തിലെ മുഖ മുഖ്യ സംഭവങ്ങളും ഒരു പ്രത്യേക രീതിയില്‍ സംഭരിച്ചു വെച്ചിരുന്നു. സുവിശേഷകര്‍ ഇവ എഴുതിയത് വളരെ അധികം ശ്രദ്ധയോടും, വളരെ ആത്മാര്‍ത്ഥയോടും, ദൈവഭയത്തോടും കൂടെയാണ് എഴുതിയത്. വൈദ്യനായ ലൂക്കോസാകട്ടെ മറ്റു ഉറവിടങ്ങളെയാണ് അധികമായും ആശ്രയിച്ചിട്ടുള്ളത്. കാരണം അദ്ധേഹം യേശുവിന്റെ അമ്മയെ നേരില്‍കണ്‍ു സംഭവങ്ങള്‍ അറിഞ്ഞും, മറ്റു ദൃക്സാക്ഷികളെയും അഭിമുഖം ചെയ്ത ശേഷം സൂക്ഷമതയോടെയാണ് അദ്ധേഹവും രചിച്ചത്. അദ്ധേഹം മാത്രമാണ് ഒറ്റി കൊടുക്കുന്നവനെ കുറിച്ച് യേശുവിനോട് “ കര്‍ത്താവേ അവനാരാണ്” എന്ന് ചോദിപ്പാന്‍ ധൈര്യം കാണിച്ചത് (യോഹന്നാന്‍ 13:25).

യേശുതന്നെ അനുഗമിപ്പാന്‍ വിളിച്ചപ്പോള്‍ യോഹന്നാന്‍ ഒരു യുവാവായിരുന്നു. അപ്പോസ്ഥലരില്‍ വെച്ച് ഏറ്റവും പ്രായം കുറഞ്ഞവനായിരുന്നു യോഹന്നാന്‍. മീന്‍ പിടിക്കുന്നവനുമായിരുന്നു. അപ്പന്‍ സെബദിയും അമ്മയുടെ പേര്‍ സലോമിയും ആയിരുന്നു. ഇവര്‍ തിബെര്യാസ് കടല്‍ തീരത്ത് ബെഥേസ്ഥയില്‍ താമസിച്ചു വരുന്നു. യോര്‍ദ്ധാന്‍ താഴ്വരയില്‍ സ്നാപക യോഹന്നാന്‍ മാനസാന്തരസ്നാനം കഴിപ്പിക്കുന്നതില്‍ പങ്കുചേരാന്‍ പോയ പത്രോസിനോടും, അന്ത്രയോസിനോടും, സ്വസഹോദരന്‍ യാക്കോബിനോടും, നഥനിയേലിനും, ഫലിപ്പോസിനോടും, ചേര്‍ന്ന് യോഹന്നാനും കൂടെ പോയി. അവിടെ സ്നാപക യോഹന്നാന്റെ കൈകീഴില്‍ സെബദിയുടെ പുത്രനായ യോഹന്നാന്‍ മാനസാന്തരപ്പെട്ട് സ്നപനം സ്വീകരിക്കുന്നവരുടെ കൂടെ യോര്‍ദ്ധാന്‍ നദിയില്‍ സ്നാനം സ്വീകരിച്ചു. യോഹന്നാന്‍ മഹപുരോഹിതനായ ഹന്നാസിന്റെ ഒരു ഉറ്റ ബന്ധുകൂടിയാണെന്ന് കരുതുന്നത്, അതുകൊണ്‍ണ്ടാണ് പുരോഹിതന്റെ നടുത്തളത്തില്‍ പ്രവേശിക്കുവാന്‍ അവന് ഇടയായതും, അവരെ പരിജയം ഉണ്‍ണ്ടായിരുന്നതുകൊണ്‍ണ്ടാണ്. അതായത് അവന്‍ മഹപുരോഹിത കുടുംബത്തിന്റെ ഉറ്റവനായിരുന്നു. അതുകൊണ്‍ണ്ടു തന്നെ മറ്റുസുവിശേഷ എഴുത്തുകാര്‍ എഴുതാത്തത് തന്റെ സുവിശേഷത്തില്‍ അവന്‍ ഇപ്രകാരം എഴുതുന്നു. യേശുവിനെ സംബന്ധിച്ചുള്ള സ്നാപക യോഹന്നാന്റെ വാക്കുകളില്‍, “ ഇതാ! ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്”. ഇപ്രകാരം കാണുന്നു.

എങ്ങനെയായാലും യോഹന്നാന്‍ അവനെ തന്നെയാണ് ഒരു മുഖ്യ ആധാരമാക്കിയിട്ടുള്ളത്. മറ്റു ഇളവരുടേതില്‍ നിന്നും കൂടാതെ, വ്യത്യസ്ഥമായി ഇത് എഴുതിയിട്ടുള്ളത്, അത് കൊണ്‍ണ്ടാണ് സഭയില്‍ അന്ന് വരെ അറിഞ്ഞിട്ടുള്ള കാര്യങ്ങളെ ആവര്‍ത്തിക്കുന്നതില്‍ അദ്ദേഹം തൃപ്തിപ്പെട്ടില്ല. പിന്നെയോ തന്റെ അനുഭവം വിവരിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. ആദ്യത്തെ മൂന്ന് സുവിശേഷങ്ങള്‍ യേശുവിന്റെ പ്രവര്‍ത്തികള്‍, ഗലീല പ്രദേശത്ത് അവിടുത്തെ സേവന കാലത്ത് ഒരിക്കല്‍ മാത്രം യെരുശലേമില്‍ പോയതായും, അവിടെ മരിക്കുകയും ചെയ്തതായി സൂചിപ്പിബോള്‍, നാലാമത്തെ സുവിശേഷം യേശു മുമ്പും തന്റെ സേവനകാലത്ത് യെരുശലേമില്‍ പോയതായി ശുശ്രൂഷ കഴിഞ്ഞും ഗലീലയില്‍ പോയതായി കാണിക്കുന്നു. യേശുവിന്റെ ദേശത്തിന്റെ തലസ്ഥാനത്ത് മൂന്ന് പ്രാവശ്യം സന്നിഹിതനായിട്ടുണ്‍െന്ന് നമ്മോട് സാക്ഷ്യം പറയുന്നു. അവിടെ തന്റെ ദേശത്തിന്റെ നേതാക്കന്‍മാര്‍ തന്നെ തിരസ്കരിച്ചതായും പറയുന്നു. അങ്ങനെ അവനെതിരെ എതിര്‍പ്പ് പെരുകി വരുമ്പോള്‍ അവര്‍ അവനെ ക്രൂശിക്കാന്‍ ഏല്‍പ്പിക്കുകയും ചെയ്തു. അങ്ങനെ പഴയ നിയമ സംസ്കാരത്തിന്റെ കേന്ദ്രത്തില്‍വെച്ച്, യെരുശലേമിലെ യഹൂദമ്മാരുടെയിടയിലുള്ള യേശുവിന്റെ ശുശ്രൂഷ യോഹന്നാന്റെ സുവിശേഷത്തിലെ മുഖ്യമായ ഒന്നാണ്.

നാലാമത്തെ സുവിശേഷകന്‍ യേശുവിന്റെ അത്ഭുത പ്രവര്‍ത്തികളെ മുഖ്യ പ്രാധാന്യം കല്‍പ്പിക്കുന്നതായി കാണുന്നില്ല. അവയിലെ ആറെണ്ണം മാത്രമേ ഉദ്ധരിക്കുന്നുള്ളൂ. എന്താണ് യോഹന്നാന്‍ ഇതിലൂടെ നമുക്ക് മനസ്സിലാക്കി തരുന്നത് ? യേശുവിന്റെ “ ഞാനാകുന്നു” എന്ന യേശുവിന്റ അവകാശ വാദത്തെ പ്രസ്ഥാവിക്കുക എന്നതാണൊ ? അങ്ങനെ യേശുവിന്റെ വ്യക്തിത്വത്തെ വിശദീകരിക്കുന്നതായി വിവരിക്കുന്നു. ആദ്യത്തെ മുന്ന് സുവിശേഷകരും യേശുവിന്റെ ജീവിതവും പ്രവര്‍ത്തികളും എടുത്ത് ഉദ്ധരിക്കുമ്പോള്‍ യോഹന്നാന്‍ യേശുവിനെ അവന്റെ മഹത്വത്തില്‍ നമ്മുടെ ദൃഷ്ടിയില്‍ വരച്ചുകാണിക്കുന്നു.

യോഹന്നാന്റെ സുവിശേഷത്തിന്റെ ലക്ഷ്യം എന്ത് ?

യോഹന്നാന്‍ യേശുക്രിസ്തുവിനെ തത്വശാസ്ത്രപരമായൊ, സാഹിത്യ സംബന്ധമായോ, കാല്‍പനികമായോ, ആത്മിക വക്താവായി ചിത്രീകരിക്കാതെ മറ്റുള്ളവരേക്കാള്‍ യേശുവിന്റെ മനുഷ്യാവതാരത്തിന്റെ പ്രാമുഖ്യതയെയാണ് കേന്ദീകരിച്ചത്; അദ്ദേഹത്തിന്റെ ബലഹീനത ക്രൂശില്‍ കിടന്നപ്പോള്‍ ദാഹിച്ചതുമെല്ലാം പ്രതിപാദിച്ചിരിക്കുന്നു. യേശു മുഴുവന്‍ മനുഷ്യകുലത്തിനും വേണ്‍ണ്ടിയുള്ള രക്ഷിതാവാണെന്നും യഹൂദമ്മാര്‍ക്ക് വേണ്‍ണ്ടിമാത്രമല്ലന്നും വ്യക്തമാക്കി. കാരണം അവന്‍ ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാടാകുന്നു. ദൈവം എങ്ങനെ ലോകജനതകളെ സ്നേഹിച്ചുവെന്നും പ്രഖ്യാപിച്ചു.

നാം ഇവിടെ ഉദ്ധരിച്ച കാര്യങ്ങളെല്ലാം തന്നെ ഈ സുവിശേഷത്തില്‍ അന്തര്‍ലീനമായിരിക്കുന്നതിന്റ തെളിവുകളും രീതിയും, അന്തസത്തയുമാകുന്നു. പ്രത്യേകം എടുത്തുപറഞ്ഞാല്‍ യേശുക്രിസ്തു “ ദൈവത്തിന്റെ പുത്രന്‍” ആകുന്നു. അവന്റെ നിത്യതയില്‍ നിന്ന് താല്‍കാലിക ലോകത്തിലേക്ക് പ്രവേശിച്ചുവെന്നുമാത്രമാണ്, അവന്റെ ദൈവീകത, മനുഷീകത, അവിടുത്തെ ബലഹീനത, അവിടുത്തെ ആധികാരികത, അങ്ങനെ യേശുവില്‍ ദൈവം മനുശ്യരോടുകൂടെ വാസമാക്കി.

യോഹന്നാന്റെ വ്യക്തമാക്കലിന്റെ ലക്ഷ്യം യേശുവിനെ നിഗൂഡമായോ, ഒരു തത്വശാസ്ത്ര വഴിയിലൂടെയോ, അറിയുക എന്നതല്ല. പിന്നെയോ പരിശുദ്ധാത്മാവിന്റെ സഹായത്താല്‍ സ്വയാര്‍പ്പണ വിശ്വാസത്തിലൂടെയാണ്. അങ്ങനെ തന്റെ സുവിശേഷം അവസാനിപ്പിക്കുന്നത് എന്നാല്‍ ഇവ എഴുതപെട്ടിരിക്കുന്നത് യേശു ദൈവപുത്രനായ ക്രിസ്തുവാണെന്ന് നിങ്ങള്‍ വിശ്വസിക്കുന്നതിനും അങ്ങനെ വിശ്വസിക്കുന്നത് നിമിത്തം നിങ്ങള്‍ക്ക് അവന്റെ നാമത്തില്‍ ജീവന്‍ ഉണ്‍ണ്ടാകേണ്‍ണ്ടതിനും വേണ്ടണ്‍ിയാണ്. (യോഹന്നാന്‍ 21:31) യേശുക്രിസ്തുവിന്റെ ദിവ്യത്വത്തിലുള്ള ജീവനുള്ള വിശ്വാസമാണ് യോഹന്നാന്റെ സുവിശേഷത്തിന്റെ പ്രഥമലക്ഷ്യം. ഈ വിശ്യാസം നമ്മളില്‍ ഉല്‍പാദിപ്പിക്കുന്നത് പരിശുദ്ധാത്മാവ് ദിവ്യമായ നിത്യജീവനിലേക്കാണ്.

യോഹന്നാന്റെ സുവിശേഷം ആര്‍ക്കുവേണ്ടണ്‍ിയാണ് എഴുതിയത് ?

ഈ പുസ്തകം യേശുക്രിസ്തുവിനെ കുറിച്ചുള്ള സത്യസന്ധമായ പ്രഖ്യാപനങ്ങളാണ്. അവിശ്വാസിവളെ സുവിശേഷികരിക്കുവാനല്ല എഴുതിയത്. പിന്നെയോ സഭയെ പണിയുവാനും അതിനെ ആത്മാവിന്റെ അന്തസത്തയില്‍ പക്വതവരുത്തുവാനും വേണ്ടണ്‍ിയാണ്. ഇദ്ദേഹം റോമിലെ കാലഗ്രഹത്തിലായിരുന്നപ്പോള്‍ പൌലോസ് അപ്പോസ്ഥന്‍ അനറ്റോലിയായിലും മറ്റും വിവിധ സഭകള്‍സ്ഥാപിച്ചു കൊണ്‍ണ്ടിരുന്നു. പത്രോസാകട്ടെ വിട്ടുകളഞ്ഞ, തള്ളികളഞ്ഞ സഭകളെ ഉത്സാഹത്തില്‍ നിറുത്തുവാന്‍ യാത്രകള്‍ ചെയ്തു പോന്നു. റോമിലെ നീറോ ചക്രവര്‍ത്തിയുടെ പീഡനകാലത്താകണം മിക്കവാറും. പത്രോസും, പൌലോസും മരിച്ചതോടെ യോഹന്നാന്‍ അവരുടെ സ്ഥാനത്ത് നിന്ന് കൊണ്ടണ്‍് എഫസൊസില്‍ താമസിച്ചു അന്നത്തെ ക്രിസ്തീയ ആസ്ഥാനം അതായിരുന്നു. ഏഷ്യയിലെ ചിതറിപ്പോയ സഭകളുടെ ഇടയനായി. യോഹന്നാന്റെ ലേഖനങ്ങളും വെളിപ്പാട് പുസ്തകത്തിലെ രണ്‍ണ്ടും മൂന്നും അദ്ധ്യായങ്ങള്‍ വായിക്കുന്നവര്‍ക്ക് ഈ അപ്പോസ്ഥലന്റെ ജിക്ഞസയും ലക്ഷ്യവും മനസ്സിലാക്കുവാന്‍ സാധിക്കും. യേശുക്രിസ്തുവിന്റെ ദൈവത്തിന്റെ സ്നേഹം മനുഷ്യാവധാരം ചെയ്തു എന്ന് നമ്മെ വ്യക്തമാക്കി തന്നെ.

തത്വശാസ്ത്രത്തിലൂടെ നുഴഞ്ഞു കയറി വിശ്യാസികളുടെയിടയില്‍ ആടിന്റെ വേഷത്തില്‍ വന്ന ചെന്നായ്ക്കളുടെ വ്യാജ ഉപദേശത്തേയും വ്യര്‍ത്തചിന്തകളോടും, അദ്ദേഹം പോരാടി. വൃത്തിഹീനമായതും കര്‍ക്കശമായതുമായ നിയമാവസ്ഥകളെയും മലിനമായ സ്വാന്ത്യ്രത്തെയും അദ്ദേഹം എടുത്തുകാണിച്ചു കാരണം അവ സത്യത്തോട് മായം ചേര്‍ത്ത വിഫലമായ ചിന്താഗതിയാണ്. സ്നാപക യോഹന്നാന്റെ ശിഷ്യന്‍മാരും അനാറ്റോലിയായില്‍ ഉണ്‍ണ്ടായിരുന്നു. അവരാകട്ടെ യേശുരക്ഷിതാവിനേക്കാള്‍ മാനിച്ചത് മാനസാന്തരസ്നാനം നല്‍കിയ അദ്ദേഹത്തെയാണ്. അവര്‍ അപ്പോഴും വാഗദത്ത മശീഹയെ പ്രദീക്ഷിച്ചു കാത്തിരിക്കുന്നവരായിരുന്നു. അവന്‍ ഇനിയും വന്നിട്ടില്ല എന്നു വിചാരിച്ചു. യേശുക്രിസ്തുവിന്റെ വ്യക്തിത്വത്തെ വിശദീകരിക്കുക നിമിത്തം യോഹന്നാന്‍ ക്രിസ്തുവിന്റെ എതിരാളികളായ അപ്പോഴത്തെ വ്യത്യസ്ഥചിന്താഗതിക്കാരുടെ മനോമണ്ഠലത്തെ വൈരുദ്ധ്യപ്പെടുത്തി. ക്രിസ്തുവിന്റെ എതിര്‍ചിന്താഗതിക്കാരുടെ മേല്‍ സ്നപക യോഹന്നാന്‍ തന്റെ ശബ്ദമുയര്‍ത്തി പറഞ്ഞതെന്തെന്നാല്‍ ‘ ഞാന്‍ അവന്റെ തേജസ്സ് പിതാവില്‍ നിന്ന് ഏകജാതനായവന്റെ തേജസ്സായി കണ്ടണ്‍ു’. ഈ സുവിശേഷം സ്വീകരിച്ചവര്‍ മിക്കവാറും വിജാതീയര്‍ എന്ന് പ്രത്യക്ഷത്തില്‍ കാണപ്പെടുന്നു. കാരണം യോഹന്നാന്‍ യഹൂദരുടെ ജീവിതത്തെ കുറിച്ചു വിസ്ഥരിച്ചു പറഞ്ഞു കൊണ്‍ണ്ടിരിക്കുന്നുണ്ടണ്‍്. യഹൂദന്‍മാര്‍ക്കാണെങ്കില്‍ വിശദീകരിച്ചു കാണിക്കേണ്ടണ്‍തില്ലല്ലോ? അതിലുപരിയായി യോഹന്നാന്‍ തന്റെ സുവിശേഷത്തെ യേശുവിന്റെ വചനം അന്നത്തെ അരമായ ഭാഷയില്‍ തന്നെ ആശ്രയിക്കാതെ അവയെ ഗ്രീക്ക് ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്തു. അറ്റു സുവിശേഷകരെപോലെ ചേയ്യാതെ അവന്‍ യേശുവിന്റെ വചനത്തെ ശുദ്ധമായ ഗ്രീക്കു ഭാഷയില്‍ പരിശുദ്ധാത്മാവിന്റെ സഹായത്താല്‍ അന്നത്തെ സഭയില്‍ ഉപയോഗിച്ചിരുന്ന പദ പ്രയോഗം ഉപയോഗപ്പെടുത്തി. സ്വതന്ത്രമായി സുവിശേഷത്തിന്റെ ആത്മാവിനാല്‍ നിറച്ചു യേശുവിന്റെ വചനത്തെ മനസ്സിലാക്കി കൊടുത്തു. അതുകൊണ്ടണ്‍് ഈ സുവിശേഷം വളരെ ലാഘവത്തോടെയും, ആഴമായും, ലളിതമായ രീതിയിലും വാഗ്വൈഭവത്തോടെയുമാണ് എഴുതിയിട്ടുള്ളത്.

മറ്റുള്ളവരെ പോലെ കലപരമായൊ അലങ്കാര സമൃദ്ധിയോടു കൂടിയോ എഴുതിയിട്ടില്ല. അതുകൊണ്‍ണ്ട് ദൈവത്തിന്റെ പരിശുദ്ധാത്മാവ് ഈ സുവിശേഷത്തിലും സത്യത്തിന്റെ ഒരു നിധി വളരെ സംശുദ്ധമായി നമുക്ക് നല്‍കിയിട്ടുണ്ടണ്‍്. അതുകൊണ്ടണ്‍് ഓരോയുവാവിനും ഇതിന്റെ അവസാനിക്കാത്ത അര്‍ത്ഥം മനസ്സിലാക്കുവാന്‍ സാധിക്കും.

ഈ നിസ്തുല്യ സുവിശേഷം എപ്പോള്‍ എഴുതി ?

ചരിത്രഗവേഷകരായ പൌരസ്ഥ്വഭാഷ വിദഗ്ദ്ധന്‍ ഈജിപ്തില്‍ ചില വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ ഗവേഷണത്തില്‍ 100 അഉയില്‍ പാപ്പസില്‍ എഴുതിയ ഒരു ഏട് കണ്ടെണ്‍ത്തുകയുണ്‍ണ്ടായി. ഇവരെ വഴി നടത്തിയ കര്‍ത്താവിനെ നമുക്ക് സ്തുതിക്കാം. അതില്‍ എഴുതിയ വ്യക്തമായ എഴുത്തില്‍ യോഹന്നാന്റെ സുനിശേഷത്തിലെ വരികള്‍ വ്യക്തമായി കാണുകയുണ്‍ണ്ടായി. പല കാലങ്ങളായി നടത്തി വന്നിരുന്ന മാരകമായ തര്‍ക്കങ്ങള്‍ക്ക് ഈ കണ്ടെണ്‍ത്തല്‍ ഒന്നു മുതല്‍ കൂട്ടായി. മാരക തര്‍ക്കങ്ങളെ ഇതോടെ കുഴിച്ചുമൂടേണ്ടണ്‍ി വന്നു. കാരണം ഒന്നാം നൂറ്റാണ്‍ണ്ടില്‍ തന്നെ യോഹന്നാന്റെ സുവിശേഷം ഉപയോഗത്തിലുണ്‍ണ്ടായിരുന്നു. ഏഷ്യ മൈനാറില്‍ മാത്രമല്ല പിന്നെയോ ആഫ്രിക്കന്‍ ദേശത്തിലും ഉപയോഗത്തിലുണ്ടണ്‍ായിരുന്നു. റോമിലും ഇത് അക്കാലത്ത് അറിയപ്പെട്ടിരുന്നുവെന്ന് സംശയിക്കേണ്ടണ്‍തില്ല. ഈ സത്യം നമ്മുടെ വിശ്വാസത്തെ ശക്തിപ്പെടുത്തുന്നത്. പരിശുദ്ധാത്മാവിന്റെ നിറവിനാല്‍ യോഹന്നാന്‍ തന്നെയാണ് ഇതെഴുതിയതെന്നതിനു സംശയമേയില്ല.

ഈ സുവിശേഷത്തിലെ ഉള്ളടക്കം എന്താണ് ?

എഴുതിയ വേദങ്ങളെ ചിട്ടപ്പെടുത്തുവാന്‍ അത്ര എളുപ്പമല്ല. പ്രത്യേഗിച്ചും യോഹന്നാന്റെ സുവിശേഷം പ്രത്യേകമായ ഭാഗങ്ങളായി വിഭജിക്കാന്‍ പ്രത്യേകിച്ചും ബുദ്ധിമുട്ടുണ്ട്ണ്‍ എന്നതിനാലും താഴെ വറയുന്ന രേഖ രൂപം ഞങ്ങള്‍ ഉപദേശിക്കുന്നു.

  1. ദിവ്യ വെളിച്ചം പ്രകാശിക്കുന്നു. (1:1 - 4:54).
  2. വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു. ഇരുളോ അതിനെ പിടിച്ചടക്കിയില്ല. (5:1 - 11:54)
  3. വെളിച്ചം അപ്പോസ്ഥലന്‍മാരുടെ മേല്‍ പ്രകാശിക്കുന്നു. (11:55 - 17:26).
  4. വെളിച്ചം ഇരുളിനെ ജയിച്ചടക്കുന്നു. (18:1 - 21:25).

സുവിശേഷകനായ യോഹന്നാന്‍ തമ്മില്‍ കോര്‍ത്തിണക്കിയ കണ്ണിപോലെയാണ് തന്റെ ചിന്തകളെ ക്രമീകരിച്ചത്. ഒരാത്മീക ചങ്ങല പോലെ, അതിലെ കണ്ണികള്‍ ഒരോന്നും മുഖ്യമായ ചിന്താഗതിയോടെ വചനത്തോടെ കേന്ദീകരിക്കും കണ്ണികള്‍ മുഴുവനായി തന്നെ ഒന്നിനോട് ഒന്ന് വിടുവിക്കപ്പെടാതെ തന്നെ അവയുടെ അര്‍ത്ഥം ചിലപ്പോള്‍ ഘണ്‍ണ്ടങ്ങളായി വിഭജിക്കപ്പെടും സെമത്ത്യ ഭാഷയായ ഹീബ്രു ഭാഷയില്‍ ലൂടെയുള്ള യോഹന്നാന്റെ ചിന്തകള്‍, അവയുടെ ആഴമായ ആത്മീക ദര്‍ശനം നിസ്തുല്യമായ ഭാഷയില്‍ ഗ്രീക്കിലെ ആശയത്തിന്റെ ഓജസ്സില്‍ മഹത്വമാര്‍ന്ന തേജസ്സില്‍ ക്രമീകരിച്ചിട്ടുണ്ടണ്‍്. ഈ സുവിശേഷത്തിലെ പദപ്രയോഗങ്ങള്‍ ഇന്നുവരെയും പരിശുദ്ധാത്മാവ് നമുക്ക് വ്യക്തമാക്കി തരുന്നുണ്ടണ്‍്. നിത്യമായ പരിജ്ഞാനത്തിന്റെയും അറിവിന്റെയും ഒരു സ്രോതസ്സായി തീര്‍ന്നിട്ടുണ്ടണ്‍്. ഈ സുവിശേഷം ആഴമായി വ്യഗ്രതയോടെ പഠിക്കുന്ന ഏതൊരാളും ദൈവപുത്രനായ യേശുക്രിസ്തുവിന്റെ മുമ്പില്‍ തലവണങ്ങി അവന്റെ ജീവിതത്തെ പ്രതിഷ്ടിക്കാതയോ അവരെ നിത്യജീവന്റെ പാതയിലേക്ക് നടത്തിയ കര്‍ത്താവിനു എന്നെന്നും കൃതജ്ഞതയോടെ സ്തുതിച്ചു കോണ്‍ണ്ടിരിക്കാതെയോ ചെയ്യുകയല്ലേ?

ചോദ്യങ്ങള്‍:

  1. ആരാണ് നാലാമത്തെ സുവിശേഷത്തിന്റെ എഴുത്തുകാരന്‍ ?
  2. ആദ്യത്തെ മൂന്ന് സുവിശേഷങ്ങളും നാലാമത്തെ സുവിശേഷവും തമ്മിലുള്ള ബന്ധം എന്ത് ?
  3. യോഹന്നാന്‍ സുവിശേഷത്തിന്റെ ലക്ഷ്യം എന്ത് ?
  4. ആര്‍ക്കു വേണ്‍ണ്ടിയാണ് നിസ്തുല്യ സുവിശേഷം എഴുതിയത് ?
  5. ഇത് ഭാഗങ്ങളായി വിഭജിക്കുന്നതിന് സാധ്യമാണോ ? അവയുടെ വിഷയ ക്രമണിക ക്രമീകരിക്കാനാകുമോ ?

www.Waters-of-Life.net

Page last modified on April 05, 2012, at 10:07 AM | powered by PmWiki (pmwiki-2.3.3)